Photo: Youtube ScreenGrab
സൂറിച്ച്: 2022 ലോകകപ്പ് ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ. ''ഹയ്യ ഹയ്യ'' എന്നാണ് ഗാനത്തിന്റെ പേര്. 'മികവോടെ ഒരുമിച്ച്' എന്നാണ് ഹയ്യ ഹയ്യയുടെ ആശയം.
ട്രിനിഡാഡ് കാര്‍ഡോണ, ഡേവിഡോ,ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക പേജിലൂടെ പാട്ട് പുറത്തിറങ്ങി.
അമേരിക്കന്‍ സ്റ്റാറായ ട്രിനിഡാഡ് കാര്‍ഡോണയും ആഫ്രോ ബീറ്റ്‌സ് ഐക്കണായ ഡേവിഡോയും ഖത്തര്‍ ഗായികയായ ഐഷയും ഇതാദ്യമായാണ് ഒരു ഗാനത്തിനുവേണ്ടി ഒന്നിക്കുന്നത്. അമേരിക്കയുടെയും ആഫ്രിക്കയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഗാനസൗന്ദര്യം പാട്ടില്‍ പ്രകടനമാണ്.
ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫിക്ചര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗാനം ലൈവായി ആലപിക്കും. 2022 നവംബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്.
Content Highlights: FIFA releases OFFICIAL song of Qatar World Cup Hayya Hayya ahead of WC 2022 Draw
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..