മാറഡോണയുടെ കൈ പതിഞ്ഞ ആ വിവാദ 'പന്ത്' ലേലത്തിന്; ലക്ഷ്യം വമ്പന്‍ തുക


Photo: Getty Images

ലണ്ടന്‍: 1986 മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍ നേടിയ പന്ത് ലേലത്തിന്. അന്ന് മത്സരത്തിന് ഉപയോഗിച്ച അഡിഡാസിന്റെ 'ആസ്‌റ്റെക്ക' എന്ന പന്ത് അന്നത്തെ മത്സരത്തിലെ റഫറിയായിരുന്ന ടുണീഷ്യയുടെ അലി ബിന്‍ നാസറിന്റെ പക്കലാണ് ഇപ്പോഴുള്ളത്. അര്‍ജന്റീന 2-1ന് ജയിച്ച മത്സരത്തില്‍ നാസറായിരുന്നു അന്നത്തെ ആ വിവാദ ഗോള്‍ അനുവദിച്ചത്. അദ്ദേഹമാണ് പന്ത് ലേലത്തിന് വെക്കാനൊരുങ്ങുന്നതും.

മൂന്ന് ദശലക്ഷം പൗണ്ട് (ഏകദേശം 28 കോടി രൂപ) ലേലത്തിലൂടെ സമാഹരിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷമാദ്യം മാറഡോണയുടെ ജേഴ്‌സി ഏഴ് ദശലക്ഷം പൗണ്ടിന് ലേലത്തില്‍ പോയത് കണ്ട ശേഷമാണ് നാസര്‍ ഈ പന്ത് ലേലത്തിന് വെക്കാന്‍ താരുമാനിച്ചത്. നവംബര്‍ 16-ന് ലണ്ടനിലാണ് ലേലം നടക്കുക.പന്തിന്റെ ലേലത്തിലൂടെ നല്ല തുക തന്നെ സമാഹരിക്കാനാകുമെന്ന് ഗ്രഹാം ബഡ് ഓക്ഷന്‍സ് എന്ന സ്ഥാപനത്തിലെ ആദം ഗാസ്‌കോയിന്‍ പറഞ്ഞു. കാരണം അന്ന് മത്സരത്തില്‍ ഉടനീളം ഉപയോഗിച്ചത് ഈ പന്താണ്. ഇന്നത്തെ പോലെ മത്സരത്തിന് ഒന്നിലധികം പന്തുകള്‍ ഉപയോഗിക്കുന്ന രീതി അന്നില്ലായിരുന്നുവെന്നും മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഉപയോഗിച്ചത് ഈ പന്തായിരുന്നുവെന്നും ഗാസ്‌കോയിന്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ മാറഡോണ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍ നേടാന്‍ ഉപയോഗിച്ചത് ഈ പന്താണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം മാറഡോണ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജുമായി ജേഴ്‌സി കൈമാറിയിരുന്നു. ആ ജേഴ്‌സിയാണ് ഹോഡ്ജ് ഈ വര്‍ഷം മേയില്‍ ലേലത്തിനു വെച്ചതും ഏഴ് ദശലക്ഷം പൗണ്ട് സമാഹരിച്ചതും.

Content Highlights: football that Diego Maradona used to score Hand of God goal is up for auction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented