സെല്‍ഫ് ഗോളും റെഡ് കാര്‍ഡും; പാപഭാരത്തില്‍ നിന്ന് വീരനായകനിലേക്ക് സെസ്‌നിയുടെ വേഷപ്പകര്‍ച്ച


Photo: Getty Images

സൗദി അറേബ്യക്കെതിരായ മത്സരത്തിന്റെ 44-ാം മിനിറ്റില്‍ സലീം ദൗസാരിയുടെ പെനാല്‍റ്റി കിക്കിന് മുന്നില്‍ രണ്ടും കൈയും നിവര്‍ത്തിപ്പിടിച്ച് നില്‍ക്കുമ്പോള്‍ പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയുടെ മനസിലൂടെ രണ്ടു വര്‍ഷം മുമ്പ് നടന്ന മത്സരം മിന്നിമാഞ്ഞിട്ടുണ്ടാകും. യൂറോ കപ്പില്‍ സ്ലൊവാക്യയ്‌ക്കെതിരായ മത്സരം. അന്നത്തെ സെല്‍ഫ് ഗോളിന്റെ പാപഭാരം മുഴുവന്‍ അദ്ദേഹത്തിന്റെ ചുമലിലുണ്ടായിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായി സെല്‍ഫ് ഗോള്‍ വഴങ്ങുന്ന ഗോള്‍കീപ്പര്‍ എന്ന നാണക്കേടിന്റെ റെക്കോഡുമായാണ്‌ സെസ്‌നി അന്ന് തലകുനിച്ചാണ് മടങ്ങിയത്. 2012 യൂറോകപ്പിലും വിധി വ്യത്യസ്തമായിരുന്നില്ല. ഗ്രീസിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡുമായി കളം വിടേണ്ടിവന്നു. 2016-ല്‍ പരിക്കും പിടികൂടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലെത്തിയപ്പോള്‍ സെസ്‌നിയെന്ന ഗോള്‍കീപ്പര്‍ ദുരന്തനായകനില്‍ വീരനായകനിലേക്ക് വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നു. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച പല ഷോട്ടുകളും പ്രതിരോധിച്ച സെസ്‌നി സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തില്‍ ഹീറോ ആയി മാറി.

മത്സരത്തില്‍ നിര്‍ണായകമായത് സെസ്നിയുടെ ആ പെനാല്‍റ്റി സേവാണ്. അല്‍ ഷെഹ്രിയെ പോളിഷ് താരം ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി സൗദിയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. അര്‍ജന്റീനയ്‌ക്കെതിരെ ഗോളടിച്ച സലീം ദൗസാരിയാണ് കിക്കെടുക്കാന്‍ എത്തിയത്. അര്‍ജന്റീനയ്ക്കെതിരേ അത്ഭുത ഗോള്‍ നേടി ആരാധകരെ ത്രസിപ്പിച്ച താരം. ഷെഹ്രി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുമെന്നുതന്നെയാണ് ഏവരും കരുതിയത്. എന്നാല്‍ സെസ്നിയുടെ പോരാട്ടം അവിടെ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

ഷെഹ്രിയെ സമര്‍ത്ഥമായി കബിളിപ്പിച്ച സെസ്നി താരത്തിന്റെ ശ്രദ്ധതിരിച്ചു. പിന്നാലെ എതിര്‍വശത്തേക്ക് കുതിച്ചുചാടി. പന്ത് തട്ടിയകറ്റി. സൗദി ക്യാമ്പ് ഒന്നടങ്കം നിരാശയിലേക്ക്. എന്നാല്‍ അവിടംകൊണ്ട് ഒന്നും അവസാനിച്ചില്ല. സെസ്നി തട്ടിയ പന്ത് നേരെയെത്തിയത് അല്‍ ബുറൈക്കിന്റെ കാലിലേക്ക്. വിശാലമായ പോസ്റ്റിലേക്ക് ഒന്നു തട്ടിയിടേണ്ട ആവശ്യമേ ബുറൈക്കിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. താരം ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്നാല്‍ സെസ്നി തളരാന്‍ തയ്യാറായിരുന്നില്ല. ശരവേഗത്തില്‍ വീണിടത്തുനിന്ന് ഉയര്‍ത്തെഴുന്നേറ്റ സെസ്നി അവിശ്വസനീയമായി വീണ്ടും പന്ത് തട്ടിയകറ്റി. ബുറൈക്കിയുടെ ഷോട്ട് സെസ്നിയുടെ കൈവിരലിനെ തൊട്ടുതലോടി ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ആരാധകര്‍ ഒന്നടങ്കം അമ്പരന്ന ഈ നിമിഷം സെസ്നിയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഏടായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തുടര്‍ച്ചയായി രണ്ട് സേവുകള്‍ നടത്തി ഏവരെയും ഞെട്ടിച്ച സെസ്നിയെ സഹതാരങ്ങള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. മത്സരത്തില്‍ സൗദിയുടെ അട്ടിമറി വിജയപ്രതീക്ഷകളെല്ലാം സെസ്നി തട്ടിയകറ്റുകയായിരുന്നു.

2009 മുതല്‍ പോളിഷ് വലകാക്കുന്ന സെസ്നി ടീമിനായി 68 മത്സരങ്ങളില്‍ കളിച്ചു. ക്ലബ് ഫുട്ബോളില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന്റെ ഗോള്‍കീപ്പറാണ് ഈ 32 കാരന്‍. 2017 മുതല്‍ ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പമാണ് താരം.

Content Highlights: fifa world cup 2022, qatar world cup 2022, poland goalkeeper, Wojciech Szczęsny


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented