ക്രിസ്റ്റ്യാനോയും കവാനിയും നേര്‍ക്കുനേര്‍, ഗ്രൂപ്പ് എച്ചില്‍ പോരാട്ടം കനക്കും 


സ്പോര്‍ട്സ് ലേഖകന്‍

Photo: AP

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നുവിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. കളിക്കുന്നത് റൊണാള്‍ഡോ ആയതുകൊണ്ടുതന്നെ ഇനിയുമൊരു ലോകകപ്പിന് അയാള്‍ക്കു ബാല്യമുണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ട്. യൂറോപ്യന്‍ യോഗ്യതാറൗണ്ടില്‍ സെര്‍ബിയയോടു തോറ്റ് നേരിട്ടുള്ള പ്രവേശനത്തിന്റെ വഴിയടഞ്ഞ പോര്‍ച്ചുഗല്‍ പ്ലേ ഓഫ് കളിച്ചാണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. പ്രതികാരത്തിന്റെ കനലെരിയുന്ന ഘാനയും അവരെ പണ്ടു 'ചതിച്ച' യുറഗ്വായിയും പോര്‍ച്ചുഗലിനൊപ്പമുള്ളത് എച്ച് ഗ്രൂപ്പിലെ പോരാട്ടങ്ങള്‍ക്കു വീര്യമേറ്റും. ഏഷ്യയുടെ പ്രതീക്ഷയായ ദക്ഷിണ കൊറിയയാണ് നാലാം ടീം.

അറ്റാക്കിങ് പോര്‍ച്ചുഗല്‍



ക്യാപ്റ്റന്‍ റൊണാള്‍ഡോയ്‌ക്കൊപ്പം അത്ലറ്റികോ മഡ്രിഡിന്റെ ജാവോ ഫെലിക്‌സും ലെയ്പ്സിഗിന്റെ ആന്ദ്രെ സില്‍വയും എ.സി. മിലാന്റെ റഫായേല്‍ ലിയോയും അടങ്ങുന്ന മുന്നേറ്റനിരയിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷകള്‍. എന്നാല്‍, ലിവര്‍പൂളിന്റെ ഡീഗോ ജോട്ട പരിക്കേറ്റു പുറത്തായി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസും മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വയും ബെറ്റിസിന്റെ വില്യമും അടങ്ങുന്ന മധ്യനിരയിലും പരിചയസമ്പത്തിനു കുറവൊന്നുമില്ല. പ്രതിരോധത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജോവ കാന്‍സെലോയും റൂബന്‍ ഡയസും പി.എസ്.ജി.യുടെ ഡാനിലോയും നൂനോ മെന്‍ഡസും ഒന്നിച്ചുകളിക്കുന്നവരാണ്.

പ്രതാപത്തിന്റെ യുറഗ്വായ്

'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്നു പറയുന്നതുപോലെയാണ് യുറഗ്വായിയുടെ കാര്യങ്ങള്‍. ലോകകപ്പിലെ ആദ്യ ചാമ്പ്യന്മാരായ സംഘം. 1950-ലെ ലോകകപ്പില്‍ കരുത്തരായ ബ്രസീലിനെ വീഴ്ത്തി രണ്ടാംതവണയും ലോക ചാമ്പ്യന്മാരായ ടീം. പ്രതാപകാലത്തിന്റെ ആ ഓര്‍മകളുടെ നിഴല്‍മാത്രമായിരുന്നു അതിനുശേഷം പലപ്പോഴും യുറഗ്വായ്. ഇത്തവണ ഖത്തറിന്റെ മണ്ണില്‍ ലോകകപ്പ് കളിക്കാനെത്തുമ്പോഴും അത്ര വലിയ സ്വപ്നങ്ങള്‍ കാണാന്‍ കെല്‍പ്പുള്ളവരല്ല യുറഗ്വായ്. വെറ്ററന്‍താരങ്ങളായ ലൂയി സുവാരസും എഡിന്‍സണ്‍ കവാനിയുമാണ് ആക്രമണത്തിന്റെ കുന്തമുനകള്‍. മുന്നേറ്റനിരയിലെ ലിവര്‍പൂള്‍താരം ഡാര്‍വിന്‍ നൂനസും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ഫാകുണ്ടോ പെലിസ്ട്രിയും വിരലിലെണ്ണാവുന്ന മത്സരങ്ങളേ രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ളൂ.

കരുത്തുകാട്ടാന്‍ കൊറിയ

2002-ലെ ലോകകപ്പില്‍ സെമിയിലെത്തി ലോകത്തെ ഞെട്ടിച്ച കൊറിയയ്ക്ക് ഏഷ്യന്‍മണ്ണില്‍ വീണ്ടും വിരുന്നെത്തുന്ന ലോകകപ്പില്‍ ചില പ്രതീക്ഷകളുണ്ട്. ഈ വര്‍ഷം നടന്ന സൗഹൃദമത്സരങ്ങളില്‍ ചിലിയെയും ഈജിപ്തിനെയും തോല്‍പ്പിക്കുകയും പാരഗ്വായിയെ സമനിലയില്‍ തളയ്ക്കുകയും ചെയ്ത കൊറിയയെ എതിരാളികളും ഭയക്കുന്നു. ഒന്നാഞ്ഞുപിടിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ അത്ര ബുദ്ധിമുട്ടല്ല. ടോട്ടനത്തിനു കളിക്കുന്ന ക്യാപ്റ്റന്‍ സണ്‍ ഹുങ് മിനും ഒളിമ്പ്യാക്കോസിനു കളിക്കുന്ന ഹ്വാങ് ജോയും അടങ്ങുന്ന സീനിയര്‍ നിരതന്നെയാണ് ഊര്‍ജകേന്ദ്രം.

പ്രതികാരത്തിന്റെ ഘാന

2010-ലെ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഘാനയ്ക്ക് സമാനമായ പ്രകടനത്തിന് ഖത്തറിനെക്കാള്‍ നല്ലൊരു വേദി കിട്ടാനില്ല. അന്ന് വിവാദമായ ക്വാര്‍ട്ടറില്‍ യുറഗ്വായിയോടു പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍ക്കുമ്പോള്‍ ലോകം മുഴുവന്‍ കൈയടിച്ചത് ഘാനയ്ക്കുവേണ്ടിയാണ്. യുറഗ്വായ് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ മുന്നില്‍ വന്നുപെട്ടത് ഘാനയ്ക്ക് അന്നേറ്റ മുറിവുകള്‍ ഉണക്കാനുള്ള അസുലഭാവസരമാണ്. വിദേശലീഗുകളില്‍ കളിക്കുന്ന ഒരുപിടി താരങ്ങളുടെ പരിചയസമ്പത്തും ആഫ്രിക്കന്‍ ഫുട്ബോളിന്റെ തനതായ കരുത്തും സമന്വയിപ്പിച്ചാണ് ഘാന ഖത്തറിലേക്കെത്തുന്നത്.

Content Highlights: fifa world cup 2022, qatar world cup 2022, cristiano ronaldo, portugal, uruguay, ghana, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented