photo: Getty Images
ദോഹ: ലോകപ്പിന്റെ മൈതാനങ്ങളില്‍ ഒരിക്കല്‍ കൂടി ചുവന്ന ചെകുത്താന്മാര് കണ്ണീരോടെ മടങ്ങുന്നു. ഹസാര്‍ഡും ഡി ബ്രുയിനും ലുക്കാകുവും അടങ്ങുന്ന അവരുടെ സുവര്‍ണനിരയുടെ സ്വപ്നങ്ങള്‍ ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ചിന്നിച്ചിതറി. ഒടുക്കം നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നിര്‍ണായകമായ മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാനാവാതെ വന്നതോടെ ബെല്‍ജിയം അനിവാര്യമായ പതനമേറ്റുവാങ്ങി തിരിഞ്ഞുനടന്നു.
ഗ്രൂപ്പ് എഫില്‍ നിന്ന് ക്രൊയേഷ്യയ്ക്കൊപ്പം മൊറോക്കോയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്ന മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായി മൊറോക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. ഇത്രയും മ്സരങ്ങളില് നിന്ന് അഞ്ച് പോയന്റുള്ള ക്രൊയേഷ്യ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
മത്സരം തുടങ്ങി ആദ്യ പത്ത് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ക്രൊയേഷ്യ ഗോളിനടുത്തെത്തി. ഇവാന് പെരിസിച്ചിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. 12-ാം മിനിറ്റില്‍ ബെല്‍ജിയം മുന്നേറ്റനിരക്കാരന് കരാസ്ക്കോ പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് അടിച്ച ഷോട്ട് ക്രൊയേഷ്യ ക്രിത്യമായി പ്രതിരോധിച്ചു. ഗോളിനായി ക്രൊയേഷ്യ പിന്നേയും മുന്നേറ്റങ്ങള്‍ തുടര്‍ന്നു.
16-ാം മിനിറ്റില്‍ റഫറി ക്രൊയേഷ്യക്ക് അനുകൂലമായി പെനാല്‍റ്റി നല്കി. ക്രൊയേഷ്യന്‍ താരത്തെ ബോക്സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി നല്‍കിയത്. നായകന് മോഡ്രിച്ച് കിക്കെടുക്കാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്തു. എന്നാല്‍ വാര് പരിശോധനയില്‍ നേരത്തേ ഓഫ്സൈഡാണെന്ന് കണ്ടെത്തിയതിനാല്‍ റഫറി തീരുമാനം പിന്‍വലിച്ചു.
അതേ സമയം മൊറോക്കോ കാനഡയ്ക്കെതിരേ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു. അതിനാല്‍ പട്ടികയില്‍ ഒന്നാമതുള്ള മൊറോക്കോ വിജയിച്ചാല്‍ ബെല്‍ജിയത്തിന് ക്രൊയേഷ്യയെ പരാജയപ്പെടുത്താതെ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനാവില്ലെന്ന സ്ഥിതി വന്നു. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ബെല്‍ജിയം രണ്ടാം പകുതിയില്‍ ഡ്രൈസ് മെര്‍ട്ടന്‍സിന് പകരം ലുക്കാകുവിനെ കളത്തിലിറക്കി. 50-ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ നിന്ന് മികച്ച അവസരം കിട്ടി. എന്നാല്‍ കൊവാസിച്ചിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മുന്നേറ്റങ്ങള്‍ തുടര്‍ന്ന ക്രൊയേഷ്യ ഗോളിനടുത്തെത്തിയെങ്കിലും മികച്ച സേവുകളുമായി തിബോ കോര്‍ട്ട്വ രക്ഷകനായി മാറി.
പിന്നീട് ബെല്‍ജിയം ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. നിരന്തരം മുന്നേറ്റങ്ങളുമായി ചുവന്ന ചെകുത്താന്മാര് കളം നിറഞ്ഞു. 60-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ ബെല്‍ജിയം ക്രോയേഷ്യന്‍ പോസ്റ്റിലേക്ക് രണ്ടുതവണ ഷോട്ടുതിര്‍ത്തു. പക്ഷേ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യം കരാസ്ക്കോയാണ് ബോക്സിനുള്ളില്‍ നിന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മുന്നേറിയത്. പക്ഷേ ഗോള്‍ കീപ്പറെ മറികടക്കാനായില്ല. റീബൗണ്ടായി കിട്ടിയ പന്ത് ലുക്കാകുവും ഷോട്ടുതിര്‍ത്തു. പക്ഷേ ഗോള്‍ വലകുലുക്കാനായില്ല.
90-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ലുക്കാകുവിന് സുവര്‍ണാവസരം കിട്ടി. പക്ഷേ മുതലാക്കാനായില്ല. ഒടുവില്‍ ബെല്‍ജിയത്തിന്റെ എല്ലാ ശ്രമങ്ങളും ക്രൊയേഷ്യന്‍ പ്രതിരോധകോട്ടയില്‍ തട്ടി വിഫലമായതോടെ ചുവന്ന ചെകുത്താന്മാര് കണ്ണീരോടെ മടങ്ങി. ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറിലേക്കും.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: World Cup 2022: Belgium vs Croatia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..