ക്ലിക്കാവാതെ ഫ്‌ളിക്ക്, ജപ്പാന്‍ കോട്ടയില്‍ തകര്‍ന്ന ജര്‍മന്‍ ടാങ്കര്‍


ആദര്‍ശ് പി ഐ

photo: Getty Images

ആക്രമിക്കുക, എതിരാളികളുടെ ഗോള്‍മുഖങ്ങളില്‍ നിരന്തരം കയറിയിറങ്ങുക, പിന്നെ കിട്ടുന്ന അവസരങ്ങളില്‍ വലകുലുക്കുക. ഹാന്‍സി ഫ്‌ളിക്കെന്ന ജര്‍മന്‍ പരിശീലകന്റെ തന്ത്രം അങ്ങനെയാണ്. അതിന് പറ്റിയ കളിക്കാരെ കിട്ടിയാല്‍ പിന്നെ എതിരാളികളുടെ ഗോള്‍ വല നിറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെയാണ് ഫ്‌ളിക്ക് പതിവായി ടീമുകളെ ഒരുക്കിനിര്‍ത്താറുള്ളത്. ബയേണില്‍ നിന്ന് ജര്‍മനിയുടെ കൂടാരത്തിലേക്ക് വന്നപ്പോഴും ആ ആക്രണഫുട്‌ബോളിന്റെ മറ്റൊരു പതിപ്പ് വിദഗ്ദമായി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് ആരാധകരെല്ലാം കരുതിയത്. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജപ്പാന് മുന്നില്‍ ഒരാക്രണവും വിലപ്പോയില്ല. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫ്‌ളിക്കിന്റെ ജര്‍മന്‍ ടാങ്കറുകള്‍ നിലച്ചുനിന്നു.

4-2-3-1 ഫോര്‍നേഷനിലാണ് ജര്‍മനിയ്‌ക്കെതിരേ ഫ്‌ളിക്ക് ടീമിനെ ഇറക്കിയത്. കായ് ഹവേര്‍ട്‌സ് സ്‌ട്രൈക്കറുടെ റോളില്‍ വന്നപ്പോള്‍ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍മാരായി സെര്‍ജിയോ നബ്രി, തോമസ് മുള്ളര്‍, ജമാല്‍ മുസിയാല എന്നിവരേയും നിര്‍ത്തി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ജോഷ്വ കിമ്മിച്ചും ഇകായ് ഗുണ്ടോഗനും. ജപ്പാനെതിരേ വന്‍ മാര്‍ജിനില്‍ വിജയിച്ചുകയറുമെന്നാണ് ആരാധകരെല്ലാം കരുതിയത്. പക്ഷേ ആക്രമണം കൊണ്ട് മാത്രം മത്സരം ജയിക്കാനാവില്ലെന്ന യാഥാര്‍ഥ്യം ജര്‍മനിയെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി. പ്രതിരോധത്തിലെ ചെറിയ വിള്ളലുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടതായി വരുമെന്ന പാഠം. അങ്ങനെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അവര്‍ തോറ്റവരായി തന്നെ മടങ്ങി.ഒരു ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം മത്സരത്തിലുടനീളം മിഴലിച്ചു നിന്നു. മത്സരത്തില്‍ ഹൈ ബോളുകളിലൂടേയും മധ്യനിരയിലൂടെ കളിമെനഞ്ഞും ജപ്പാന്‍ കോട്ടയില്‍ എളുപ്പത്തില്‍ വിള്ളലുണ്ടാക്കാനാകുമെന്നാണ് ഫ്‌ളിക്ക് കരുതിയത്. പക്ഷേ ജപ്പാന്റെ ആക്രമണങ്ങള്‍ തടയാന്‍ മറുമരുന്ന് കണ്ടെത്താന്‍ അയാള്‍ക്കായില്ല. ഉറച്ചു നിന്ന പ്രതിരോധക്കോട്ട പൊളിക്കാനുമായില്ല. മറുവശത്ത് ജര്‍മനിയുടെ കളിയെ മനസിലാക്കിയാണ് ജപ്പാനിറങ്ങിയത്. ബുണ്ടസ് ലീഗില്‍ കളിക്കുന്നവരാണ് ഒട്ടുമിക്കവരും. അതിനാല്‍ ജര്‍മനിയുടെ ആക്രമണ ഫുട്‌ബോളിനെ പ്രതീക്ഷിച്ചു കൊണ്ടാണ് ടീമിനെ ഇറക്കിയത്.

പെനാല്‍റ്റിയിലൂടെ ഗോളടിച്ചാണ് ജര്‍മനി തുടങ്ങിയത്. ലീഡെടുത്താല്‍ പിന്നെ ജര്‍മന്‍കോട്ട് ഭേദിക്കാന്‍ ജപ്പാന് കഴിയുമെന്ന് ആരും കരുതിയില്ല. കാരണം പൊസഷന്‍ ഫുട്‌ബോളിലൂടെ മൈതാനത്ത് നിയന്ത്രണമേറ്റെടുക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞു. പതിവ് ആക്രണങ്ങള്‍ തുടര്‍ന്ന ജര്‍മനി 70-ാം മിനിറ്റില്‍ ഗോളെന്നുറച്ച നിരവധി ഷോട്ടുകളുതിര്‍ത്തു. പെനാല്‍റ്റി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം ഷോട്ടുതിര്‍ത്തുകൊണ്ടേയിരിന്നുവെങ്കിലും ജപ്പാന്‍ ഗോളിയെ മറികടക്കാനായില്ല. മുന്നേറ്റനിര ഫ്‌ളിക്ക് മാറ്റി പരീക്ഷിക്കുകയും ചെയ്തു.

photo: Getty Images

എന്നാല്‍ മറുവശത്ത് ജപ്പാന്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. 75-ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് ജപ്പാന്‍ സമനില ഗോളടിച്ചു. റിറ്റ്‌സു ഡൊവാനാണ് ജപ്പാന്‍ പടയ്ക്ക് വേണ്ടി ഗോളടിച്ചത്. മിനാമിനോയുടെ ഷോട്ട് ന്യൂയര്‍ രക്ഷിച്ചെങ്കിലും പന്ത് നേരെയെത്തിയത് ഡൊവാന്റെ കാലുകളിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ച് ഡൊവാന്‍ ജപ്പാന്റെ വീരപുരുഷനായി. ജര്‍മനിയുടെ പേരുകേട്ട പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ചാണ് ജപ്പാന്‍ ഗോളടിച്ചത്.

പക്ഷേ അവിടംകൊണ്ടൊന്നും ജപ്പാന്‍ പടയുടെ ഉശിര് താഴ്ന്നില്ല. 83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ലോങ് ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ അസാനോ ന്യൂയറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.

ആദ്യ ഗോളടിച്ചതിന് ശേഷം മുന്നേറ്റനിരയെ മുഴുവന്‍ ഫ്‌ളിക്ക് പൊളിച്ചുമാറ്റി. പക്ഷേ ഗോളടിക്കുക എന്ന ആത്യന്തികമായ ലക്ഷ്യത്തെ നിറവേറ്റാന്‍ ആര്‍ക്കുമായില്ല. ജപ്പാന്‍ ഒന്നാന്തരം പ്രതിരോധക്കോട്ടകെട്ടിയപ്പോള്‍ ജര്‍മനിക്ക് പരാജയപ്പെട്ട് മടങ്ങേണ്ടി വന്നു. വിദഗ്ദമായി കളി നിരീക്ഷിച്ച ജപ്പാന്‍ പരിശീലകന്‍ ക്രിത്യസമയത്ത് പകരക്കാരെയിറക്കി. അതിനനുസരിച്ച് അവര്‍ ഗോളടിക്കുകയും ചെയ്തു. ടാകുമോ അസാനോ, റിറ്റ്‌സു ഡോന്‍ എന്നിവര്‍ സൂപ്പര്‍ സബ്ബുകളായി മാറി.

ഒരു കോട്ടകെട്ടിയാല്‍ തകരുന്ന ആക്രമണമാണെങ്കില്‍ ജര്‍മനി 2018-ലെ ചരിത്രം ആവര്‍ത്തിക്കാനിുടയുണ്ട്. ആക്രമണം കൊണ്ട് മാത്രം കളി ജയിക്കാനുമാകില്ല. അതിന് എതിരാളികളുടെ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് മറുമരുന്നിടണം. പ്രതിരോധം സുസശക്തമാക്കി മാറ്റാതെ ഇനി മുന്നോട്ടുപോകാനാവില്ല. ഫ്‌ളിക്കിന് ക്ലിക്കാവണമെങ്കില്‍ ജര്‍മന്‍ നിരയില്‍ ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്.

Content Highlights: Japan beat Germany as flicks tactics fails


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented