വീറുറ്റ പോരാട്ടം; ക്രൊയേഷ്യയെ കുരുക്കി മൊറോക്കോ, ഗോൾരഹിത സമനില


Photo: AFP

ദോഹ: അടിക്ക് അടി കൊടുത്ത വീറുറ്റ പോരാട്ടം. അതും അവസാനശ്വാസം വരെ. എന്നിട്ടും ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും വല കുലുക്കാൻ മാത്രം കഴിഞ്ഞില്ല. അവസരങ്ങൾ എണ്ണിയെണ്ണി പാഴാക്കി ഒടുവിൽ ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.

കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലപ്പൂട്ടിട്ട് പൂട്ടാൻ കഴിഞ്ഞത് മൊറോക്കോയ്ക്ക് ആശ്വാസമാവും. ഫിനിങ്ങിലെ പോരായ്മയ്ക്ക് ലൂക്ക മോഡ്രിച്ചും സംഘവും സ്വയം പഴിക്കുന്നുമുണ്ടാകും.



സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നത് പോലെ വിരസമായിരുന്നില്ല മൊറോക്കോ ക്രൊയേഷ്യ മത്സരം. പന്ത് ഒരിക്കല്‍പോലും ഗോള്‍വല തൊട്ടില്ലെങ്കിലും ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. അല്‍ ബയത്ത് സ്‌റ്റേഡിയത്തില്‍ ആര്‍ത്ത് വിളിക്കുന്ന കാണികള്‍ കൂടിയായപ്പോള്‍ മത്സരം ആവേശഭരിതമായി മാറി.

90 മിനിറ്റും ആക്രമണത്തിനും പ്രത്യാക്രമണത്തിനുമാണ് മത്സരം സാക്ഷിയായതെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. മികച്ച നീക്കങ്ങളുമായി ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് മൊറോക്കോയാണ്. മികച്ച നീക്കങ്ങള്‍ അനവധിയായി നടത്തിയെങ്കിലും ഒരു നല്ല സ്‌ട്രൈക്കറുടെ അഭാവം വിനയായി. പ്രതീക്ഷിച്ചതിന് വിപരീതമായി മൊറോക്കോയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. വിങ്ങുകളിലൂടെ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി ക്രൊയേഷ്യന്‍ പോസ്റ്റിനെ ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ഫിനിഷിങ്ങിലെ കൃത്യതക്കുറവ് അവര്‍ക്ക് തിരിച്ചടിയായി.

പന്ത് കൂടുതല്‍ കൈവശം വെച്ചത് ക്രൊയേഷ്യയായിരുന്നുവെങ്കിലും ഗോള്‍വലയിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കുന്നവില്‍ നിലവിലെ റണ്ണറപ്പുകള്‍ പരാജയപ്പെട്ടു. ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു.

ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഇഞ്ചുറി ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്നുറുച്ച ക്രൊയേഷ്യന്‍ നീക്കം രക്ഷപ്പെടുത്തിയത് മൊറോക്കോ ഗോള്‍ കീപ്പര്‍ യാസിന്‍ ബനോയു നടത്തിയ തകര്‍പ്പന്‍ സേവാണ്.

റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളെന്ന ഖ്യാതിയുമായി ഇറങ്ങിയ ക്രൊയേഷ്യയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് കളത്തില്‍ മൊറോക്കോ താരങ്ങള്‍ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയെങ്കിലും മൊറോക്കോ ഭംഗിയായി പ്രതിരോധിച്ചു.

ലൂക്കാ മോഡ്രിച്ചിന്റെ ടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ക്രൊയേഷ്യന്‍ നീക്കങ്ങളുടെ മുനയൊടിക്കുന്ന പ്രതിരോധ നീക്കങ്ങള്‍ക്കാണ് ആദ്യ പകുതി സാക്ഷിയായത്. 16ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ ലോങ് റേഞ്ചര്‍, നേരിയ വ്യത്യാസത്തില്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: croatia, moroco, fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented