കളിയാക്കിയവര്‍ക്കുളള മറുപടി ബ്രസീലിന്റെ മത്സരത്തിന് ശേഷം, കാത്തിരിപ്പുമായി വൈറല്‍ ഫാന്‍ ലുബ്‌ന


ആദര്‍ശ് പി ഐ

messi fan Lubna

കളിയവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് റഫറി വിസില്‍ മുഴക്കിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറി വലിയ നിശബ്ദതയിലേക്ക് വഴുതിവീണു. അവിടെ വാനോളമുയര്‍ന്നുപൊങ്ങിയ നീലക്കൊടികളും തോരണങ്ങളും വാടിക്കൊഴിഞ്ഞു. നീലജേഴ്‌സികളണിഞ്ഞ് ആര്‍പ്പുവിളിച്ചവര്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ തിരിഞ്ഞുനടന്നു. അങ്ങകലെ ലുസെയ്‌ലിലും ബ്യൂണെസ് ഐറിസിലും മാത്രമല്ല ഇങ്ങിവിടെ കേരളത്തില്‍ വരെ അത് പ്രതിഫലിച്ചു. ചിരവൈരികളായ ബ്രസീല്‍ ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. നിരവധി അര്‍ജന്റീനിയന്‍ ആരാധകര്‍ കളിയാക്കലുകള്‍ കേള്‍ക്കേണ്ടിവന്നു. അങ്ങനെ ബ്രസീല്‍ ആരാധകരുടെ കളിയാക്കല്‍ നേരിട്ടവരുടെ കൂട്ടത്തില്‍ തിരൂരിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ലുബ്‌ന വരെയുണ്ട്. കളിയാക്കിയവരോട് കലഹിക്കുന്ന ലുബ്‌നയുടേയും കൂടെ കട്ടക്ക് സപ്പോര്‍ട്ട് നിന്ന ഇന്‍ഷയുടേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

'തമാശയ്ക്ക് ചെയ്ത സംഭവമാണിത്. കളി കണ്ടുകൊണ്ടിരിക്കുമ്പോഴേ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. ബ്രസീല്‍ ഫാനായ ഞാനും ഈ കൂട്ടത്തിലുണ്ട്. ജേഴ്‌സി പോയി കത്തിച്ചോളൂവെന്ന് തമാശയ്ക്ക് ഞാനും പറഞ്ഞിട്ടുണ്ട്'.- ലുബ്‌നയുടെ ഉപ്പ സുലൈമാന്‍ പറഞ്ഞു.



മംഗലം ALP സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ലുബ്‌ന, അതേ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുകയാണ് ഇൻഷ. സുലൈമാന്‍ ബ്രസീല്‍ ഫാനാണെങ്കിലും ലുബ്‌ന കടുത്ത അര്‍ജന്റീനയുടെ ആരാധികയാണ്. സ്ഥിരമായി അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണാറുണ്ട്. മെസ്സിയോടുളള കടുത്ത ആരാധന മൂലമാണ് ലുബ്‌ന അര്‍ജന്റീന ഫാനാകുന്നത്. ലുബ്‌നയുടെ പ്രധാന ഇഷ്ടങ്ങളിലൊന്നാണ് യുട്യൂബില്‍ മെസ്സിയുടെ വീഡിയോകള്‍ കാണുന്നത്. കളി കാണുന്നതിന് പുറമേ ഫുട്‌ബോള്‍ കളിക്കുകയും ചെയ്യും.

നാട്ടില്‍ തയ്യാറാക്കിയ ബിഗ് സ്‌ക്രീനില്‍ കളി കണ്ടുകഴിഞ്ഞതിന് ശേഷമാണ് സംഭവം നടക്കുന്നത്. മത്സരം അര്‍ജന്റീന തോറ്റതിന്റെ വിഷമത്തിലായിരുന്നു ലുബ്‌ന. കളികണ്ടുമടങ്ങുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ കളിയാക്കല്‍ തുടര്‍ന്നു. നൂറിലധികം പേര്‍ കളികാണാനുണ്ടായിരുന്നു. എന്നാല്‍ മത്സരശേഷം ഒട്ടുമിക്ക അര്‍ജന്റീന ഫാന്‍സും മുങ്ങി. പിന്നെയുണ്ടായിരുന്ന ലുബ്‌നമോളോടും ഇന്‍ഷ മോളോടുമാണ് ബ്രസീല്‍ ഫാന്‍സുകാരുടെ കളിയാക്കല്‍.

'മെസ്സിക്ക് ഇനിയും കളിയില്ലേ...കാണിച്ചുതരാം എന്നതായിരുന്നു അവരോടുളള പ്രതികരണം. എന്തായാലും ജയിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. അത് സംഭവിക്കാതെ വന്നപ്പോള്‍ നിരാശയിലായി. പിന്നെ കളിയാക്കിയവരോട് രോഷത്തോടെ തിരിച്ചടിച്ചു. എന്നാല്‍ അവരോട് പിടിച്ചുനിന്നതിന് ശേഷം വീട്ടിലെത്തിയപ്പോള്‍ കരച്ചിലായിരുന്നു'. - ചെറുചിരിയോടെ ബ്രസീല്‍ ഫാനായ സുലൈമാന്‍ പറഞ്ഞു.

'ബ്രസീല്‍ ഫാനായ എനിക്ക്‌ മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെയെല്ലാം ഇഷ്ടമാണ്. മെസ്സിയേപ്പലൊരു കളിക്കാരനെ കിട്ടുകയെന്നാല്‍ വലിയ കാര്യമാണ്. ശരിക്കും അത്ഭുതമാണ് മെസ്സി. എന്നാല്‍ അവരുടെ ഫാന്‍സിനെ ഇഷ്ടമല്ല'.- സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു.

ഇനി ബ്രസീലിന്റെ മത്സരത്തിനായുളള കാത്തിരിപ്പിലാണ് ലുബ്‌ന. അത് ബ്രസീല്‍ തോല്‍ക്കുമെന്നുളള പ്രതീക്ഷയിലാണുളളത്. പടക്കം വാങ്ങിവെക്കാനുമുളള തയ്യാറെടുപ്പും നടത്തുകയാണ്. കൂടെയുള്ള അര്‍ജന്റീനിയന്‍ ഫാന്‍സും ലുബ്‌ന യ്‌ക്കൊപ്പമുണ്ട്. ബ്രസീലിന്റെ മത്സരത്തിനുശേഷം ബാക്കി മറുപടി കൊടുക്കാനാണ് ലുബ്‌നയും മറ്റ് അര്‍ജന്റീനിയന്‍ ഫാന്‍സും ഒരുങ്ങുന്നത്.

Content Highlights: viral argentina fan kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented