ഖത്തറില്‍ കപ്പ് നേടാന്‍ സാധ്യത ബ്രസീല്‍, ഫ്രാന്‍സ് ടീമുകള്‍ക്ക്; തുറന്ന് പറഞ്ഞ് മെസി


Photo: AFP

ദോഹ: 2022 ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അപരാജിത കുതിപ്പ് തുടരുന്ന അര്‍ജന്റീന ഇത്തവണ കപ്പ് നേടുമെന്ന് തറപ്പിച്ച് പറയുന്നവരാണ് അവരുടെ ആരാധകര്‍. എന്നാല്‍ സൂപ്പര്‍ താരവും ടീമിന്റെ ക്യാപ്റ്റനുമായ മെസിയുടെ പ്രവചനം അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ഒട്ടും സന്തോഷം പകരുന്ന ഒന്നല്ല. ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളായി അദ്ദേഹം പ്രവചിക്കുന്നത് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനേയും മുന്‍ ചാമ്പ്യന്‍മാരും ചിരവൈരികളുമായ ബ്രസീലിനേയുമാണ്.

ലോകകപ്പില്‍ നിരവധി വമ്പന്‍ ടീമുകള്‍ മത്സരിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ജര്‍മനി, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ ശക്തരാണ്. എന്നാല്‍ ഇത്തവണ ബ്രസീലും ഫ്രാന്‍സും ശക്തരാണ്. മികച്ച നിരയാണ് രണ്ട് രാജ്യങ്ങള്‍ക്കായും അണിനിരക്കുന്നത്. ദീര്‍ഘകാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാരുണ്ടെന്നത് രണ്ട് ടീമുകളുടേയും സവിശേഷതയാണെന്നും മെസി പറയുന്നു.



കിരീടം നിലനിര്‍ത്താനാണ് ഫ്രാന്‍സ് ഖത്തറില്‍ എത്തുന്നതെങ്കില്‍ 20 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കുകായണ് ബ്രസീലിന്റെ ലക്ഷ്യം. 2002-ല്‍ കൊറിയയും ജപ്പാനും സംയുക്തമായി ആഥിധേയത്വം വഹിച്ച ലോകകപ്പിലാണ് ബ്രസീല്‍ അവസാനമായി ജേതാക്കളായത്. ഫൈനലില്‍ ജര്‍മനിയെയാണ് അന്ന് അവര്‍ കീഴടക്കിയത്. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കൊപ്പമാണ് ബ്രസീല്‍.

ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ഫ്രാന്‍സിനൊപ്പമുള്ളത്. അതേസമയം ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ളവരായി ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്ന അര്‍ജന്റീനയാകട്ടെ ഗ്രൂപ്പ് സിയില്‍ സൗദി അറേബിയ, മെക്‌സികോ, പോളണ്ട് എന്നിവര്‍ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പോരിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം നേടിയ മെസിയും സംഘവും പിന്നീട് യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് ഫൈനലിസിമയിലും ജേതാക്കളായിരുന്നു.

Content Highlights: lionel messi, brazil, france, fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented