കാണ് ഭായ്, ഇത് പുതിയ കാലത്തിന്റെ ലോകകപ്പ്‌


ആര്‍ഗി

Football Fans ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

ഒരിക്കലെങ്കിലും പന്തുതട്ടിയിട്ടുള്ള ഒരാൾക്ക് ലോകകപ്പ് തുടങ്ങിക്കഴിഞ്ഞാൽ ഹൃദയമിടിപ്പിന്റെ വേഗംകൂടും. നിഷ്‌പക്ഷനായിനിന്ന് കളികാണുക അസാധ്യം. ഏതെങ്കിലുമൊരു ചേരിയിലേക്ക് കൂടുമാറിയേ തീരൂ. ഒന്നുകിൽ ബ്രസിൽ, അല്ലെങ്കിൽ അർജന്റീന. അതുമല്ലെങ്കിൽ ജർമനിയോ ഇറ്റലിയോ പോർച്ചുഗലോ അങ്ങനെ. ഇതാണ് ഫുട്ബോളിന്റെ മതം. ഒരിക്കലെങ്കിലും ഈ മതത്തിൽ ചേർന്നാൽ പിന്നെ വിട്ടുപോരുക പ്രയാസം. ഖത്തറിൽ പന്തുരുളുമ്പോൾ, അവിടെയെത്തി ആ ആർപ്പുവിളികളിൽ ഒരു തരിയായി അലിയാനാകുന്നില്ലല്ലോ എന്നു നിരാശപ്പെടാത്ത കളിപ്രേമിയുണ്ടാകില്ല.

ഖത്തർ മലയാളിക്ക് രണ്ടാംവീടുകളിലൊന്നാണ്. മലപ്രംകാർക്ക് അതു കൂടുതൽ തൊട്ടടുത്ത വീട്. വീട്ടിലൊരാളെങ്കിലും ഗൾഫിലുള്ള നാടാണ്. വീട്ടുകാർ മുഴുവൻ ലോകകപ്പ് ഗാലറികളിൽ അണിനിരക്കുന്ന കുടുംബങ്ങളേറെയുണ്ട് ഈ മലനാട്ടിൽ. ഓരോ ഇടവഴികളിലും ഉയർത്തുന്ന െഫ്ലക്സുകളിലും ബാനറുകളിലും കൊടികളിലും പ്രവാസിയുടെ വിയർപ്പുകൂടിയുണ്ട്. ഈ ഘോഷയാത്രകളും ആരവങ്ങളും കളിപറച്ചിലുകളുമെല്ലാം ആ മണ്ണിനോടുള്ള കടപ്പാടിന്റെ കൂടി കഥ പറയുന്നുണ്ട്. ഇത് ഞങ്ങളുടെ ലോകകപ്പെന്ന് സാമൂഹിക മാധ്യമങ്ങളിലെ ഓരോ പ്രൊഫൈലും വിളിച്ചുപറഞ്ഞുകൊണ്ടേരിക്കുന്നു.മെക്സിക്കോയിലെ ആസ്തെക്ക സ്റ്റേഡിയത്തിൽ മാറഡോണയുടെ വിസ്മയക്കുതിപ്പുകൾ കണ്ടാണ് മലയാളി ലോകകപ്പിനുപിന്നാലെ പായാൻ തുടങ്ങിയത്. കമ്പികളിൽ കെട്ടിയുറപ്പിച്ച് ആകാശത്തോളം ഉയർന്നുനിന്ന ആന്റിനകളിലേക്കായിരുന്നു അന്ന് മലയാളിയുടെ കണ്ണെത്തിയിരുന്നത്. തെങ്ങുകൾക്കുമീതെ ആകാശം അടിച്ചുവൃത്തിയാക്കാൻ ഉയർത്തിയ ഈർക്കിലിച്ചൂലുപോലെ ആന്റിനകൾ അങ്ങിങ്ങായി തലപൊക്കിനിന്നു. അത് പ്രമാണിത്തത്തിന്റെ അടയാളമായി. ആന്റിനകൾ കാറ്റത്താടുമ്പോൾ നെഞ്ചിടിപ്പേറിയിരുന്ന കാലത്താണ് മാറഡോണ പന്തുതട്ടിയത്. ‘ഗ്രെയിൻസി’ല്ലാതെ തെളിച്ചമുള്ള കാഴ്ചകൾ ടി.വി.യിൽ തെളിയണേയെന്ന് പ്രാർഥിച്ച നാളുകൾ.

പതുക്കെപ്പതുക്കെ, ആന്റിനകൾ കൂടുതൽക്കൂടുതൽ കുള്ളന്മാരായി. പിന്നീടവ സൈക്കിളിൽ കെട്ടിവെച്ച് ആക്രിക്കടകളിലേക്ക് യാത്രയാകുന്ന അലൂമിനിയം കമ്പികളായി മാറി. വലിയ വീടുകൾക്കുമേൽ വിസ്മയക്കാഴ്ചകളൊരുക്കി മലർന്നുവിടർന്ന ഡിഷ് കുടകൾ വന്നു.

ഇലക്‌ട്രിക് പോസ്റ്റുകളിലും മുളങ്കമ്പുകളിലുമായി കാഴ്ചകളുമായി കേബിളുകൾ വന്നു. കേബിളുംപോയി ഡി.ടി.എച്ചിന്റെ കാലമായി. കാഴ്ചകൾ ഭൂതലസംപ്രേഷണത്തിൽനിന്ന് ഉപഗ്രഹത്തിലേക്ക് പറന്നുയർന്നു. 1994-ലെ അമേരിക്കൻ ലോകകപ്പിൽ കുറ്റവാളിയെപ്പോലെ തലകുമ്പിട്ട് മാറഡോണ കളിക്കളത്തിൽനിന്ന് മടങ്ങുന്നതിനും ഒരുവർഷംമുൻപേ കേരളത്തിൽ സ്വകാര്യചാനൽ സംപ്രേഷണം തുടങ്ങിയിരുന്നു.

പന്തുരുളുന്നതിനെക്കാൾ വേഗത്തിൽ ലോകം മുന്നോട്ടോടി. എൽ.സി.ഡി.യും പ്ലാസ്മയും എൽ.ഇ.ഡി.യും സ്മാർട്ടുമൊക്കെയായി ടെലിവിഷൻ വേറെ ലെവലായി. മങ്ങിയ കാഴ്ചകളിൽനിന്ന് എച്ച്.ഡി. മികവോടെ കളിക്കളം നേരിട്ട് സ്വീകരണമുറിയിലേക്കെത്തി. 1986-ലെ മെക്സിക്കോ ലോകകപ്പിൽനിന്ന് ഖത്തറിലെത്തി നിൽക്കുമ്പോൾ കളിക്കും കളിക്കളത്തിനും കാണിക്കും മൊഞ്ചേറി. മുന്പെങ്ങുമില്ലാത്ത വിധം സാങ്കേതികത്തികവുള്ള ലോകകപ്പായി ഖത്തർ-22 മാറി.

ആ മണ്ണിൽനിന്നുള്ള മൊഞ്ചുള്ള കാഴ്ചകളാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ നിറയെ. ഈ കുഞ്ഞൻ രാജ്യത്തിന് ലോകകപ്പ് താങ്ങാനാകുമോ എന്ന് ചോദിച്ച യൂറോപ്യന്മാരുടെ നേർക്ക് നെഞ്ചുവിരിച്ചുനിന്ന് ഖത്തർ പറയുന്നു, കാണ് ഭായ്, ഇതാണ് പുതിയ കാലത്തിന്റെ ലോകകപ്പ്!

Content Highlights: it is the new phase of world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented