ഖത്തര്‍ ലോകകപ്പില്‍ യൂറോപ്പിന് വലിയ മേധാവിത്വമില്ല: ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ


Photo: AP

ലോകഫുട്ബോളിലെ 'പ്രതിഭാസ'മാണ് മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോ. 1998, 2002 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടുതവണ ഫൈനലിലെത്തിയ ബ്രസീല്‍ സംഘത്തിലുണ്ടായിരുന്ന താരമാണ്. 2002-ല്‍ ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡോ, 1994 ലോകകപ്പ് നേടിയ ബ്രസീല്‍ സംഘത്തിലുമുണ്ടായിരുന്നു. ഖത്തര്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് റൊണാള്‍ഡോ മാതൃഭൂമിയോട് സംസാരിക്കുന്നു.

20 വര്‍ഷത്തിനുശേഷം ബ്രസീലിന് ലോകകപ്പ് നേടാനുള്ള സാധ്യതകളുണ്ടോ?



റൊണാള്‍ഡോ: മികച്ച സംഘമാണ് ഞങ്ങള്‍ക്കുള്ളത്. യോഗ്യതാ മത്സരങ്ങളിലെല്ലാം നന്നായി കളിച്ചവരാണ് ബ്രസീല്‍. ലാറ്റിനമേരിക്കയിലെ വ്യത്യസ്തമായ കാലാവസ്ഥകളില്‍ ഏറെ ബുദ്ധിമുട്ടി കളിച്ചാണ് ടീമുകള്‍ക്ക് യോഗ്യതലഭിക്കേണ്ടത്. ആ കഠിനമായ വഴികള്‍ താണ്ടിയാണ് ബ്രസീലെത്തുന്നത്.

പ്രതിഭാധാരാളിത്തമുള്ള ടീമാണ് ബ്രസീല്‍. മികച്ച കോമ്പിനേഷനെ തിരഞ്ഞെടുക്കുന്നത് പരിശീലകന് ബുദ്ധിമുട്ടുണ്ടാക്കുമോ?

അതെ. ആദ്യ ഇലവനില്‍, മികച്ച ആറ് പേരില്‍നിന്ന് മൂന്നുപേരെ കണ്ടെത്തി കോച്ച് ടിറ്റെക്ക് കോമ്പിനേഷന്‍ ഉണ്ടാക്കേണ്ടിവരും.

വിനീഷ്യസ്, റോഡ്രിഗോ, ഗബ്രിയേല്‍ ജെസ്യൂസ്, റിച്ചാലിസണ്‍, റാഫിഞ്ഞ, ആന്റണി... ഇതില്‍ രണ്ടുപേരെ തിരഞ്ഞെടുക്കാമോ?

അത് ടിറ്റെയാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം ഇപ്പോള്‍തന്നെ തന്റെ പ്ലേയിങ് ഇലവനെ തീരുമാനിച്ചിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. റയല്‍ മഡ്രിഡിനായി മികച്ചഫോമിലുള്ള വിനീഷ്യസിന് മുന്‍ഗണന നല്‍കണം.

ബ്രസീല്‍ 2002-ല്‍ ഫുട്ബോള്‍ ലോകകപ്പ് നേടിയതിനുശേഷം പിന്നീടിങ്ങോട്ട് യൂറോപ്യന്‍ ആധിപത്യമാണ്. എന്തുകൊണ്ടാണിത്?

യൂറോപ്യന്‍ താരങ്ങള്‍ നന്നായി കളിക്കുന്നു. അവര്‍ക്ക് ബ്രസീലിയന്‍ താരങ്ങളെപ്പോലെ വേഗവും ആക്രമണോത്സുകതയുമുണ്ട്. നന്നായി പ്രതിരോധിക്കാനും യൂറോപ്യന്‍ ടീമുകള്‍ക്കാകുന്നു. ലാറ്റിനമേരിക്കയിലെ ഒട്ടേറെ താരങ്ങളാണ് യൂറോപ്പിലെ ക്ലബ്ബുകളില്‍ കളിക്കുന്നത്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ യൂറോപ്പിന് വലിയ മേധാവിത്വമില്ല. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മില്‍ കളിയില്‍ വലിയ വ്യത്യാസങ്ങളില്ല.

ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു ടീമിനെ നിങ്ങള്‍ പരിശീലിപ്പിക്കാന്‍ സാധ്യതയുണ്ടോ?

ഒരിക്കലുമില്ല. പരിശീലകനാവുകയെന്നത് കഠിനമായ ജോലിയാണ്. കളിക്കാരാകുമ്പോള്‍ പരമാവധി കളി ജയിക്കുക, വീട്ടില്‍പ്പോവുക എന്നതാണ് ചിന്ത. പക്ഷേ, പരിശീലകന് തന്റെ സ്‌ക്വാഡിനെക്കുറിച്ചും ആരെ കളിപ്പിക്കണം, എങ്ങനെ കളിക്കണം, ഏതാണ് മികച്ചത്, ആരാണ് എതിരാളികള്‍ എന്നിങ്ങനെയെല്ലാം ചിന്തിക്കണം. എനിക്കൊരിക്കലും പരിശീലകനാകാന്‍ താത്പര്യമില്ല.

2002-ല്‍ ഏഴ് മത്സരങ്ങളില്‍നിന്ന് നിങ്ങള്‍ എട്ട് ഗോളുകള്‍ നേടി. പിന്നീട് നടന്ന ഒരൊറ്റ ലോകകപ്പിലും ഒരു താരവും ഇത്രയും ഗോളുകള്‍ നേടിയിട്ടില്ല. ഖത്തറില്‍ ആരെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടുന്നത് കാണാനാകുമോ?

എല്ലാ മത്സരത്തിലും ഗോള്‍ നേടാനാകുന്ന താരങ്ങള്‍ ഖത്തറില്‍ കളിക്കുന്നുണ്ട്. ഒരു താരത്തിന് കൂടുതല്‍ ഗോളടിക്കാന്‍, അവരുടെ ടീം സെമിയിലോ, ഫൈനലിലോ എത്തണം. ഞാന്‍ ആരുടെയും പേര് പറയുന്നില്ല. പക്ഷേ, അവരുടെ ടീം സെമിയിലെത്തിയാല്‍ 5-6 ഗോളുകള്‍ നേടാനാകുന്ന ചിലരുണ്ടായേക്കും.

ലോകകപ്പ് ജയിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ എന്തൊക്കെയാണ്?

മികച്ച സ്‌ക്വാഡ് അനിവാര്യമാണ്. നിലവാരമുള്ള പ്രതിരോധനിര, മികച്ച മധ്യനിര, അവസരങ്ങളെ ഗോളാക്കിമാറ്റാന്‍ കഴിവുള്ള മുന്നേറ്റനിര.

ബ്രസീല്‍ ഒഴികെ, ഈ ലോകകപ്പില്‍ ഫേവിറ്ററ്റായ മറ്റു ടീമുകള്‍ ഏതൊക്കെ?

ഫ്രാന്‍സാണ് ഒന്നാമത്. ജര്‍മനിയെ തള്ളിക്കളയാനാകില്ല. ഇംഗ്ലണ്ട് ഈയിടെ യൂറോ ഫൈനലിലെത്തിയവരാണ്. സ്‌പെയിന്‍ നന്നായി കളിക്കുന്നു. പോര്‍ച്ചുഗലും മികച്ച സംഘമാണ്.

Content Highlights: fifa world cup 2022, fifa world cup, ronaldo, ronaldo brazil, ronaldo interview mathrubhumi, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented