ലോക ഫുട്‌ബോളറായ അച്ഛന്‍ കണ്ട സ്വപ്നം; ലോക വേദിയില്‍ മകന്റെ സ്വപ്‌ന സാക്ഷാത്കാരം


Photo: Getty Images

ഖത്തര്‍ ലോകകപ്പിലെ യുഎസ്എ - വെയില്‍സ് മത്സരം അവസാനിച്ചതിനു പിന്നാലെ ഫുട്‌ബോള്‍ പ്രേമികളുടെയെല്ലാം മനസിലേക്കോടിയെത്തിയത് തിമോത്തി വിയയെന്ന 22-കാരന്റെ മുഖമായിരുന്നു. വെയ്ല്‍സിന്റെ പ്രതിരോധം പിളര്‍ത്തി ക്രിസ്റ്റ്യന്‍ പുലിസിച്ച് നല്‍കിയ പാസ് വലയിലെത്തിച്ചത് തിമോത്തിയായിരുന്നു. സ്‌റ്റേഡിയത്തില്‍ കൂടിയിരുന്ന അമേരിക്കന്‍ ആരാധകര്‍ക്കൊപ്പം ആ ഗോള്‍ ആഘോഷിച്ച് മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. നിലവിലെ ലൈബീരിയന്‍ പ്രസിഡന്റും ഫുട്‌ബോള്‍ ഇതിഹാസവുമായ ജോര്‍ജ് വിയ. തിമോത്തിയുടെ അച്ഛന്‍.

1986 മുതല്‍ 2002 വരെ ലൈബീരിയക്കായി 75 മത്സരങ്ങള്‍ കളിച്ച ജോര്‍ജ് വിയ മൊണോക്കോ, പിഎസ്ജി, എസി മിലാന്‍, ചെല്‍സി, മാഞ്ചെസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്കായും ബൂട്ടുകെട്ടിയ താരമാണ്. തന്റെ കാലഘട്ടത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളെന്ന് പേരെടുത്ത വിയ 1995-ല്‍ ബാലണ്‍ദ്യോര്‍ സ്വന്തമാക്കുകയും ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു കാലഘട്ടത്തിലെ തന്നെ മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളെന്ന് പേരെടുത്തിട്ടും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു നേട്ടമാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഒരു ഗോള്‍ എന്ന നേട്ടം.ക്ലബ്ബ് തലത്തില്‍ നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പില്‍ കളിക്കാനോ ഒരു ഗോള്‍ സ്‌കോര്‍ ചെയ്യാനോ സാധിക്കാതെ പോയ കളിക്കാരനാണ് ജോര്‍ജ് വിയ. ലൈബീരിയ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതായിരുന്നു കാര്യം. എന്നാല്‍ അന്ന് അച്ഛന്‍ കണ്ട സ്വപ്‌നം യുഎസ്എ ജേഴ്‌സിയിലാണെങ്കിലും മകന്‍ തിമോത്തി നേടിയെടുത്തു. അമേരിക്കയില്‍ ജനിച്ചതിനാല്‍ തിമോത്തിക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. അച്ഛന്റെ പാത വിട്ട് കളിക്കാന്‍ യുഎസ്എ ടീം തിരഞ്ഞെടുക്കുകയായിരുന്നു തിമോത്തി. ലോകകപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ ഗോളുമടിച്ചു ഈ 22-കാരന്‍.

ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പിലാണ് തിമോത്തിയുടെ പേര് ആദ്യമായി ലോകം കേള്‍ക്കുന്നത്. ജോര്‍ജ് വിയയുടെ മകനെന്ന ലേബലുമായാണ് എത്തിയതെങ്കിലും അന്ന് രണ്ട് ഹാട്രിക്കുമായി തിമോത്തി വരവറിയിച്ചു.

Content Highlights: Tim Weah achieves what his legendary father George Weah dreams


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented