ദുരൂഹമായ ആ ലോകകപ്പ് ഫൈനലില്‍ റൊണാള്‍ഡോയ്ക്ക് സംഭവിച്ചത് എന്ത്?


അനുശ്രീ മാധവന്‍1994 ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു റൊണാള്‍ഡോ. വെറും പതിനേഴ് വയസ്സ്‌. നാല് വര്‍ഷത്തിനപ്പുറം കലാശപ്പോരാട്ടത്തിലേക്കുള്ള ബ്രസീലിന്റെ കുതിപ്പിന് ഉര്‍ജ്ജം നല്‍കിയത് ഈ ഇരുത്തിയൊന്നുകാരനായിരുന്നു. അയാളുടെ ഫോമായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ തലവേദന. അതുകൊണ്ടു തന്നെയാണ് റൊണാള്‍ഡോയെ വരിഞ്ഞു കെട്ടാന്‍ ഫ്രഞ്ച് പട കാര്യമായ മുന്നൊരുക്കം നടത്തിയത്. ബ്രസീലിനും ഫ്രാന്‍സ് നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. 

Ronaldo| Photo: AP Photo/Laurent Rebours

1998ലെ ആ രാത്രിയില്‍, സിനദിന്‍ സിദാന്റെ ഉദയവും ഫ്രാന്‍സിന്റെ ലോകകപ്പ് വിജയവും ആഘോഷിക്കുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ അല്ലാത്തവര്‍ പോലും അലോസരപ്പെട്ടു. ഫൈനലില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോറ്റ ബ്രസീലിന് സത്യത്തില്‍ എന്താണ് പറ്റിയത്? ആദ്യത്തെ ടീം ലിസ്റ്റില്‍ നിന്ന് റൊണാള്‍ഡോ എങ്ങനെ പുറത്തായി? ഗോള്‍ഡന്‍ ബോള്‍ ഉറപ്പിച്ച സ്ട്രൈക്കര്‍ റൊണാള്‍ഡോ എങ്ങിനെ തന്റെ സ്വപ്നതുല്ല്യമായ ഫോമിന്റെ ഒരു വെറും നിഴല്‍രൂപം മാത്രമായി? പാരിസിലെ ആ ദുരൂഹമായ രാത്രിക്കുശേഷം രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

1994 ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു റൊണാള്‍ഡോ. വെറും പതിനേഴ് വയസ്സ്‌. നാല് വര്‍ഷത്തിനപ്പുറം കലാശപ്പോരാട്ടത്തിലേക്കുള്ള ബ്രസീലിന്റെ കുതിപ്പിന് ഉര്‍ജ്ജം നല്‍കിയത് ഈ ഇരുപത്തിയൊന്നുകാരനായിരുന്നു. അയാളുടെ ഫോമായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ തലവേദന. അതുകൊണ്ടു തന്നെയാണ് റൊണാള്‍ഡോയെ വരിഞ്ഞു കെട്ടാന്‍ ഫ്രഞ്ച് പട കാര്യമായ മുന്നൊരുക്കം നടത്തിയത്. ബ്രസീലിനും ഫ്രാന്‍സ് നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.അങ്ങനെ ഫൈനലിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ബ്രസീലിയന്‍ ടീം അംഗങ്ങള്‍ പാരീസിലെ ഒരു ഹോട്ടലില്‍ ഒത്തുകൂടി. എന്നാല്‍, പതിവ് പോലെ ഉത്സാഹമില്ലായിരുന്നു റൊണാള്‍ഡോയ്ക്ക്. അയാളുടെ മുഖത്ത് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. മിഡ് ഫീല്‍ഡര്‍ ലിയണാര്‍ഡോ റൊണാള്‍ഡോയെ ഒരിക്കലും അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യവും ആശ്വാസവാക്കുകളും റൊണാള്‍ഡോയില്‍ ചലനമുണ്ടാക്കിയില്ല. എല്ലാം ശരിയാകുമെന്ന ആശ്വാസത്തില്‍ ലിയണാര്‍ഡോ പിന്നീട് കൂടുതല്‍ സംസാരിക്കാന്‍ മുതിര്‍ന്നില്ല.

തലേദിവസം പുറത്തുവന്ന ടീം ലിസ്റ്റില്‍ റൊണാള്‍ഡോ ഇല്ല. പകരം എഡ്മണ്ടോ. ഫ്രഞ്ച്കാരും ബ്രസീലുകാരും മാത്രമല്ല, ലോകമാകെ ഞെട്ടി ആ വാര്‍ത്ത കേട്ട്. എന്തുകൊണ്ട് റൊണാള്‍ഡോ ഇല്ല? എന്ന മുറുമുറുപ്പുകള്‍ ഉയര്‍ന്നു. ആരാധകര്‍ സങ്കടം സഹിക്കാനാകാതെ അലമുറയിട്ടു കരഞ്ഞു. പിറ്റേ ദിവസം കളിയുടെ തൊട്ടു മുന്‍പ് ടീം ലിസ്റ്റ് വന്നപ്പോള്‍ അതില്‍ അവസാന നിമിഷം തിരുകിക്കയറ്റിയ നിലയില്‍ റൊണാള്‍ഡോ. കളിക്കളത്തില്‍ റൊണോ ആകട്ടെ സമ്പൂര്‍ണ പരാജയവുമായി. എന്തെല്ലാം നാടകീയ സംഭവങ്ങളാവാം അന്ന് ബ്രസീലിയന്‍ ടീം താമസിച്ച പാരിസിലെ ഹോട്ടലില്‍ നടന്നിട്ടുണ്ടാവുക?

തലേ ദിവസം വൈകീട്ടാണ് ബ്രസീല്‍ ടീം ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നത്. മൈതാനത്തേക്കുള്ള ബ്രസീല്‍ ടീമിന്റെ പുറപ്പാട് പോലും സമാനതകളില്ലാത്ത ആഘോഷമാണ്. എന്നാല്‍ അന്ന് പതിവില്‍ നിന്ന് വിപരീതമായി സാംബ നൃത്തച്ചുവടുകളില്ല. കളിയുടെ ആവേശവുമില്ല. അത് മതിയായിരുന്നു അവിടെ കൂടി നിന്നവരില്‍ വലിയ സന്ദേഹമുണര്‍ത്താന്‍. ആ കൂട്ടത്തില്‍ റൊണാള്‍ഡോ ഇല്ലായിരുന്നു. റൊണാള്‍ഡോ എവിടെ? ജനക്കൂട്ടം പിറുപിറത്തു. കളിക്ക് മുന്നോടിയായി ഇറക്കിയ പട്ടികയിലും അയാളുടെ പേരില്ല. പകരം എഡ്മണ്ടോ. ഒരു ശരാശരി ബ്രസീലിയന്‍ ഫുട്ബോള്‍പ്രേമിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. കാരണം റൊണാള്‍ഡോയ്ക്ക് പകരം സാക്ഷാല്‍ ദൈവം തമ്പുരാന്‍ വന്ന് കളിച്ചാല്‍ പോലും അംഗീകരിക്കില്ല അവര്‍.

റൊണാള്‍ഡോയെ കാത്തിരിക്കുകയായിരുന്നു ഫ്രഞ്ച് പടയും ആരാധകരും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ എതിരാളികള്‍ക്ക് പോലും സന്തോഷിക്കാന്‍ സാധിച്ചില്ല. കാരണം പഠിച്ച തന്ത്രം മുഴുവന്‍ റൊണാള്‍ഡോയ്ക്ക് വേണ്ടിയാണ്. അദ്ദേഹത്തെ തളയ്ക്കാന്‍ മാത്രമായിരുന്നു. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ ഫ്രഞ്ച് ടീം വാം അപ്പിനിറങ്ങി. എന്നാല്‍ ബ്രസീല്‍ ടീം വരുന്നത് കാണാനാണ് സ്റ്റേഡിയത്തിലെ സര്‍വരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മത്സരം തുടങ്ങാന്‍ വെറും ഏകദേശം 45 മിനിറ്റ് ബാക്കി നില്‍ക്കേ ബ്രസീല്‍ ടീമിന്റെ ലൈനപ്പ് വീണ്ടും കാണികള്‍ക്ക് മുന്‍പില്‍ തെളിഞ്ഞു. ലൈനപ്പിലെ ആ ഏഴക്ഷരം അവരുടെ ഹൃദയത്തെ ആഹ്‌ളാദത്തില്‍ ആറാടിച്ചു. അതെ റൊണാള്‍ഡോ... ആരവങ്ങളുടെയും കൈയടികളുടെയും അതിലേറെ ആയിരക്കണക്കിന് കാണികളുടെയും പ്രാര്‍ഥനയോടും കൂടിയാണ് ആ 21 കാരന്‍ ഗ്രൗണ്ടിലേക്ക് കാലെടുത്ത് വച്ചത്.

പക്ഷേ, അന്ന് കളി കണ്ടവര്‍ ഞെട്ടി. ടൂര്‍ണമെന്റില്‍ അതുവരെ കണ്ട റൊണാള്‍ഡോ ആയിരുന്നില്ല അത്. ഉജ്വല ഫോമിന്റെ ഏഴയലത്തുവരില്ല. പൂട്ടാന്‍ ഏല്‍പിച്ച സിദാന്‍ ഗ്രൗണ്ടില്‍ സര്‍വതന്ത്ര സ്വതന്ത്രന്‍. ഗോളുകള്‍ യഥേഷ്ടം അടിച്ചുകൂട്ടുന്നു. മഞ്ഞപ്പടയുടെ ആരാധകര്‍ റൊണാള്‍ഡോയെ കൂവി. പ്രാകി. പഴിച്ചുകൊണ്ടിരുന്നു. പക്ഷേ, എന്താണ് സത്യത്തില്‍ അവിടെ സംഭവിച്ചത് എന്നതിന് മാത്രം അവര്‍ക്ക് ഉത്തരം ലഭിച്ചില്ല.

ഗുഢാലോചനാ സിദ്ധാന്തങ്ങള്‍

മത്സരത്തിന്റെ തൊട്ടുതലേന്ന് ലിസ്റ്റില്‍ ഇടമില്ലാതിരുന്ന റൊണാള്‍ഡോ അവസാന നിമിഷത്തില്‍ എങ്ങിനെ ടീമിന്റെ ഭാഗമായി. അതെക്കുറിച്ച് ഒട്ടേറെ കഥകളാണ് പില്‍കാലത്ത് പ്രചരിച്ചത്. റൊണാള്‍ഡോയ്ക്ക് കാല്‍മുട്ടിന് പരിക്കായിരുന്നെന്നും 105 ദശലക്ഷം പൗണ്ടിന്റെ കരാര്‍ ഒപ്പിട്ട നൈക്കിയുടെ നിര്‍ബന്ധത്തിനാണ് അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് അന്ന് ഉയര്‍ന്ന ഒരു ആക്ഷേപം.

തലേദിവസം ഉച്ചഭക്ഷണത്തിനുശേഷം റൊണാള്‍ഡോയ്ക്ക് കടുത്ത അപസ്മാരബാധയുണ്ടായെന്നും ഇതു കണ്ട് റോബര്‍ട്ടോ കാര്‍ലോസ് അലറിവിളിച്ചെന്നും എഡ്മണ്ടോയും സീസര്‍ സാംപാലോയും മുറിയിലേയ്ക്ക് ഓടിയെത്തിയെന്നും മറ്റൊരു കഥയുണ്ടായിരുന്നു. റൊണാള്‍ഡോയുടെ അവസ്ഥ ഓര്‍ത്ത് ടീം ഡോക്ടര്‍ ലിഡിയോ ടൊലേഡോ അന്ന് തേങ്ങിക്കരഞ്ഞെന്നും കേട്ടിരുന്നു.

ടൂര്‍ണമെന്റിലുടനീളം റൊണാള്‍ഡോയുടെ മനസ്സിനെ എന്തോ അലട്ടിയിരുന്നെന്ന് പില്‍ക്കാലത്ത് ചില ടീമംഗങ്ങള്‍ പറഞ്ഞിരുന്നു. റൊണാള്‍ഡോയുടെ പ്രശ്നം അയാളുടെ കളിയുടെ ഫോമല്ല, മനസ്സാണെന്ന് പെലെയും പറഞ്ഞിട്ടുണ്ട്.

കാല്‍മുട്ടിലെ പരിക്കിന് എടുത്ത ഇഞ്ചക്ഷനാണ് റോയ്ക്ക് പ്രശ്നമായതെന്നും ഒരു വാദഗതിയുണ്ടായിരുന്നു അന്ന്. എന്നാല്‍, അതല്ല, അന്നത്തെ ആ നാടകീയ സംഭവങ്ങള്‍ ഫിഫയുടെ തിരക്കഥയാണെന്നൊരു ഗുരുതരമായ ആരോപണവുമുണ്ട്. 18 ദശലക്ഷം പൗണ്ട് വരുന്ന ഒരു വലിയ അഴിമതിയുടെ കഥയാണ് അതിന് പിന്നിലെന്നും വാദമുണ്ട്. അപാര ഫോമിലായിരുന്ന സിദാനെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല റൊണാള്‍ഡോയ്ക്കായിരുന്നു. റൊ തളര്‍ന്നതോടെ സിദാന് കാര്യങ്ങള്‍ എളുപ്പമായി. ഫൈനലിലെ രണ്ട് ഗോളും സിദാന്റെ വകയായിരുന്നു.

ആതിഥേയരായ ഫ്രാന്‍സിനെ ജയിപ്പിക്കാന്‍ ഫിഫ തന്നെ നടത്തിയ വലിയൊരു കരുനീക്കമായിരുന്നു അതെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പിന്നീട് കണ്ട സംഭവവികാസങ്ങള്‍. അന്ന് ഫൈനലില്‍ തോറ്റു കൊടുത്താല്‍ 2002ലെ ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള വഴി സുഗമമാക്കാമെന്നും 2014ലെ ലോകകപ്പ് വേദി സമ്മാനിക്കാമെന്നുമായിരുന്നു ഫിഫയുടെ വാഗ്ദാനം എന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. 18 ദശലക്ഷം പൗണ്ട് വരുന്ന അഴിമതിയായിരുന്നു ഇതെന്നും ആരോപണമുണ്ടായിരുന്നു. അന്നീ കഥകള്‍ക്ക് ആരും ചെവികൊടുത്തില്ല. പക്ഷേ, 2002ല്‍ താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ പെട്ട ബ്രസീല്‍ ഒടുക്കം കപ്പടിച്ചു. 2014ലെ ലോകകപ്പിന് വേദിയാവുകയും ചെയ്തു. റൊണാള്‍ഡോയുടെ കഥയുടെ ചുരുള്‍ മാത്രം എന്നിട്ടും അഴിഞ്ഞില്ല.

Email: anusreemadhavan@mpp.co.in

Content Highlights: what happened to Ronaldo 1998 world cup, Qatar world cup,history of winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented