കുര്‍ട്ടോയുടെ പെനാല്‍റ്റി സേവ് തുണയായി; കാനഡയുടെ പോരാട്ടവീര്യം മറികടന്ന് ബെല്‍ജിയം


Photo: Getty Images

അല്‍ റയാന്‍: സുവര്‍ണനിരയുമായി കളിക്കാനിറങ്ങിയ ബെല്‍ജിയത്തെ വിറപ്പിച്ച ശേഷം കീഴടങ്ങി കാനഡ. ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരു ടീമും പരസ്പരം മത്സരിച്ചപ്പോള്‍ മിച്ചി ബാറ്റ്ഷുവായിയുടെ ഏക ഗോളില്‍ ബെല്‍ജിയം മത്സരം സ്വന്തമാക്കുകയായിരുന്നു.

ഫിനിഷിങ്ങിലെ പിഴവും ബെല്‍ജിയം ഗോള്‍ തിബോ കുര്‍ട്ടോയുടെ മികവുമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ക്ക് ശേഷം ആക്രമണപ്രത്യാക്രമണങ്ങള്‍ക്കാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം സാക്ഷിയായത്. ഒരു ഭാഗത്ത് മിച്ചി ബാറ്റ്ഷുവായിയിലൂടെ ബെല്‍ജിയവും മറുഭാഗത്ത് ടയോണ്‍ ബുക്കാനന്‍, അള്‍ഫോണ്‍സോ ഡേവിസ്, ജൊനാഥന്‍ ഡേവിഡ് എന്നിവരിലൂടെ കാനഡയും ഗോള്‍മുഖങ്ങള്‍ ആക്രമിച്ച് കയറി. എന്നാല്‍ ഗോള്‍മാത്രം അകന്നുനിന്നു.



മത്സരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ കാനഡ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അല്‍ഫോണ്‍സോ ഡേവിസെടുത്ത പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തി തിബോ കുര്‍ട്ടോ ബെല്‍ജിയത്തിന്റെ രക്ഷകനായി. 1966 മുതലിങ്ങോട്ട് നടന്ന ലോകകപ്പ് മത്സരങ്ങളില്‍ പെനാല്‍റ്റി തടഞ്ഞ ആദ്യ ഗോള്‍കീപ്പറെന്ന നേട്ടവും ഇതോടെ കുര്‍ട്ടോയ്ക്ക് സ്വന്തമായി.

ബോക്‌സിനുള്ളില്‍ യാന്നിക് കരാസ്‌കോയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ച ശേഷം പെനാല്‍റ്റി വിധിച്ച റഫറി കരാസ്‌കോയ്ക്ക് മഞ്ഞക്കാര്‍ഡും നല്‍കി.

30-ാം മിനിറ്റില്‍ അലിസ്റ്റര്‍ ജോണ്‍സന്റെ ഷോട്ടും രക്ഷപ്പെടുത്തി കുര്‍ട്ടോ കാനഡയുടെ വില്ലനായി. തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഒടുവില്‍ 44-ാം മിനിറ്റില്‍ മിച്ചി ബാറ്റ്ഷുവായിയിലൂടെ ബെല്‍ജിയം അക്കൗണ്ട് തുറന്നു. ടോബി അള്‍ഡെര്‍വൈറെല്‍ഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും ബെല്‍ജിയത്തെ ശരിക്കും വിറപ്പിക്കാന്‍ കാനഡയ്ക്കായി. ടയോണ്‍ ബുക്കാനനും, അള്‍ഫോണ്‍സോ ഡേവിസും, ജൊനാഥന്‍ ഡേവിഡും ജൂനിയര്‍ ഹോയ്‌ലെറ്റും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നുവെങ്കില്‍ മത്സരത്തിന്റെ ചിത്രം മറ്റൊന്നായേനേ.

ഇതിനിടെ 68-ാം മിനിറ്റില്‍ രണ്ടാം ഗോളിനായി ലഭിച്ച അവസരം ബാറ്റ്ഷുവായിയിക്ക് മുതലാക്കാനായില്ല. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡിബ്രുയ്ന്‍ നല്‍കിയ പന്തില്‍ ഷോട്ടിന് തുനിഞ്ഞ ബാറ്റ്ഷുവായിയെ മികച്ചൊരു ടാക്കിളിലൂടെ റിച്ചി ലാറിയ തടയുകയായിരുന്നു. 80-ാം മിനിറ്റില്‍ കുര്‍ട്ടോ വീണ്ടും ബെല്‍ജിയത്തിന്റെ രക്ഷയ്‌ക്കെത്തി. ഡേവിഡിന്റെ ഗോളെന്നുറച്ച ഹെഡറായിരുന്നു കുര്‍ട്ടോ തട്ടിയകറ്റിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിലും ആക്രമണങ്ങള്‍ ശക്തമാക്കിയ കാനഡയ്ക്ക് പക്ഷേ ഗോള്‍ മാത്രം കണ്ടെത്താനായില്ല. ഇതോടെ മൂന്ന് പോയന്റുമായി ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ ബെല്‍ജിയത്തിനായി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Updating ...

Content Highlights: FIFA World Cup 2022 Belgium vs Canada group f match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented