Photo: twitter.com
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഓഫ് സൈഡ് തീരുമാനങ്ങള്‍ കൃത്യമായും വേഗത്തിലുമെടുക്കാന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഫിഫ തീരുമാനിച്ചു. സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിയാകും ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ അറബ് കപ്പില്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
പുതിയ സാങ്കേതികവിദ്യ വഴി വീഡിയോ അസിസ്റ്റ് സിസ്റ്റം വഴിയുള്ള ഓഫ് സൈഡ് തീരുമാനം വേഗത്തിലാക്കാന്‍ കഴിഞ്ഞിരുന്നു. 70 സെക്കന്‍ഡില്‍നിന്ന് 25 സെക്കന്‍ഡിലേക്ക് തീരുമാനമെടുക്കല്‍ പ്രക്രിയ ചുരുക്കാന്‍ കഴിഞ്ഞു. പുതിയ സാങ്കേതികവിദ്യയില്‍ സെക്കന്‍ഡില്‍ 500 ഡേറ്റകള്‍ അയക്കാന്‍ കഴിയുന്ന സെന്‍സര്‍ പന്തിലുണ്ടാകും. ഇതിനൊപ്പം 12 മള്‍ട്ടി ട്രാക്കിങ് ക്യാമറകള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിക്കും. മൈതാനത്തില്‍ പന്തിന്റെയും കളിക്കാരന്റെയും സ്ഥാനം കൃത്യമായി ട്രാക്ക് ചെയ്യാന്‍ ക്യാമറയും സെന്‍സറും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കഴിയും. ഏതെങ്കിലും കളിക്കാരന് ഓഫ്സൈഡ് പൊസിഷനിലെത്തിയാല് വീഡിയോ അസിസ്റ്റ് റഫറി ബൂത്തില്‍ അറിയാന്‍ കഴിയും. ഈ വിവരം റഫറിക്ക് കൈമാറാനും സാധിക്കും.
ഖത്തറില്‍ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുറ്റമറ്റരീതിയില്‍ ഓഫ്സൈഡ് കണ്ടെത്താനാണ് ഫിഫയുടെ ശ്രമം.
Content Highlights: fifa world cup 2022 in Qatar to use semi-automated offside system
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..