ലോകകപ്പ് ആവേശത്തില്‍ മലപ്പുറം


ലോകകപ്പ് ആരവം മുറുകി. ഇഷ്ടടീമുകളുടെ ആരാധകരെല്ലാം കൊടിതോരണങ്ങളും ഫ്‌ളെക്‌സുകളും കെട്ടി നാട്ടില്‍ സജീവം. നാടാകെ ഉത്സവപ്രതീതിയിലും. ഖത്തറില്‍ വിസില്‍മുഴങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആ ചൂളംവിളിക്ക് കാതോര്‍ക്കുകയാണ് കടലിനിക്കരെ മാമലനാട്ടില്‍ പതിനായിരങ്ങള്‍. വലകുലുക്കുന്ന പന്തിന്റെ കൂടെയാണ് ഇനി ഇവരുടെ കണ്ണും കരളും. ലോകകപ്പ് എവിടെ നടക്കുന്നുവെന്നത് മലപ്പുറംകാര്‍ക്ക് വിഷയമല്ല. മൈതാനം എവിടെയായാലും അത് അവരുടെ ഹൃദയമാണ്. ഇനി പന്തുരുളുന്നത് അവരുടെ നെഞ്ചിലൂടെയാകും. ഗാലറി ഇരമ്പുന്നത് അവരുടെ സിരകളിലൂടെയും. ചിന്തകള്‍ മുഴുവന്‍ ആ പന്തിനെ ചുറ്റിപ്പറ്റിയാകും.

1/7

മമ്പാട് പുള്ളിപ്പാടത്ത് അർജന്റീന ഫാൻസ് കെട്ടിയ കൊടിതോരണം



2/7

എടവണ്ണ ചളിപ്പാടത്ത് ബ്രസീൽ ആരാധകർ കെട്ടിയ കൊടിതോരണം

3/7

ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് തിരൂരങ്ങാടിക്കടുത്ത് ചെറുമുക്ക് പള്ളിക്കത്തായം വയലിൽ സ്ഥാപിക്കുന്നതിനായി ബ്രസീൽ ആരാധകർ 24 അടി ഉയരമുള്ള നെയ്‌മറിന്റെ കട്ടൗട്ട് ഘോഷയാത്രയായി കൊണ്ടു​പോകുന്നതിന്റെ ആകാശദൃശ്യം

4/7

മലപ്പുറം വെളിയങ്കോട് കുമ്മിലവളപ്പിൽ വിവാഹവേദിയിൽ ബ്രസീൽ പതാകയുമായി നവദമ്പതിമാരായ ഷെബീറും അനീഷയും ആരാധകരെ ആവേശംകൊള്ളിച്ചപ്പോൾ....

5/7

മലപ്പുറത്തെ ആവേശക്കാഴ്ചകള്‍

6/7

മലപ്പുറം പാലക്കുളത്ത് അഞ്ച് ടീമുകളുടെ പതാകയുടേയും കളിക്കാരുടേയും ചിത്രങ്ങൾ വരച്ച വീട്ടുചുമരുകൾ

7/7

ലോകകപ്പിനെ വരവേറ്റ് പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല സ്റ്റാർ ക്ലബ്ബിലെ അർജൻറീന, ബ്രസീൽ, പോർച്ചുഗൽ ഫാൻസ് അംഗങ്ങൾ കീരനല്ലൂർ നടപ്പാലത്തിൽ കട്ടൗട്ടുകളും കൊടിതോരണങ്ങളും ഒരുക്കിയപ്പോൾ... സ്റ്റാർ ക്ലബ്ബ് അംഗങ്ങളായ പി.വി. ഷെരീഫ്, റഷീദ് ചെങ്ങാടൻ, എം.കെ. നിസാമുദ്ദീൻ, മുബാറക്ക്, ഫവാദ്, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവ ഒരുക്കിയത്

Content Highlights: fifa world cup 2022 malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented