കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളും മൂന്നാം സ്ഥാനക്കാരും ഒരേഗ്രൂപ്പില്‍,ഗ്രൂപ്പ് എഫില്‍ പോരാട്ടം കനക്കും


സിറാജ് കാസിം

Photo: Getty Images

2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ആദ്യ റൗണ്ടില്‍ തന്നെ മുഖാമുഖം വരുന്നു. 2022 ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് എഫിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. കിരീട സാധ്യത കല്‍പ്പിക്കുന്ന ബെല്‍ജിയവും ക്രൊയേഷ്യയും കൊമ്പുകോര്‍ക്കുമ്പോള്‍ പ്രാഥമിക ഘട്ടം തന്നെ തീപാറും. ഒപ്പം മൊറോക്കോയും കാനഡയുമുണ്ട് ഗ്രൂപ്പില്‍.

ബെല്ലടിച്ച് ബെല്‍ജിയം2014-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചു, 2018-ല്‍ സെമിഫൈനല്‍ കളിച്ചു. അങ്ങനെ നോക്കിയാല്‍ ഖത്തറില്‍ ഫൈനല്‍ കളിക്കേണ്ടവരാണ് ബെല്‍ജിയം. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ടീം കണക്കുകള്‍കൊണ്ട് അതു സാധൂകരിക്കുന്നുണ്ട്. ലോക ഫുട്ബോളില്‍ വലിയ വിജയങ്ങളിലേക്കു ബെല്ലടിച്ചു വരുന്ന ബെല്‍ജിയത്തെ ഇപ്പോള്‍ എല്ലാവരും ഭയക്കുന്നുണ്ട്. കഴിഞ്ഞതവണ ഫൈനല്‍ കളിച്ച ക്രൊയേഷ്യയുടെ സ്വപ്നങ്ങള്‍ക്കും ഖത്തറില്‍ നിറങ്ങള്‍ അല്പംപോലും കുറവില്ല.

റയല്‍ മഡ്രിഡിന്റെ ഈഡന്‍ ഹസാര്‍ഡ്, തിബോ കോര്‍ട്ടോയ്സ്, ഇന്റര്‍ മിലാന്റെ റൊമേലു ലുക്കാക്കു, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്ന്‍, ബൊറൂസിയയുടെ തോമസ് മ്യൂനിയെര്‍... സൂപ്പര്‍സ്റ്റാറുകളുടെ കൂടാരമായ ബെല്‍ജിയം, പ്രതിഭകളുടെ മികവ് തുടര്‍ക്കഥയാക്കിയാല്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. കെവിന്‍ ഡിബ്രൂയ്നും അത്ലറ്റിക്കോ മഡ്രിഡിന്റെ അക്‌സെല്‍ വിറ്റ്സലും അടങ്ങിയ മധ്യനിര ലോകോത്തരമാണ്. വേഗവും ഭാവനയും സാങ്കേതികതയുമൊക്കെ സമാസമം ചേര്‍ന്ന മികച്ച മധ്യനിരയില്‍ നിന്നു മുന്നേറ്റത്തിലേക്കു കൃത്യമായി പന്തൊഴുകുമ്പോള്‍ അവിടെ റൊമേലു ലുക്കാക്കുവും ഡ്രെയിസ് മെര്‍ട്ടെന്‍സും മിച്ചി ബറ്റ്ഷുആയിയും പോലുള്ള മികച്ചതാരങ്ങളുണ്ടെന്നതും പ്ലസ് പോയന്റാണ്.

മോഡ്രിച്ച്, നിനക്കായ്...

റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരായത് ഫ്രാന്‍സാണ്. പക്ഷേ, ഫൈനലിനൊടുവില്‍ ലോകത്തിന്റെ കൈയടി നേടി മൈതാനത്തു കണ്ണീരണിഞ്ഞുനിന്നത് ക്രൊയേഷ്യയാണ്. റഷ്യയില്‍ ലൂക്കാ മോഡ്രിച്ച് എന്ന മനുഷ്യന്റെ കൈപിടിച്ച് ക്രൊയേഷ്യ നടത്തിയ പോരാട്ടങ്ങള്‍ ഫുട്ബോള്‍ ചരിത്രത്തിലെതന്നെ വിസ്മയകരമായ ഏടുകളിലൊന്നാണ്. ഖത്തറില്‍ ലോകകപ്പിനായി എത്തുമ്പോഴും ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ മോഡ്രിച്ചില്‍തന്നെയാണ്. ചെല്‍സിയുടെ മാറ്റിയോ കൊവാസിച്ചും അറ്റ്ലാന്റയുടെ മരിയോ പസാലിക്കും ഇന്റര്‍മിലാന്റെ മാര്‍സലോ ബ്രൊസോവിച്ചും മോഡ്രിച്ചിനൊപ്പം ചേരുന്നതോടെ ക്രൊയേഷ്യയുടെ മധ്യനിര ശക്തമായി. മുന്നേറ്റത്തില്‍ ടോട്ടനത്തിന്റെ ഇവാന്‍ പെരിസിച്ചും ഹോഫന്‍ഹെയിമിന്റെ ആന്ദ്രെ ക്രമാറിച്ചും ഗോളടി വീരന്‍മാരാണ്.

മൊറോക്കോയെ മറക്കരുത്

1986-ലെ ലോകകപ്പില്‍ മൊറോക്കോ പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ അവര്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി. ചെല്‍സിക്ക് കളിക്കുന്ന ഹക്കിം സിയേച്ചും സെവിയക്ക് കളിക്കുന്ന യൂസഫ് നെയ്സറിയും ഉള്‍പ്പെടുന്ന മൊറോക്കോയുടെ ആക്രമണനിര മോശമല്ല. ഇവര്‍ക്കൊപ്പം യുവതാരം ഒസാസുനയുടെ അബ്ദേ എസ്സാല്‍സൂലിയുമുണ്ട്. മധ്യനിരയില്‍ സോഫിയാന്‍ അമ്രാബത്തും അബ്ദേല്‍ ഹാമിദ് സാബിരിയും തുടങ്ങിയ പ്രതിഭകളാണ് കളിക്കുന്നത്.

കാണാനല്ല കാനഡ

ലോകകപ്പ് കാണാന്‍മാത്രം വരുന്ന ടീമാണ് കാനഡയെന്നുകരുതി നിസ്സാരവത്കരിക്കേണ്ട. രണ്ടാംതവണ മാത്രം ലോകകപ്പില്‍ കളിക്കുന്ന കാനഡ ഇതിനുമുമ്പ് കളിച്ചത് 1986-ലാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ പന്തു തട്ടുമ്പോള്‍ കനേഡിയന്‍ സ്വപ്നങ്ങളുടെ സഫലത പ്രതീക്ഷിക്കുന്നതിനും അപ്പുറമായേക്കാം.

Content Highlights: fifa world cup 2022, group f in world cup, belgium, croatia, belgium vs croatia, fifa football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented