ലോകകപ്പ് കളിച്ചിട്ടുണ്ട് ചണ്ഡീഗഢിലെ ഈ പൂര്‍വ വിദ്യാര്‍ഥി


എം.എസ്. രാഖേഷ് കൃഷ്ണൻ

എമേക്ക ഇസിയുഗോ

ന്ത്യക്കാരാരും ഇതുവരെ ഫുട്‌ബോള്‍ ലോകകപ്പ് കളിച്ചിട്ടില്ലെന്നത് ശരിതന്നെ, എന്നാല്‍ ചണ്ഡീഗഢില്‍ പഠിച്ച ഒരു വിദ്യാര്‍ഥി ലോകകപ്പ് കളിച്ചിട്ടുണ്ട്! ആള്‍ നൈജീരിയക്കാരനാണെന്നുമാത്രം. പേര് എമേക്ക ഇസിയുഗോ.

ചണ്ഡീഗഢിലെ ഡി.എ.വി. കോളേജില്‍ പഠിച്ചിരുന്ന ഇസിയുഗോ കോളേജ് ടീമിന്റെയും പഞ്ചാബ് സര്‍വകലാശാലയുടെയും സൂപ്പര്‍താരമായിരുന്നു. പ്രൊഫഷണല്‍ കളിക്കാരനാകുന്നത് കൊല്‍ക്കത്തന്‍ ക്ലബ്ബുകളിലൂടെയാണ്. പിന്നീടാണ് 1994-ലെ നൈജീരിയന്‍ ലോകകപ്പ് ടീമില്‍ അംഗമാകുന്നത്. 1988-ലെ സോള്‍ ഒളിമ്പിക്‌സിലും പങ്കെടുത്തു.



നാട്ടില്‍ ഫുട്ബോള്‍ കളിച്ചുനടന്ന ഇസിയുഗോയെ മികച്ചപഠനം ലഭിക്കാനാണ് പിതാവ് ഇന്ത്യയിലേക്ക് വിട്ടത്. ഇസിയുഗോയുടെ ബന്ധു ചണ്ഡീഗഢില്‍ പഠിച്ചിരുന്നു. 1983-ലാണ് അദ്ദേഹം ഡി.എ.വി. കോളേജില്‍ ചേര്‍ന്നത്. 1985-ല്‍ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പഞ്ചാബ് ടീമില്‍ ഇസിയുഗോ പ്രധാന കളിക്കാരനായിരുന്നു. ഫൈനലില്‍ ഗുരുനാനാക്കിനെതിരേ കിടിലനൊരു ഗോള്‍ നേടിയ ഇസിയുഗോതന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരവും. 1985-ല്‍ ഡല്‍ഹിയില്‍ നടന്ന ഡ്യൂറന്റ് കപ്പില്‍ ചണ്ഡീഗഢിനുവേണ്ടി ഇസിയുഗോ ഇറങ്ങി. പിന്നീട് ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്നു. ഒരു വര്‍ഷം അവിടെ കളിച്ചു. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയി. പല രാജ്യങ്ങളിലെ ക്ലബ്ബുകളുടെ ജേഴ്സി മാറിമാറി അണിഞ്ഞ ഇസിയുഗോയ്ക്ക് അഞ്ച് ഭൂഖണ്ഡങ്ങളില്‍ കളിച്ച താരമെന്ന് റെക്കോഡുണ്ട്. 1997-ല്‍ കൊല്‍ക്കത്തയില്‍ മടങ്ങിയെത്തി മോഹന്‍ ബഗാനുവേണ്ടിയും പന്തുതട്ടി.

ലോകകപ്പില്‍ തങ്ങളുടെ വരവറിയിച്ചുകൊണ്ട് നൈജീരിയ കറുത്ത കുതിരകളായ ടൂര്‍ണമെന്റിലാണ് ഇസിയുഗോയും പങ്കെടുത്തത്. ബള്‍ഗേറിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച മത്സരത്തില്‍ 77-ാം മിനിറ്റില്‍ പകരക്കാരനായി അദ്ദേഹം ഇറങ്ങുകയും ചെയ്തു. നൈജീരിയക്കുവേണ്ടി ഇസിയുഗോ 14 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

പിന്നീട് ഫുട്ബോള്‍ പരിശീലകനായി മാറിയ ഇസിയുഗോ 2008-ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ പരിശീലിപ്പിക്കാന്‍ ഇന്ത്യയില്‍ വീണ്ടുമെത്തി. ഇപ്പോള്‍ ഫുട്ബോള്‍ പരിശീലനവുമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.

Content Highlights: This alumnus of Chandigarh has played in the football World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented