ലിംഗസമത്വ സന്ദേശവുമായി അര്‍ജന്റീനയുടെ എവേ ജഴ്‌സി


മെസ്സി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത പരിപാടിയിലൂടെ ജഴ്‌സി പുറത്തിറക്കി.

Photo: twitter.com/WeAreMessi

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി പുതിയ ജഴ്‌സി പുറത്തിറക്കി അര്‍ജന്റീന. എവേ ജഴ്‌സിയാണ് രാജ്യം പുറത്തിറക്കിയത്. ലിംഗസമത്വ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ജഴ്‌സി.

രാജ്യത്തിന്റെ ദേശീയ പതാകയിലെ സൂര്യന്റെ കിരണങ്ങള്‍ പ്രധാന ഡിസൈനായുള്ള പര്‍പ്പിള്‍ നിറത്തിലുള്ള ജഴ്‌സിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ജഴ്‌സി എവേ മത്സരങ്ങളില്‍ അര്‍ജന്റീന ഉപയോഗിക്കും.

മെസ്സി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത പരിപാടിയിലൂടെ ജഴ്‌സി പുറത്തിറക്കി. അഡിഡാസാണ് ജഴ്‌സി ഒരുക്കിയിരിക്കുന്നത്. ലിംഗസമത്വവും വൈവിധ്യവുമെല്ലാം ജഴ്‌സി നല്‍കുന്ന സന്ദേശങ്ങളാണെന്ന് അഡിഡാസ് വ്യക്തമാക്കി. ജഴ്‌സി ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഏകദേശം 41000 രൂപയാണ് ജഴ്‌സി കിറ്റിന്റെ വില. അര്‍ജന്റീനയ്ക്ക് പുറമേ ജര്‍മനി. മെക്‌സിക്കോ, സ്‌പെയിന്‍, ജപ്പാന്‍ തുടങ്ങിയ ടീമുകളുടെ ജഴ്‌സിയും ഒരുക്കുന്നത് അഡിഡാസാണ്. നവംബര്‍ 20 ന് ലോകകപ്പ് ആരംഭിക്കും. ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങള്‍.

Content Highlights: 2022 qatar world cup, 2022 world cup, argentina new jersey, argentina football jersey, messi, fifa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented