ഒമ്പത് മുന്നേറ്റനിര താരങ്ങളുമായി ടിറ്റെയും ബ്രസീലും ഖത്തറിലേക്ക്


അനീഷ് പി. നായര്‍

Photo: Getty Images

ക്രമണമാകും തന്റെ ടീമിന്റെ മുഖമുദ്രയെന്ന വ്യക്തമായ സൂചനയോടെയാണ് പരിശീലകന്‍ ടിറ്റെ ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചത്. റഷ്യന്‍ ലോകകപ്പില്‍നിന്ന് വ്യത്യസ്തമായി ആക്രമണനിരയ്ക്ക് വലിയ പ്രധാന്യമാണ് പരിശീലകന്‍ ഇത്തവണ നല്‍കുന്നത്. ക്ലബ്ബ് ഫുട്ബോളില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന മുന്നേറ്റനിരതാരങ്ങളെല്ലാം ടീമിലെത്തി.

26 അംഗ ടീമില്‍ ഒമ്പത് അറ്റാക്കര്‍മാരാണ് ഇത്തവണ ടീമിലുള്ളത്. കഴിഞ്ഞ തവണത്തെ 23 അംഗ ടീമില്‍ അഞ്ച് അറ്റാക്കര്‍മാരാണുണ്ടായിരുന്നത്. പി.എസ്.ജി. താരം നെയ്മര്‍ നേതൃത്വം നല്‍കുന്ന ടീമില്‍ ആന്റണി (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഗബ്രിയേല്‍ ജെസ്യൂസ് (ആഴ്സനല്‍), റഫീന്യോ (ബാഴ്സലോണ), വിനീഷ്യസ്, റോഡ്രിഗോ (റയല്‍ മഡ്രിഡ്), റിച്ചാലിസന്‍ (ടോട്ടനം), പെഡ്രോ (ഫ്ളെമംഗോ) എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്. ലക്ഷണമൊത്ത ആക്രമണനിരയുണ്ടായിട്ടും അതിനനുസരിച്ചുള്ള ഗെയിംപ്ലാനല്ല ടിറ്റെയുടേതെന്ന് വിമര്‍ശകര്‍ ചുണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍, ലോകകപ്പോടെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ചിട്ടുള്ള ടിറ്റെ രണ്ടുംകല്‍പിച്ചുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടുന്നതെന്ന് സമീപകാലത്തെ ബ്രസീല്‍ ടീമിന്റെ ഫോര്‍മേഷനുകളും ടാക്റ്റിക്സും വ്യക്തമാക്കുന്നുണ്ട്.

4-3-3 അല്ലെങ്കില്‍ 4-2-3-1 ശൈലിയിലാകും ബ്രസീല്‍ കളിക്കുന്നത്. 4-3-3 ആണെങ്കില്‍ വിനീഷ്യസ്-റിച്ചാലിസന്‍-റഫീന്യോ ത്രയം മുന്നിലും നെയ്മര്‍-കാസെമിറോ-ലൂക്കാസ് പാക്വീറ്റ ത്രയം മധ്യനിരയിലും കളിക്കും. നെയ്മര്‍ക്ക് ഫാള്‍സ് നയന്റെ റോളാകും. 4-2-3-1 ശൈലിയാണെങ്കില്‍ നെയ്മര്‍ക്ക് അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോള്‍ വരും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസെമിറെക്കൊപ്പം ഫ്രഡ്, ബ്രൂണോ ഗുയ്മെറാസ് എന്നിവരിലൊരാളെയെങ്കിലും പരീക്ഷിക്കും.

മികച്ചരീതിയില്‍ കയറിക്കളിക്കാന്‍ കഴിയുന്ന വിങ്ബാക്കുകളുടെ അഭാവം ടീമിനുണ്ട്. അലക്സ് ടെല്ലസ്, അലക്സ് സാന്‍ഡ്രോ, ഡാനിലോ, ഡാനി അല്‍വെസ് എന്നിവരാണ് ഈ റോളിലുള്ളത്. മധ്യനിരയില്‍ ക്രിയേറ്റീവ് മിഡ്ഫീല്‍ഡറുടെ അഭാവമുണ്ടെങ്കിലും നെയ്മര്‍ താഴോട്ടിറങ്ങിക്കളിക്കുന്നതോടെ അത് നികത്താന്‍ കഴിയും.

Content Highlights: Tite and Brazil to Qatar with nine forward players


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented