Photo: Getty Images
ദോഹ: ഇറ്റ്സ് കമിങ് ഹോം എന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ നിറം നല്‍കുകയാണ് ത്രീ ലയണ്‍സ്. ഗോളടിക്കാനും ഗോള്‍ വഴങ്ങാതിരിക്കാനും അറിയാം എന്ന് വെയ്ല്സിനെതിരെ അടിവരയിട്ട് തെളിയിച്ച മത്സരത്തില്‍ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധപൂട്ട് സിംഹ ഗര്ജ്ജനത്തോടെയാണ് ഇംഗ്ലീഷുകാര്‍ രണ്ടാം പകുതിയില്‍ മറികടന്നത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന് ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്കോര്‍ 3-0
50ാം മിനിറ്റ്, ഫ്രീ കിക്ക്, കിക്കെടുത്തത് റാഷ്ഫോര്‍ഡ്...മനോഹരമായ ഷോട്ട്..ഗോളിക്ക് ഒരവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പറന്നിറങ്ങി. ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് 51ാം മിനിറ്റില്‍ ഫില്‍ ഫോഡന്റ് വക അനായാസ ഗോള്‍.രണ്ടാം ഗോളിന് വഴിയൊരുക്കിയത് നായകന് ഹാരി കെയ്ന്‍. ആദ്യ പകുതിയിലെ വെയ്ല്‍സിന്റെ പൂട്ട് അതിവേഗമാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ തുറന്നത്.
ലഭിച്ച അവസരങ്ങള്‍ എല്ലാം മുതലാക്കിയിരുന്നെങ്കില്‍ അരഡസന്‍ ഗോളുകളെങ്കിലും ഇംഗ്ലണ്ടിന് അടിക്കാമായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ബി ജോതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തുന്ന ഇംഗ്ലണ്ടിന് നേരിടാനുള്ളത് ആഫ്രിക്കന്‍ ചാമ്പ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ സെനഗളിന്റെ പോരാട്ട വീര്യത്തെയാണ്.
മത്സരത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും കളി ഇംഗ്ലണ്ടിന്റെ വരുതിയിലായിരുന്നെങ്കിലും വല കുലുക്കാന്‍ കഴിഞ്ഞില്ല.മാര്‍ക്കസ് റാഷഫോര്ഡും, ഫില്‍ ഫോഡനും ഇംഗ്ലണ്ടിന് ലഭിച്ച അവസരങ്ങള്‍ പാഴാക്കി.9ാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ആണ്. വെയ്ല്‍സ് ഗോള്‍കീപ്പര്‍ വാര്‍ഡിന്റെ മികച്ച നീക്കവും ഈ മുന്നേറ്റത്തെ ചെറുത്തു.36ാം മനിറ്റില്‍ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് ഫില്‍ ഫോഡന് ആയിരുന്നു.
മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ വായിക്കാം
Content Highlights: england, wales, live blog
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..