ലോകകപ്പ് ഫുട്‌ബോളിലെ അറേബ്യന്‍ അടയാളങ്ങള്‍


അജ്മല്‍ പഴേരി

കുവൈത്ത് ഫുട്‌ബോൾ ടീം | Photo: Gettyimages

ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുകയാണ് ഖത്തര്‍. ആദ്യമായി അറേബ്യന്‍ മണ്ണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ടൂര്‍ണമെന്റിന്. ലോകകപ്പുകളില്‍ അറേബ്യന്‍ രാജ്യങ്ങള്‍ മുമ്പും അടയാളപ്പെടുത്തിയിട്ടുണ്ട്. 1994 അമേരിക്കന്‍ ലോകകപ്പില്‍ വന്‍ അട്ടിമറിയായിരുന്നു സൗദി അറേബ്യ നടത്തിയത്. ടൂര്‍ണമെന്റില്‍ ബെല്‍ജിയത്തെ അവര്‍ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
എന്നാല്‍, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും രസകരവും വിവാദപരവുമായ കാര്യം സംഭവിച്ചത് ഒരു അറേബ്യന്‍ രാജ്യം കളിക്കുമ്പോഴായിരുന്നു.

1982 സ്പെയിന്‍ ലോകകപ്പ്. കുവൈത്ത് ആദ്യമായി ലോകകപ്പ് കളിക്കുന്നു. ഫ്രാന്‍സും ഇംഗ്ലണ്ടും ചെക്കോസ്ലോവാക്യയുമടങ്ങുന്ന നാലാം ഗ്രൂപ്പിലായിരുന്നു കുവൈത്തിന്റെ സ്ഥാനം. ആദ്യ മത്സരത്തില്‍ ചെക്കോസ്ലാവാക്യയെ സമനിലയില്‍ പിടിച്ച കുവൈത്തിന് രണ്ടാം മത്സരത്തില്‍ എതിരാളിയായി ഫ്രാന്‍സ്.വയ്യാഡോയ്ഡില്‍ നടന്ന മത്സരം കാണാനെത്തിയത് 30,043 പേര്‍. കളി കാണാനെത്തിയ വി.ഐ.പി.കളുടെ കൂട്ടത്തില്‍ അന്നത്തെ കുവൈത്ത് രാജകുമാരന്‍ ഷെയ്ഖ് ഫഹദ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹുമുണ്ടായിരുന്നു. കുവൈത്ത് ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. മത്സരം തുടങ്ങി. ആദ്യത്തെ അരമണിക്കൂര്‍ കുവൈത്ത് പ്രതിരോധം തീര്‍ത്തു. മിഷേല്‍ പ്ലാറ്റിനി അടങ്ങുന്ന ഫ്രഞ്ച് നിര ഗോളടിക്കാന്‍ കഷ്ടപ്പെട്ടു. 31-ാം മിനിറ്റില്‍ ബെര്‍നാര്‍ഡ് ജെംഗിനിയിലൂടെ ഫ്രാന്‍സ് സ്‌കോര്‍ ചെയ്തു. 43-ാം മിനിറ്റില്‍ പ്ലാറ്റിനിയും 48-ാം മിനിറ്റില്‍ ദിദിയര്‍ സിക്സും സ്‌കോര്‍ ചെയ്തതോടെ കുവൈത്തിന്റെ സ്വപ്നം പൊലിഞ്ഞു. 75-ാം മിനിറ്റില്‍ അബ്ദുല്ല അല്‍ ബുലൗഷിയിലൂടെ കുവൈത്ത് ആദ്യ ഗോള്‍ മടക്കിയതോടെ അവര്‍ക്ക് വീണ്ടും പ്രതീക്ഷയുണര്‍ന്നു. ഗോളടിച്ചതിന് ശേഷം കുവൈത്ത് ഉണര്‍ന്നു. അവരുടെ മുന്നേറ്റങ്ങള്‍ക്ക് വേഗം കൂടി. എന്നാല്‍, പിന്നീട് വയ്യാഡോയ്ഡിലെ സ്റ്റേഡിയം നാടകീയ രംഗങ്ങള്‍ക്കാണ് വേദിയായത്. ഫ്രാന്‍സിന്റെ നാലാമത്തെ ഗോളോടെ രംഗം മാറി. ഈ ഗോള്‍ അനുവദിച്ചതിനെതിരേ കുവൈത്ത് താരങ്ങള്‍ പ്രതിഷേധിച്ചു.

ഈ ഗോളിലേക്കുള്ള ബില്‍ഡ് അപ്പിനിടെ കുവൈത്ത് താരങ്ങള്‍ വിസിലിന്റെ ശബ്ദം കേട്ടു. ഇതോടെ അവര്‍ നിശ്ചലമായി നിന്നു. അവസരം മുതലെടുത്ത് ഫ്രാന്‍സ് ഗോളും നേടി. എന്നാല്‍, റഫറിയായിരുന്നില്ല ആ വിസിലിന് പിന്നില്‍. ഒഴുകിയെത്തിയ കാണികളില്‍ ഒരാളായിരുന്നു താരങ്ങളെ കബളിപ്പിച്ചത്.

കുവൈത്ത് താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും സോവിയറ്റുകാരനായ റഫറി മിറോസ്ലാവ് സ്റ്റുപ്പര്‍ വഴങ്ങിയില്ല. അദ്ദേഹം താരങ്ങളെ അകറ്റിനിര്‍ത്തി. ഈ സമയം ഗാലറിയിലുണ്ടായിരുന്ന കുവൈത്ത് രാജകുമാരന്‍ ഷെയ്ഖ് ഫഹദ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഈ തീരുമാനം പിടിച്ചില്ല. അദ്ദേഹം ഗാലറിയില്‍ നിന്ന് നേരെ ഗ്രൗണ്ടിലേക്കോടി. റഫറിയോട് തര്‍ക്കിച്ചു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ താരങ്ങളെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കി. സ്റ്റുപ്പര്‍ തീരുമാനം മാറ്റി. ഫ്രാന്‍സിന് അനുവദിച്ച ഗോള്‍ പിന്‍വലിച്ചു. ഫ്രാന്‍സ് താരങ്ങള്‍ പ്രതിഷേധം തീര്‍ത്തെങ്കിലും അവര്‍ കളി തുടര്‍ന്നു. ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്ത് ഫ്രാന്‍സ് 4-1 ന്റെ ജയം സ്വന്തമാക്കി. ഈ ജയത്തില്‍ ഫ്രാന്‍സ് അടുത്ത റൗണ്ടും ഉറപ്പിച്ചു.

ആ മത്സരത്തിന് ശേഷം റഫറി മിറോസ്ലാവ് സ്റ്റുപ്പറിന് വിലക്ക് വന്നു. കുവൈത്തും മുന്നേറിയില്ല. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ് അവര്‍ പുറത്തായി. പിന്നീട് ലോകകപ്പിലേക്ക് യോഗ്യതയും നേടിയില്ല.

Content Highlights: participation of arab countries in fifa world cups, fifa world cup 2022, qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented