Photo: www.instagram.com/jossuegarzon
ബ്യൂണസ് ഐറിസ്: ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ ഒപ്പം നിന്ന് സെല്‍ഫിയെടുത്ത ആരാധകനോട് ദേഷ്യപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.
മത്സരശേഷം മടങ്ങുകയായിരുന്ന മെസ്സിയുടെ അടുത്തേക്ക് ജോസു ഗാര്‍സണ്‍ എന്ന ആരാധകന് പാഞ്ഞെത്തി. സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ഇക്വഡോറിന്റെ ജഴ്സി ധരിച്ചാണ് ഗാര്‍സണ്‍ മെസ്സിയുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ഗാര്‍സണ്‍ മൊബൈലില്‍ ഈ രംഗങ്ങളെല്ലാം തന്നെ പകര്‍ത്തുന്നുണ്ടായിരുന്നു.
മെസ്സിയുടെ അടുത്തെത്തിയ ഉടന്‍ തന്നെ ആരാധകന് സൂപ്പര്‍ താരത്തെ ബലംപ്രയോഗിച്ച് അടുത്തുനിര്‍ത്തി സെര്ഫിയെടുക്കാന് ശ്രമിച്ചു. ഇത് ഇഷ്ടപ്പെടാത്ത മെസ്സി ഗാര്സണിന്റെ കൈ തട്ടിമാറ്റി. പിന്നാലെ ആരാധകനെ പോലീസ് പിടികൂടി.
മണിക്കൂറുകള്‍ക്ക് ശേഷം ഗാര്‍സണ്‍ ഈ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്ക്കൊപ്പം സെല്‍ഫിയെടുത്തു എന്നാണ് ഗാര്‍സണ്‍ കുറിച്ചത്.
മത്സരത്തില്‍ അര്‍ജന്റീനയെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. അര്‍ജന്റീന നേരത്തേതന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, യുറുഗ്വായ് എന്നീ ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.
Content Highlights: Lionel Messi Unhappy After Pitch Invader Forcibly Grabs Him To Take Selfie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..