photo: Getty Images
ദോഹ: അട്ടിമറിച്ചു.....നിലവിലെ ചാമ്പ്യന്മാരെ... പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ കണ്ണീരോടെ ടുണീഷ്യ മടങ്ങി. ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ വേദനയോടെ തിരിച്ചറിഞ്ഞ് അവര്‍ തിരിഞ്ഞുനടന്നു.
ജയമെന്ന ഒറ്റ ലക്ഷ്യവുമായാണ് ടുണീഷ്യ ഫ്രാന്‍സിനെതിരേ കളിക്കാനിറങ്ങിത്. നിരന്തരം ആക്രമണങ്ങളുമായി കളം നിറഞ്ഞ ടുണീഷ്യ രണ്ടാം പകുതിയില്‍ വലകുലുക്കി. പ്രതീക്ഷകള്‍ വീണ്ടും തളിര്‍ത്തുതുടങ്ങി. ഒടുവില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് തലയുയര്‍ത്തി നോക്കുമ്പോഴേക്കും അവിടെ ഓസ്ട്രേലിയ ഡെന്മാര്ക്കിനെ പരാജയപ്പെടുത്തി കഴിഞ്ഞിരുന്നു. ആറ് പോയന്റോടെ ഓസ്ട്രേലിയ ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ടുണീഷ്യ ഗോളിനടുത്തെത്തി. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോള്‍നേടാനായില്ല. പന്തടക്കത്തിലും ടുണീഷ്യയാണ് മുന്നിട്ടുനിന്നത്. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസനിച്ചത്.
രണ്ടാം പകുതിയിലും ടുണീഷ്യ മുന്നേറ്റങ്ങള്‍ തുടരുന്ന കാഴ്ചയാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ കാണാനായത്. 20-മിനിറ്റിനകം ഫ്രാന്‍സ് ഞെട്ടി. ടുണീഷ്യ കാത്തിരുന്ന നിമിഷമെത്തി. ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ യൂസ്സൗഫ് ഫൊഫാനയുടെ പിഴവ് മുതലെടുത്ത വാബി ഖസ്രി ഫ്രാന്‍സ് പ്രതിരോധതാരങ്ങളെ വെട്ടിച്ച് ഗോള്‍വലകുലുക്കി. പക്ഷേ ഗോള്‍ നേടിയതിന് പിന്നാലെ പരിക്കേറ്റതോടെ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചു.
ഗോള്‍ നേടിയതിന് ശേഷം ഫ്രാന്‍സ് ഉണര്‍ന്നുകളിച്ചു. സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പേ. അഡ്രിയന്‍ റാബിയോട്ട് എന്നിവരെ മൈതാനത്തിറക്കി ഫ്രാന്‍സ് സമനിലഗോളിനായി മുന്നേറി. അതേ സമയം കിട്ടിയ അവസരങ്ങളില്‍ ടുണീഷ്യ മികച്ച കൗണ്ടര്‍ അറ്റാക്കുകളുമായി മികച്ചുനിന്നു. അവസാനനിമിഷം ഫ്രാന്‍സ് നേടിയ ഗോള്‍ ഓഫ്സൈഡായതോടെ ടുണീഷ്യ ചാമ്പ്യന്മാരെ അട്ടിമറിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: France vs Tunisia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..