മെസ്സിയും ക്രിസ്റ്റ്യാനോയും ഇനിയും കളിക്കണം - മാള്‍ഡീനി


Photo: Getty Images

ആഗോള ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധനിര താരങ്ങളിലൊരാളാണ് ഇറ്റലിയുടെ പൗലോ മാള്‍ഡീനി. ലോകകപ്പ് കിരീടമൊഴികെ മറ്റെല്ലാ പ്രധാന കപ്പുകളും നേടിയ താരത്തിന് ഇക്കുറി സങ്കടം ഇറ്റലി ലോകകപ്പിനില്ലാത്തതാണ്. ലോകകപ്പില്‍ ഇറ്റലിയുടെ അസാന്നിധ്യവും മറ്റു ടീമുകളുടെ സാധ്യതകളും മാള്‍ഡീനി 'മാതൃഭൂമി'യോട് പങ്കുവെക്കുന്നു..

#ഖത്തര്‍ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത കിട്ടാത്തതില്‍ നിരാശനാണോ?ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍, നാലുതവണ ജേതാക്കളായ ഇറ്റലി കളിക്കുന്നില്ലെന്നത് സങ്കടകരമാണ്. ഇറ്റലി കളിക്കുന്നില്ലെന്ന വസ്തുത അംഗീകരിക്കാന്‍ പ്രയാസമുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. അംഗീകരിക്കുകയല്ലാതെ വഴിയില്ലല്ലോ.

#2018 ലോകകപ്പിലും ഇറ്റലിയില്ലായിരുന്നു. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളാണ് നഷ്ടമാകുന്നത്. ഇറ്റലിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗുരുതരപ്രശ്‌നമല്ലേ?

ഇറ്റാലിയന്‍ ഫുട്ബോള്‍ ഗുരുതരപ്രശ്‌നങ്ങളിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ദേശീയടീമില്‍ ഇപ്പോഴും മികച്ച പ്രതിഭകളുണ്ട്. മികച്ച പരിശീലകനായ റോബര്‍ട്ടോ മാന്‍സിനിയുടെ കീഴിലാണ് ടീം. മാന്‍സിനിയുടെ കീഴില്‍ അസൂറിപ്പട 1968-നുശേഷം 37 മത്സരങ്ങളില്‍ തോല്‍വിയറിയാതെ യൂറോകപ്പ് നേടി. ഒടുവില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരേ തോറ്റതിന് വലിയവില നല്‍കേണ്ടിവന്നു.

#ഫൈനലിസിമയില്‍ ഇറ്റലി അര്‍ജന്റീനയോടും തോറ്റു.?

നോര്‍ത്ത് മാസിഡോണിയക്കെതിരായ തോല്‍വി ഇറ്റലിക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. ഇതിനുശേഷമാണ് ഫൈനലിസിമ വന്നത്. ലോകകപ്പില്‍നിന്ന് പുറത്തായതിന്റെ നിരാശ താരങ്ങളിലുണ്ടായിരുന്നു. അത് കളിയെ ബാധിച്ചതാണ് ഫൈനലിസിമയിലെ ദയനീയപരാജയത്തിനുകാരണം. ലയണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കുമെതിരേ കളിക്കാനുള്ള മികച്ച അവസരമായിരുന്നു ഫൈനലിസിമ. പക്ഷേ, ഇറ്റാലിയന്‍ താരങ്ങള്‍ ആ മത്സരത്തിന് മാനസികമായും ശാരീരികമായും തയ്യാറായിരുന്നില്ലെന്നതാണ് വാസ്തവം.

#യൂറോകപ്പ് ജേതാക്കള്‍ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത നല്‍കേണ്ടതുണ്ടോ?

അത് നല്ലതാണ്. യൂറോജേതാക്കള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാണ്. സാധാരണ യൂറോജേതാക്കള്‍ യോഗ്യതാമത്സരങ്ങളിലും ലോകകപ്പിലും മികച്ചപ്രകടനം നടത്താറുണ്ട്. ഇപ്രാവശ്യം ഇറ്റലിക്ക് അതിനായില്ല. യൂറോ ചാമ്പ്യന്മാര്‍ക്ക് സ്ഥിരമായി ലോകകപ്പില്‍ സ്ഥാനം വേണമെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ലല്ലോ. ഇറ്റലി ഈ ലോകകപ്പിന് യോഗ്യരാണെന്ന് എനിക്കിപ്പോഴും തോന്നുന്നു. 2018-ലെ യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ഇറ്റലി പുറത്തായി. നിര്‍ണായകകളിയില്‍ സ്വീഡനോടായിരുന്നു തോല്‍വി. ഗ്രൂപ്പില്‍നിന്ന് ജയിച്ച് നേരിട്ട് യോഗ്യത നേടാനായാല്‍ അതാണ് എപ്പോഴും നല്ലത്.

#ഈ ലോകകപ്പ് ജേതാക്കളാകാന്‍ സാധ്യതയുള്ള ടീം?

യൂറോപ്പില്‍നിന്ന് നിലവിലെ ജേതാക്കളായ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവരും ലാറ്റിനമേരിക്കയില്‍നിന്ന് ബ്രസീലും അര്‍ജന്റീനയും കിരീടം നേടാന്‍ സാധ്യതയുണ്ട്. പക്ഷേ, എപ്പോഴും അദ്ഭുതങ്ങള്‍ക്ക് കാത്തിരിക്കണം. 2018-ല്‍ ക്രൊയേഷ്യ ചെയ്തതുപോലെ.

#ഇനിയൊരു ലോകകപ്പിന് മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലെന്നാണ് പറയുന്നത്. ഇരുവരുടെയും അവസാന ലോകകപ്പാണ് ഖത്തറിലേത്. എന്തുപറയുന്നു..?

ഈ തലമുറയിലെ ഏറ്റവുംമികച്ച താരങ്ങളാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. കഴിഞ്ഞ 15 വര്‍ഷമായി ഇരുവരും കളത്തില്‍ അത് തെളിയിച്ചതുമാണ്. കളിക്കുന്ന എല്ലാമത്സരങ്ങളിലും അവര്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നു. കുറച്ചുവര്‍ഷംകൂടി ഇരുവരും കളിക്കുന്നതുകാണാന്‍ എനിക്കാഗ്രഹമുണ്ട്. ഈ ലോകകപ്പിലെ മത്സരങ്ങള്‍ ഇരുവരും തങ്ങളുടെ ആരാധകര്‍ക്കായി നല്ല അനുഭവമാക്കിയേക്കും. മെസ്സിയും ക്രിസ്റ്റ്യാനോയും കളിക്കുന്നതുകാണാന്‍ കാണികള്‍ക്കും സന്തോഷമാണല്ലോ.

Content Highlights: paolo maldini interview qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented