മര്‍ഹബന്‍ ബികും ഫീ ഖത്തര്‍


സിറാജ് കാസിം

ലോകകപ്പ് കാണികള്‍ക്ക് ഇന്നുമുതല്‍ ഖത്തറില്‍ പ്രവേശിക്കാം. ആദ്യ ടീമെത്തുന്നത് നവംബര്‍ ഏഴിന്

Photo: AP

മഞ്ഞുപെയ്യുന്ന രാത്രിയില്‍ അരങ്ങിലെത്തുന്ന നാടകം കാണാന്‍ തലയിലൊരു കെട്ടും കൈയിലൊരു പുതപ്പും കരുതി സായാഹ്നത്തില്‍തന്നെ ഉത്സവമുറ്റത്തെത്തുന്ന ചിലരുണ്ട്. അതുപോലെ നേരത്തേയെത്തി കറങ്ങിനടക്കുന്നതിന്റെ ത്രില്ലിലാണിപ്പോള്‍ ഖത്തര്‍.

മാച്ച് ടിക്കറ്റും ഹയ്യാ കാര്‍ഡും സ്വന്തമാക്കിയ ലോകകപ്പ് കാണികള്‍ക്ക് ചൊവ്വാഴ്ചമുതല്‍ ഖത്തറിലേക്കു പ്രവേശിക്കാം. കാലിലും ഖല്‍ബിലും ഒരുപോലെ പറ്റിപ്പിടിച്ചുരുളുന്ന ഒരു പന്തിനുപിന്നാലെ സഞ്ചരിക്കാനെത്തുന്നവരോട് ഖത്തര്‍ പറയുന്നു: 'മര്‍ഹബന്‍ ബികും ഫീ ഖത്തര്‍' (ഖത്തറിലേക്ക് സ്വാഗതം).



ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ് മാസമായ നവംബര്‍ മുതല്‍ കാണികളെ സ്വീകരിക്കാന്‍ ഖത്തര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ദോഹയിലെ രണ്ടു വിമാനത്താവളങ്ങള്‍ വഴി മണിക്കൂറില്‍ 5700 പേരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറില്‍ 2000 പേരെ സ്വീകരിക്കുമ്പോള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മണിക്കൂറില്‍ 3700 പേര്‍ക്ക് ഖത്തറിലേക്കെത്താം. വിമാനത്താവളങ്ങള്‍ക്കുപുറമേ തുറമുഖങ്ങള്‍ വഴിയും അബു സംറ കര അതിര്‍ത്തിവഴിയും ലോകകപ്പ് കാണികളെത്തും. ലോകകപ്പ് സമയത്ത് 15 ലക്ഷം വിദേശികള്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 30 ലക്ഷത്തോളം ടിക്കറ്റുകളാണ് ലോകകപ്പിനായി വിറ്റഴിച്ചത്.

ലോകകപ്പ് വിരുന്നുവരുന്നതോടെ ഖത്തറിലെ ഷോപ്പിങ് മാളുകള്‍ക്ക് ഇനി ഉറക്കമുണ്ടാകില്ല. ലോകകപ്പ് കഴിയുന്നതുവരെ രാജ്യത്തെ ഷോപ്പിങ് മാളുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. ചൊവ്വാഴ്ചമുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍വരും. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫും 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കും. ലോകകപ്പ് പ്രമാണിച്ച് ഖത്തറിലെ സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്കു 11 മണിവരെയാകും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെയാകും ചൊവ്വാഴ്ച മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തിസമയം.

ആദ്യ ടീമിന്റെ വരവിന് ഒരാഴ്ചകൂടി കാത്തിരിക്കണം. നവംബര്‍ ഏഴിന് ജപ്പാനാണ് ലോകകപ്പിനായി ആദ്യം ഖത്തറിലെത്തുന്ന ടീം. നവംബര്‍ 16-ന് അബുദാബിയില്‍ യു.എ.ഇ.യ്‌ക്കെതിരായ സൗഹൃദമത്സരം കളിച്ച് പിറ്റേദിവസമാണ് അര്‍ജന്റീന ഖത്തറിലെത്തുന്നത്. ദുബായില്‍ വെനസ്വേലയ്‌ക്കെതിരേ സൗഹൃദമത്സരം കളിച്ചശേഷം നവംബര്‍ 19-നാകും ബ്രസീല്‍ ടീം ഖത്തറിലെത്തുന്നത്. നവംബര്‍ 16-ന് മസ്‌ക്കറ്റില്‍ ഒമാനെതിരേ സൗഹൃദമത്സരം കളിച്ച് അടുത്തദിവസം ജര്‍മനി ഖത്തറിലെത്തുമ്പോള്‍ 17-ന് അമ്മാനില്‍ ജോര്‍ദാനെതിരേ സൗഹൃദമത്സരം കളിച്ച് അടുത്തദിവസമാകും സ്‌പെയിന്‍ ലോകകപ്പിനായി ഖത്തറില്‍ പറന്നിറങ്ങുന്നത്. ലോകകപ്പ് ടീമുകള്‍ക്കുള്ള ബേസ് ക്യാമ്പുകളുടെ ഒരുക്കങ്ങളും ഖത്തര്‍ പൂര്‍ത്തിയാക്കി.

Content Highlights: fifa World Cup 2022 spectators can enter Qatar from today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented