ഹീറോയായി ഒച്ചാവോ, പെനാല്‍റ്റി പാഴാക്കി ലെവന്‍ഡോസ്‌കി; സമനില പാലിച്ച് മെക്‌സികോയും പോളണ്ടും


Photo: Getty Images

ദോഹ: ഗ്രൂപ്പ് സിയിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് മെക്‌സികോയും പോളണ്ടും. രണ്ട് ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന്‌നിന്നു. പ്രത്യാക്രമണത്തിലൂടെയാണ് രണ്ട് ടീമുകളും എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും പ്രതിരോധ നിര രക്ഷയ്‌ക്കെത്തുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്.

മുന്നിലെത്താനുള്ള സുവര്‍ണാവസരം നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പാഴാക്കിയത് പോളണ്ടിന് തിരിച്ചടിയായി. 57ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തുകയായിരുന്നു. ബോക്സിനുള്ളില്‍ മെക്സിക്കന്‍ താരം ഫൗള്‍ ചെയ്തതെന്ന് വാര്‍ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്.



നേരത്തെ വിരസമായിട്ടാണ് ആദ്യ പാതി അവസാനിച്ചത്.രണ്ട് ടീമുകള്‍ക്കും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും പ്രതിരോധ നിര രണ്ട് ഭാഗത്തും അപകടമുണ്ടാകതെ കാത്തു. മെക്‌സികോയാണ് കൂടുതല്‍ ആക്രമണങ്ങള്‍ ഗോള്‍മുഖത്ത് നടത്തിതും അവസരങ്ങള്‍ സൃഷ്ടിച്ചതും. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. പോളണ്ട് നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായില്ല.

17ാം മിനിറ്റില്‍ പോളിഷ് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയ്ക്ക് ഒരു അര്‍ഥാവസരം ലഭിച്ചെങ്കിലും ക്രോസ് ലഭിച്ച പന്ത് നിയന്ത്രിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. 28ാം മനിറ്റില്‍ മെക്സിക്കന്‍ താരം സാഞ്ചസിന് യെല്ലോ കാര്‍ഡ് ലഭിച്ചു.മികച്ച അവസരങ്ങള്‍ രണ്ട് ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വില്ലനായി.

നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദിയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുകയും രണ്ടാം മത്സരത്തില്‍ പോളണ്ടും മെക്‌സികോയും സമനിലയില്‍ പിരിയുകയും ചെയ്തതോടെ ഗ്രൂപ്പ് സിയില്‍ ഇനിയുള്ള നാല് മത്സരങ്ങളും ടീമുകള്‍ക്ക് നിര്‍ണായകമാണ്.

മത്സരത്തിന്റെ തത്സമയ വിവരങ്ങള്‍ താഴെ വായിക്കാം...

Updating ...

Content Highlights: fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented