ഭാഗ്യം വേണ്ടേ, ആദ്യം ഓടിവരൂ... ലോകകപ്പിന്റെ മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പന നാളെ തുടങ്ങും


സിറാജ് കാസിം

മൂന്നാംഘട്ടത്തില്‍ റാന്‍ഡം നറുക്കെടുപ്പുണ്ടാകില്ല

Photo: AFP

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പന ചൊവ്വാഴ്ച തുടങ്ങുമ്പോള്‍ ഫസ്റ്റ് കം ഫസ്റ്റ് (ആദ്യമെത്തുന്നവര്‍ക്ക് ആദ്യം) എന്ന നിലയിലാണ് ടിക്കറ്റുകള്‍. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ഉടന്‍ പണം അടച്ച് നടപടിപൂര്‍ത്തിയാക്കുന്നതോടെ ടിക്കറ്റ് ലഭിക്കും. ആദ്യ രണ്ടുഘട്ടങ്ങളിലും റാന്‍ഡം നറുക്കെടുപ്പിലൂടെയായിരുന്നു ടിക്കറ്റ് വിതരണം. പന്ത്രണ്ടുലക്ഷത്തോളം ടിക്കറ്റുകളാണ് മൂന്നാംഘട്ടത്തില്‍ വില്‍ക്കുന്നത്. വില്‍പ്പന ഓഗസ്റ്റ് 16-വരെ തുടരും.

ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന തുടങ്ങിയപ്പോള്‍ ഒരു കോടി 70 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നു. ഇവരില്‍നിന്നു റാന്‍ഡം നറുക്കെടുപ്പിലൂടെ 8,04,186 പേര്‍ക്ക് ടിക്കറ്റ് കിട്ടി. ജനുവരിമുതല്‍ മാര്‍ച്ച് വരെ നടന്ന ആദ്യഘട്ട വില്‍പ്പനയില്‍ ആതിഥേയരായ ഖത്തറിലെ കാണികളാണ് കൂടുതല്‍ ടിക്കറ്റ് നേടിയത്. അമേരിക്ക, ഇംഗ്ലണ്ട്, മെക്‌സിക്കോ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ തൊട്ടുപിന്നിലെത്തി.

ഏപ്രില്‍ അഞ്ചുമുതല്‍ 28 വരെ നടന്ന രണ്ടാംഘട്ട വില്‍പ്പനയില്‍ പത്തുലക്ഷത്തോളംപേര്‍ ടിക്കറ്റ് വാങ്ങി. ഇതില്‍ ഇന്ത്യക്കാര്‍ താരതമ്യേന കുറവാണ്. ഇതിനകം ടിക്കറ്റ് നേടിയ വിദേശികള്‍ക്കു ഖത്തറില്‍ താമസം ഉറപ്പാക്കി ഹയ്യാ കാര്‍ഡിനു അപേക്ഷിക്കാം. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഹയ്യാ കാര്‍ഡിലൂടെയാകും ലഭ്യമാക്കുന്നത്.

Content Highlights: FIFA World Cup 2022 tickets to go on sale July 5

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented