മനുഷ്യാവകാശം എന്ന ഗോള്‍; ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു


സിറാജ് കാസിം

Photo: AFP

ലോകത്തിനു സമ്മാനിക്കാന്‍ വിസ്മയങ്ങളൊരുക്കി കാത്തിരിക്കുന്ന ഖത്തറിന്റെ മണിച്ചെപ്പില്‍ മനുഷ്യാവകാശത്തിനായും ഒരു അധ്യായം.

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ സേവനത്തിനായി മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു. മത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കലാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഏറ്റവും സൗകര്യപ്രദമായി കളി കാണാനെത്താനുള്ള അന്തരീക്ഷമൊരുക്കാന്‍ വൊളന്റിയര്‍മാര്‍ ഇടപെടും. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാര്‍ എന്ന ആശയം ആദ്യമാണ്.

കഴിഞ്ഞവര്‍ഷം ഖത്തറില്‍ നടന്ന ഫിഫ അറബ് കപ്പില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ ഉപയോഗപ്പെടുത്തിയിരുന്നു. അന്ന് 12 വൊളന്റിയര്‍മാരാണുണ്ടായിരുന്നതെങ്കില്‍ ലോകകപ്പില്‍ അതു 96 പേരാകും. ഒപ്പം ടീം ലീഡര്‍മാരായ പത്തുപേരും ചേരും. അറബ് കപ്പില്‍ മുപ്പതോളം മത്സരങ്ങളിലെ കാണികളെയാണ് മനുഷ്യവകാശ വൊളന്റിയര്‍മാര്‍ സമീപിച്ചത്. കാണികളുടെ ഇടയില്‍ സഞ്ചരിച്ച് അവരില്‍നിന്ന് 565 അഭിമുഖങ്ങള്‍ ശേഖരിച്ചു. കാണികള്‍ പങ്കിട്ട വിവരങ്ങളെല്ലാം ഫിഫയുടെ മനുഷ്യാവകാശ ടീമിനു കൈമാറി. ഇത്തരം ടൂര്‍ണമെന്റുകളില്‍ കാണികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിച്ചെന്നാണ് ഫിഫ മനുഷ്യാവകാശ, ആന്റി ഡിസ്‌ക്രിമിനേഷന്‍ വകുപ്പ് മേധാവി ആന്‍ഡ്രിയാസ് ഗ്രഫ് പറഞ്ഞത്.

കാണികള്‍ നേരിടുന്ന അവകാശലംഘനങ്ങളിലൊന്ന് ചലന പരിമിതിയുള്ളവരുടെ സഞ്ചാരമാണ്. മെട്രോ സ്റ്റേഷനുകള്‍ക്കും ബസ് സ്റ്റേഷനുകള്‍ക്കും സ്റ്റേഡിയങ്ങള്‍ക്കുമിടയില്‍ അംഗപരിമിതരും ഭിന്നശേഷിക്കാരുമായ കാണികള്‍ക്കുള്ള സഞ്ചാരമാര്‍ഗങ്ങള്‍ സുഗമമാക്കലാണ് ഇതില്‍ പ്രധാനം.മനുഷ്യാവകാശ വൊളന്റിയറാകാന്‍ ഖത്തറിലെ ഒട്ടേറെ യുവാക്കള്‍ മുന്നോട്ടുവരുന്നത് ശുഭസൂചനയായി സംഘാടകര്‍ വിലയിരുത്തുന്നു. അപേക്ഷകരുടെ എണ്ണം കൂടുന്നതിനാല്‍ പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ വൊളന്റിയര്‍മാരെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Human rights volunteer roles to return for FIFA World Cup Qatar 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented