ഓറഞ്ച് പടയ്ക്ക് മധുരം പകര്‍ന്ന് ഗാക്‌പോയും ക്ലാസനും, സെനഗലിനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്


Photo: Getty Images

ദോഹ: ദോഹ: അട്ടിമറികളും അത്ഭുതങ്ങളുമുണ്ടായില്ല. അവസരങ്ങള്‍ ഒന്നൊന്നായി തുലച്ച ആഫ്രിഫന്‍ ചാമ്പ്യന്മാരെ അവസാന നിമിഷ ഗോളുകളില്‍ വീഴ്ത്തി ഒറഞ്ച് പട. ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനായിരുന്നു സെനഗലിനെതിരായ നെതര്‍ലന്‍ഡ്സിന്റെ ജയം. ജന്മ നാടായ ടോഗോ ഉപേക്ഷിച്ച് നെതര്‍ലന്‍ഡ്സിനെ പുല്‍കിയ കോഡി ഗാക്പോയാണ് ഓറഞ്ച് പടയെ ആദ്യം മുന്നിലെത്തിച്ചത്. എക്സ്ട്രാ ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ലക്ഷ്യം കണ്ട ഡേവി ക്ലാസന്‍ പട്ടിക പൂര്‍ത്തിയാക്കി. രണ്ട് ഗോളിനും വഴിവച്ചത് സെനഗലിന്റെ അവസാന നിമിഷങ്ങളില്‍ ചതിച്ച പ്രതിരോധനിരയും ഗോളി മെന്‍ഡിയുമാണ്. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ്-2, സെനഗല്‍-0

ആക്രമണത്തേക്കാള്‍ ഫിനിങ്ങിലെ പോരായ്മകളിലും വീഴ്ചകളിലുമായിരുന്നു ഇരുവരും തമ്മിലുള്ള പ്രധാന മത്സരം. ഒരുവേള ആരും തന്നെ ഗോളടിച്ചേക്കില്ലെന്ന പ്രതീതിയിലാണ് മത്സരം കയറിയിറങ്ങി പുരോഗമിച്ചത്. കളി അവാന വിസിലിനോടടുക്കുമ്പോള്‍ സെനഗലിന് അവസരങ്ങള്‍ നിരവധി വീണുകിട്ടി. എന്നാല്‍, പിന്‍വശത്ത് പ്രതിരോധത്തിന്റെ വാതിലില്‍ വലിയ പഴുത് രൂപപ്പെടുകയും ചെയ്തു. ഇതിലൂടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി രണ്ട് ഗോളുകളും നുഴഞ്ഞുകയറിയത്. വിരസസമനിലയിലേയ്ക്ക് ഇഴഞ്ഞുനീങ്ങിയ മത്സരത്തില്‍ അപ്രതീക്ഷിതമായിരുന്നു ഗാക്പോയുടെ വിജയഗോള്‍. ഫ്രെങ്കി ഡിയോജിന്റെ ഒന്നാന്തരമൊരു ക്രോസ് ഓഫ് സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ടാണ് ഗോക്പോ ഗോളി മെന്‍ഡിയെയും തോല്‍പിച്ച് കുത്തി വലയിലിട്ടത്. അഡ്വാന്‍സ് ചെയ്തുവരുന്നതില്‍ പരിചയസമ്പന്നനായ മെന്‍ഡി കാട്ടിയ അമാന്തവും ഗാക്പോയ്ക്ക് ഗുണമായി. മെന്‍ഡിയുടെ പിഴവു തന്നെയാണ് രണ്ടാം ഗോളിനും വഴിവച്ചത്. മെംഫിസ് ഡീപേ കൊടുത്ത പന്ത് ക്ലാസെന്‍ ഗോളിലേയ്ക്ക് തൊടുക്കുമ്പോള്‍ സേവ് ചെയ്യാവുന്ന സാഹചര്യത്തിലായിരുന്നു മെന്‍ഡി. പക്ഷേ, കൈകള്‍ക്ക് തൊട്ടു മുകളിലൂടെ പന്ത് വലയില്‍ കയറി.ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചശേഷമാണ് സെനഗല്‍ കീഴടങ്ങിയത്. മത്സരത്തില്‍ നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സെനഗലിന് സാധിച്ചില്ല. മുന്നേറ്റതാരം സാദിയോ മാനെയുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. ഈ വിജയത്തോടെ നെതര്‍ലന്‍ഡ്സ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം മിനിറ്റില്‍ നെതര്‍ലന്‍ഡിന്റെ ബെര്‍ഗ്വിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് സെനഗല്‍ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റില്‍ സെനഗലിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി.

19ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സിന്റെ സൂപ്പര്‍ താരം ഫ്രെങ്കി ഡിയോങ്ങിന് സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ബോക്സിന് മുന്നില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി കാലിലൊതുക്കി കലകുലുക്കാന്‍ ഡിയോങ്ങിന് സാധിച്ചില്ല. സെനഗല്‍ മുന്നേറ്റ നിരയില്‍ സാദിയോ മാനെയുടെ അഭാവം പ്രകടമായിരുന്നു.

39ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സിന്റെ സ്റ്റീവന്‍ ബെര്‍ഗ്വിസിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ സെനഗല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്സ് ആക്രമണം ശക്തിപ്പെടുത്തി. 53-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ ഹെഡ്ഡര്‍ സെനഗല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 62-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് സൂപ്പര്‍ താരം മെംഫിസ് ഡീപേ പകരക്കാരനായി ഗ്രൗണ്ടിലെത്തി.

65ാം മിനിറ്റില്‍ സെനഗലിന്റെ ഡിയയ്ക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചിട്ടും ഡിയ അത് തുലച്ചുകളഞ്ഞു. 73-ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ നോപ്പര്‍ട്ട് തട്ടിയകറ്റി. സെനഗല്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് നെതര്‍ലന്‍ഡ്സിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി.

എന്നാല്‍ നിനച്ചിരിക്കാതെ നെതര്‍ലന്‍ഡ്സ് വെടിപൊട്ടിച്ചു. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ ഓറഞ്ച് പടയ്ക്ക് വേണ്ടി കോഡി ഗാക്പോ ലക്ഷ്യം കണ്ടു. സൂപ്പര്‍താരം ഫ്രെങ്കി ഡിയോങ്ങിന്റെ അളന്നുമുറിച്ച ക്രോസിന് കൃത്യമായി തലവെച്ച ഗാക്പോ ഗോള്‍കീപ്പര്‍ മെന്‍ഡിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ നെതര്‍ലന്‍ഡ്സ് വിജയമുറപ്പിച്ചു.

എട്ട് മിനിറ്റ് അധികസമയം അനുവദിച്ച രണ്ടാം പകുതിയില്‍ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഡേവി ക്ലാസനും വലകുലുക്കി. മെംഫിസ് ഡീപേയുടെ ഷോട്ട് ഗോള്‍കീപ്പര്‍ മെന്‍ഡി തടഞ്ഞു. എന്നാല്‍ പന്ത് സ്വീകരിച്ച ക്ലാസന്‍ അനായാസം ലക്ഷ്യം കണ്ടു. പിന്നാലെ റഫറി ലോങ് വിസില്‍ മുഴക്കുകയും ചെയ്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം..

Updating ...

Content Highlights: netherlands vs senegal, fifa world cup 2022, sports news, senegal, netherlands, holland, holand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented