ആശങ്ക വേണ്ട!  തീരുമാനം ശരി തന്നെ;  ആ ഗോള്‍ ഓഫ്‌സൈഡായതെങ്ങനെ?


photo: twitter/Dale Johnson

ദോഹ: കായികപ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുക്കം ഖത്തറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫായി. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ എക്വഡോറും 2022 ലോകകപ്പിലെ ആദ്യ ജയത്തിനായി മൈതാനത്തിറങ്ങി. ഒടുക്കം ഖത്തറിനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് കീഴടക്കി എക്വഡോര്‍ 2022 ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ തന്നെ എക്വഡോര്‍ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. മത്സരം ആരംഭിച്ച് 270 സെക്കന്റുകള്‍ക്കുളളില്‍ എക്വഡോര്‍ വലകുലുക്കി. എക്വഡോര്‍ സ്‌ട്രൈക്കര്‍ എന്നെര്‍ വലന്‍സിയയാണ് ഗോളടിച്ചത്. എക്വഡോര്‍ ആരാധകര്‍ ആഘോഷം തുടങ്ങി. എന്നാല്‍ ആരാധകരുടെ ആഘോഷങ്ങള്‍ക്ക് സെക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റഫറി ഗോള്‍ നിഷേധിച്ചു. വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെയാണ് ഗോള്‍ അനുവദിക്കാതിരുന്നത്.

എന്നാല്‍ അത് ഗോളല്ലെന്ന് വിധിച്ചതോടെ ഒട്ടുമിക്ക കളിയാരാധകരും ഞെട്ടി. അത് ഗോളാണെന്നും ഓഫ്‌സൈഡല്ലെന്നും വാദങ്ങളുയര്‍ന്നു. സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ ഉടലെടുത്തു. എക്വഡോര്‍ താരങ്ങള്‍ക്ക് മുന്നിലായി ഖത്തര്‍ പ്രതിരോധനിരക്കാരന്‍ ഉള്ളതിനാല്‍ അത് ഓഫ്‌സൈഡല്ലെന്നതായിരുന്നു പ്രധാന വാദങ്ങള്‍.



ഫ്രീകിക്കില്‍ മൈതാനമധ്യത്ത് നിന്ന് ഖത്തര്‍ പെനാല്‍റ്റി ബോക്‌സിലേക്ക് നീട്ടിയ പന്ത് തടയാന്‍ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് മുന്നോട്ടുവന്നിരുന്നു. ആ സമയത്ത് തന്നെ എക്വഡോര്‍ പ്രതിരോധനിരക്കാരന്‍ ഫെലിക്‌സ് ടോറസും പന്തിനായി ഉയര്‍ന്നുചാടി. ശേഷം പന്ത് ലഭിച്ച മൈക്കല്‍ എസ്ട്രാഡ അത് തലകൊണ്ട് ടോറസിന് നല്‍കി. പിന്നീടാണ് താരം അക്രോബാറ്റിക് ഷോട്ടിലൂടെ എന്നെര്‍ വലന്‍ഡസിയക്ക് പന്ത് നല്‍കുന്നതും വലന്‍സിയ അനായാസം അത് വലയിലാക്കുന്നതും.

എന്നാല്‍ ഫ്രീകിക്കില്‍ ടോറസ് പന്തിനായി ഉയര്‍ന്നുചാടുന്ന ഘട്ടത്തില്‍ മൈക്കല്‍ എസ്ട്രാഡ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. എസ്ട്രാഡയുടെ ഒരു കാല്‍ ഡിഫെന്‍സീവ് ലൈനിനും മുന്നിലായതിനാലാണ് ഓഫ്‌സൈഡായത്. ഗോളി മുന്നോട്ടു വന്ന സമയം രണ്ടാമത്തെ അവസാനത്തെ ഡിഫെന്‍ഡറായി ഉണ്ടായിരുന്നത് ഖത്തര്‍ പ്രതിരോധനിരക്കാരന്‍ അബ്ദെല്‍കരീം ഹസ്സനായിരുന്നു.

ഗോള്‍കീപ്പര്‍മാര്‍ മുന്നോട്ട് വരുന്ന ഘട്ടത്തില്‍ അവസാനത്തെ ഡിഫെന്‍ഡറുടെ പൊസിഷന്‍ നോക്കി ഓഫ്‌സൈഡ് കണക്കാക്കുന്നതാണ് പലപ്പോഴും തെറ്റദ്ധരിക്കാന്‍ കാരണമാകുന്നത്. ഓഫ്‌സൈഡ് നിയമപ്രകാരം ഓഫ്‌സൈഡ് പൊസിഷന്‍ കണക്കാക്കുന്നത് രണ്ടാമത്തെ അവസാനത്തെ ഡിഫെന്‍ഡറുടെ പൊസിഷന്‍ നോക്കിയാണ്. അതിനാലാണ് എക്വഡോര്‍ താരം മൈക്കല്‍ എസ്ട്രാഡ ഓഫ്‌സൈഡായതും ഗോള്‍ നിഷേധിക്കപ്പെട്ടതും.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: 2022 World Cup VAR Review: Why Ecuador's goal against Qatar was disallowed for offside


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented