ഹയ്യാ കാര്‍ഡ് കൈയിലുണ്ടോ? ലോകകപ്പിന് പോകുമ്പോള്‍ ഖത്തറില്‍ കാര്യങ്ങളെല്ലാം ഈസിയാകും


സിറാജ് കാസിം

Photo: twitter.com

ഹയ്യാ കാര്‍ഡാണ് ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഐശ്വര്യം. ഈ കാര്‍ഡ് കൈയിലുണ്ടെങ്കില്‍ കാര്യങ്ങളെല്ലാം ഈസിയാകും.

ആദ്യം പ്രിന്റഡ് ഐ.ഡി. കാര്‍ഡായിരുന്ന ഹയ്യാ കാര്‍ഡ് ഡിജിറ്റല്‍ പതിപ്പായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ലോകകപ്പ് സംഘാടകരുടെ ശ്രമം. ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനത്തിനും രാജ്യത്തെ യാത്രകള്‍ക്കുമെല്ലാം ഹയ്യാ കാര്‍ഡ് തുണയാകും. കാര്‍ഡ് നേടിയവര്‍ക്ക് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റിനൊപ്പം ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. കാര്‍ഡ് സ്വന്തമാക്കാന്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ശ്രമംതുടങ്ങി.

ഹയ്യാ കാര്‍ഡ് ലഭിക്കാന്‍ ഖത്തര്‍ പൗരന്മാരും അവിടത്തെ താമസക്കാരുമായ കാണികള്‍ ലോകകപ്പ് ടിക്കറ്റ് നമ്പറും ഖത്തര്‍ ഐ.ഡി. നമ്പറും സഹിതം അപേക്ഷിക്കണം.

മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ അപേക്ഷയില്‍ ടിക്കറ്റ് നമ്പറിനൊപ്പം വ്യക്തിവിവരങ്ങളും താമസസൗകര്യങ്ങളും ചേര്‍ക്കണം. അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഹയ്യാ മൊബൈല്‍ ആപ്പില്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പ് ലഭിക്കും. കഴിഞ്ഞവര്‍ഷംനടന്ന ഫിഫ അറബ് കപ്പിലാണ് ഖത്തര്‍ ഹയ്യാ കാര്‍ഡ് അവതരിപ്പിച്ചത്. അത് ഹിറ്റായതോടെ ലോകകപ്പിലും കാര്‍ഡ് ഇറക്കാന്‍ തീരുമാനിച്ചു.

ലോകകപ്പിനായി 12 ലക്ഷത്തോളം കാണികള്‍ എത്തുമെന്ന് കണക്കാക്കുന്നു. ഇത്രയും ആളുകള്‍ക്ക് കുറഞ്ഞസമയത്തിനകം പ്രിന്റ് കാര്‍ഡ് നല്‍കുന്നത് പ്രായോഗികമാകില്ലെന്നു കരുതിയാണ് ഡിജിറ്റല്‍ പതിപ്പാക്കാന്‍ തീരുമാനിച്ചത്. ആവശ്യമുള്ളവര്‍ക്ക് പ്രിന്റഡ് കാര്‍ഡും ലഭിക്കും. ലോകകപ്പിന്റെ ഓര്‍മയ്ക്കായി ആരാധകര്‍ പ്രിന്റഡ് കാര്‍ഡ് ആവശ്യപ്പെടുമ്പോള്‍ നിരാശപ്പെടുത്താന്‍ കഴിയില്ലല്ലോ.

ഇതിനിടെ, രണ്ടുദിവസത്തെ മാത്രം കാലാവധിയുള്ള ഹയ്യാ മാച്ച് ഡേ പാസുമുണ്ട്. ഖത്തറിലെത്തുന്ന ദിവസം മുതല്‍ 48 മണിക്കൂര്‍ കാലാവധിയുള്ള ഈ പാസ് അന്താരാഷ്ട്ര സന്ദര്‍ശകരെ ഉദ്ദേശിച്ചുള്ളതാണ്. മാച്ച് ഡേ പാസിന് അപേക്ഷിക്കാന്‍ ഫിഫ മാച്ച് ടിക്കറ്റും പാസ്പോര്‍ട്ടും വേണം.

Content Highlights: fifa world cup 2022 mandatory Hayya Card goes digital in Qatar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented