ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പായി ഫിഫ വിറ്റത് 24.5 ലക്ഷം ടിക്കറ്റുകള്‍


ബാക്കിയുള്ള ടിക്കറ്റുകളുടെ വില്‍പ്പന എന്നാണെന്ന് സെപ്റ്റംബര്‍ അവസാന വാരത്തോടെ അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി.

Photo: AFP

സൂറിച്ച്: 2022 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോഡിട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇതിനോടകം ഇരുപത്തിനാലരലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചെന്ന് ഫിഫ വ്യക്തമാക്കി.

അതില്‍ ഭൂരിഭാഗവും ജൂലായ് അഞ്ചുമുതല്‍ 16 വരെയുള്ള കാലയളവിലാണ് വിറ്റത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കാമറൂണ്‍-ബ്രസീല്‍, സെര്‍ബിയ-ബ്രസീല്‍, പോര്‍ച്ചുഗല്‍-യുറുഗ്വായ്, ജര്‍മനി-കോസ്റ്റ റീക്ക, ഓസ്ട്രിയ-ഡെന്മാര്‍ക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്.

ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, യു.എ.ഇ, ഇംഗ്ലണ്ട്, അര്‍ജന്റീന, ബ്രസീല്‍, വെയ്ല്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ടിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

പകുതി ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. ബാക്കിയുള്ള ടിക്കറ്റുകളുടെ വില്‍പ്പന എന്നാണെന്ന് സെപ്റ്റംബര്‍ അവസാന വാരത്തോടെ അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി.. പുതുക്കിയ തീയ്യതി പ്രകാരം നവംബര്‍ 20 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്.

Content Highlights: qatar world cup 2022, football world cup 2022, football world cup tickets, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented