ഒന്നു വിറച്ചു; പിന്നെ വല നിറച്ച് ആഘോഷമായി തുടങ്ങി ചാമ്പ്യന്‍ ഫ്രാന്‍സ്


Photo: Getty Images

ദോഹ: ഒന്നു വിറച്ചുപോയി ഫ്രാന്‍സ്. പിന്നെ അന്ധവിശ്വാസത്തെ അടിച്ചുപറത്തി നാലടിച്ച് ഖത്തറില്‍ വീറ് തെളിയിച്ച് ആഘോഷം നടത്തി. ഒരുവേള അര്‍ജന്റീനയുടെ മഹാദുരന്തം പേക്കിനാവു കണ്ടെങ്കിലും ചാമ്പ്യന്മാരുടെ ശാപമായ ആദ്യകളിയുടെ കടമ്പയില്‍ തട്ടിവീഴാതെ കരകയറുകയല്ല, ഗോള്‍വര്‍ഷം തന്നെ നടത്തി ആദ്യമത്സരം ആഘോഷമാക്കുകയായിരുന്നു നിലവിലെ ലോകചാമ്പ്യന്‍. ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രേലിയക്കെതിരേ ഒന്നിനെതിരേ നാലു ഗോളിന്റെ ജയം.

ഒന്‍പതാം മിനിറ്റില്‍ ഹാരി സൗട്ടറിന്റെ ക്രോസ് ഫീല്‍ഡ് പാസ് പിടിച്ചെടുത്ത് മാത്യു ലെക്കി നല്‍കിയ ക്രോസില്‍ നിന്നുള്ള ക്രെയ്ഗ് ഗുഡ്വിന്റെ ഞെട്ടുന്ന ഗോളില്‍ പകച്ചുപോയ ഫ്രാന്‍സ് പിന്നീട് അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ വലയിലാക്കി തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ രണ്ടെണ്ണം കൂടി വലയില്‍ കയറ്റി അവര്‍ മറ്റൊരു സൗദി ആകുമായിരുന്ന ഓസ്ട്രേലിയയെ തരിപ്പണമാക്കുകയായിരുന്നു. ഡബിള്‍ നേടി ഗോള്‍വേട്ടയില്‍ അര സെഞ്ചുറി തികയ്ക്കുക മാത്രമല്ല, തിയറി ഓന്റി എന്ന ഗോളടിയന്ത്രത്തിന്റെ റെക്കോഡിനൊപ്പമെത്തുക കൂടി ചെയ്ത ഒലിവര്‍ ജിറൂഡാണ് ഫ്രഞ്ച് വിജയം അനായാസമാക്കിയത്. ഇരുവര്‍ക്കും 51 അന്താരാഷ്ട്ര ഗോളുകള്‍ വീതമാണുള്ളത്. രണ്ടു തവണ വലകലുക്കി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ യൂറോപ്യന്‍ താരവുമായിരിക്കുകയാണ് 36 വയസും 53 ദിവസവും പ്രായമായ ജിറൂദ്.



എന്നാല്‍ ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ഫ്രാന്‍സിന് 27-ാം മിനിറ്റില്‍ അഡ്രിയന്‍ റാബിയോട്ടാണ് സമനില നേടി ആയുസ്സ് തിരിച്ചുകൊടുത്തത്. ഗ്രീസ്മാനെടുത്ത കോര്‍ണര്‍ തിയോ ഹെര്‍ണാണ്ടസ് റാബിയോട്ടിന് മറിച്ച് നല്‍കുകയായിരുന്നു. റാബിയോട്ടിന്റെ ഹെഡര്‍ ഓസീസ് ഗോള്‍കീപ്പര്‍ മാത്യു റയാന് യാതൊരു അവസരവും നല്‍കാതെ വലയില്‍.

32-ാം മിനിറ്റില്‍ ജിറൂദ് ലീഡ് നല്‍കി. ഇത്തവണ റാബിയോട്ട് കട്ട്ബാക്ക് ചെയ്ത പന്ത് ജിറൂദ് അനായാസം വലയിലെത്തിക്കുകയായിരുന്നു.

68-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ മൂന്നാമതും വല കുലുക്കി സോക്കറൂസിന്റെ വമ്പൊടിച്ചു. ഡെംബലെ നല്‍കിയൊരുഗ്രന്‍ ക്രോസ് രണ്ട് ഓസീസ് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ചാടി എംബാപ്പെ വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 71-ാം മിനിറ്റില്‍ ജിറൂദ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ഇടതുവിങ്ങിലൂടെ മികച്ചൊരു മുന്നേറ്റം നടത്തി എംബാപ്പെ നല്‍കിയ ക്രോസ് ജിറൂദ് വലയിലെത്തിക്കുകയായിരുന്നു.

മൂന്ന് മുന്‍നിരക്കാരുടെ പരിക്കില്‍ മുടന്തിയാണ് ഇറങ്ങിയതെങ്കിലും ഫ്രഞ്ച് ആക്രമണത്തില്‍ അതൊരു പോരായ്മയായില്ല. ഡെംബലെയും എംബാപ്പെയും ഗ്രീസ്മാനും ജോഡി ചേര്‍ന്നതോടെ ആക്രമണത്തിന് തൊട്ടാല്‍ മുറിയ മൂര്‍ച്ചയായി. എന്നാല്‍, ഇവരെ വലച്ചത് സോക്കറൂസിന്റെ കളി മികവാണ്. കടലാസിലെ കരുത്തരായ ഫ്രഞ്ച് നിരയെ തുടക്കത്തില്‍ നിരന്തരം സമ്മര്‍ദത്തിലാക്കാന്‍ ഓസീസിന് കഴിഞ്ഞു. എംബാപ്പെയും ഡെംബലെയും ആയുധം രുകിമിനുക്കിയതോടെയാണ് അവര്‍ ഒന്നയഞ്ഞത്. പിന്നീട് കളി ഫ്രാന്‍സിന്റേതായി. ഓസ്ട്രേലിയ നിഷ്പ്രഭമായി. എംബാപ്പെയും ജിറൂദുമെല്ലാം യഥേഷ്ടം മേഞ്ഞുവിലസുന്നതാണ് തുടര്‍ന്നു കണ്ടത്. അതിനനുസരിച്ച് സോക്കറൂസിന്റെ വല നിറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Updating ...

Content Highlights: fifa world cup 2022 France vs Australia group d match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented