തന്ത്രം മാറ്റിയ ദെഷോം; റെനാര്‍ഡിന്റെ ചൂതാട്ടം, നിരായുധനായ സ്‌കലോനി


അനീഷ് പി. നായർ

ദിദിയർ ദെഷോം, ഹാർവെ റെനാർഡ് | Photo : AFP

രിക്കുകാരണം പ്രമുഖ താരങ്ങളുടെ സേവനം നഷ്ടപ്പെട്ട ദിദിയര്‍ ദെഷോം. മുന്നില്‍ കടുത്ത എതിരാളിയെ കിട്ടിയ ഹാര്‍വെ റെനാര്‍ഡ്. എന്നാല്‍, പ്രതിസന്ധിയെ മറികടക്കാന്‍ ഇരുവരും കളത്തില്‍ വിജയകരമായി നടപ്പാക്കിയ തന്ത്രങ്ങള്‍ ഖത്തര്‍ ലോകകപ്പിലെ മനോഹരകാഴ്ചയാണ്.

ദെഷോമിന്റെ തിരിച്ചറിവ്
മധ്യനിരയില്‍ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, മുന്നേറ്റത്തില്‍ കരീം ബെന്‍സേമ... സൂപ്പര്‍താരങ്ങളുടെ പരിക്കില്‍ വലഞ്ഞ ഫ്രാന്‍സ് ലോകകപ്പില്‍ എങ്ങനെയാകും കളിക്കുകയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഓസ്ട്രേലിയക്കെതിരായ വലിയ ജയത്തോടെ പരിശീലകന്‍ ദിദിയര്‍ ദെഷോം നല്‍കിയത്. തന്റെ ഇഷ്ടഫോര്‍മേഷനായ 3-4-1-2 ശൈലി ഉപേക്ഷിച്ച് പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം കിട്ടുന്ന 4-2-3-1 ശൈലിയിലേക്കു മാറിയാണ് അദ്ദേഹം ടീമിനെ ഇറക്കിയത്. ഫ്രാന്‍സിനെ 133 മത്സരങ്ങളില്‍ ഇറക്കിയ പരിശീലകന്‍ ഇതിനുമുമ്പ് 46 തവണ ഈ ഫോര്‍മേഷനില്‍ ടീമിനെ ഇറക്കിയിട്ടുണ്ട്. വിങ്ങുകളില്‍ കൈലിയന്‍ എംബാപ്പെയെയും ഒസുമാനെ ഡെംബലയെയും കളിപ്പിച്ച് മുന്നേറ്റത്തില്‍ ഒളിവര്‍ ജിറൂഡിനെ ഇറക്കി. അന്റോയിന്‍ ഗ്രീസ്മാനെ പ്ലേമേക്കര്‍ റോളിലാക്കി.എംബാെപ്പ, ഡെംബലെ എന്നിവരുടെ വേഗത്തെ കൂട്ടുപിടിച്ച് വണ്‍ടച്ച് പാസ്സുകളിലൂടെ ആക്രമിക്കുന്ന നയമാണ് ദെഷോം നടപ്പാക്കിയത്. എംബാപ്പെയും ഡെംബലെയും വിങ്ങുകളിലൂടെ അകത്തേക്കു കയറിക്കളിച്ചു. ജിറൂഡ് ഗ്രീസ്മാനൊപ്പം ഇറങ്ങിക്കളിച്ചു. ഇതോടെ, ഫൈനല്‍ തേര്‍ഡില്‍ സ്‌പെയ്സ് സൃഷ്ടിക്കാന്‍ ഫ്രാന്‍സിനായി. മത്സരത്തില്‍ ഫ്രാന്‍സിന്റെ 751 പാസ്സുകളില്‍ 675 എണ്ണവും കുറിയ പാസ്സുകളായിരുന്നു. ആദ്യ ഗോളിന് ശേഷം ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കിയത് നാല്‍വര്‍ സംഘത്തിന്റെ അറ്റാക്കിങ് മികവാണ്.

റെനാര്‍ഡിന്റെ ചൂതാട്ടം

സാക്ഷാല്‍ ലയണല്‍ മെസ്സി കളിക്കുന്ന അര്‍ജന്റീനയ്‌ക്കെതിരേ സൗദി അറേബ്യന്‍ പരിശീലകന്‍ ഹാര്‍വെ റെനാര്‍ഡ് വലിയ ചൂതാട്ടമാണ് നടത്തിയത്. മിഡില്‍ തേര്‍ഡില്‍ പ്രതിരോധം ഉറപ്പിച്ച് കളിക്കുന്ന ഗെയിംപ്ലാനാണ് പരിശീലകന്‍ പുറത്തെടുത്തത്.

ഫുട്ബോളില്‍ ഹൈലൈന്‍ ഡിഫന്‍സ് വിജയകരമായി നടപ്പാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍, പുതിയ ഓഫ് സൈഡ് ടെക്നോളജിയെക്കൂടി കൂട്ടുപിടിച്ചാണ് റെനാര്‍ഡ് തന്റെ തന്ത്രം ആവിഷ്‌കരിച്ചത്. നാല് പ്രതിരോധനിരക്കാരും കയറിനിന്ന് കളിച്ചതോടെ അര്‍ജന്റീന നിരന്തരം ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. അവരുടെ മൂന്നുഗോളുകള്‍ ഓഫ്സൈഡായി. വിങ്ങുകളില്‍ എയ്ഞ്ചല്‍ ഡി മരിയയും പാപു ഗോമസും മുന്നേറാന്‍ കഴിയാതെ വിഷമിച്ചു. ഹൈലൈന്‍ ഡിഫന്‍സില്‍ മെസ്സിയും മുന്നേറ്റനിരയിലെ പങ്കാളി ലൗട്ടാറോ മാര്‍ട്ടിനെസും കുരുങ്ങി. സൗദിയുടെ പ്രതിരോധമുറയ്‌ക്കെതിരേ മറുതന്ത്രം അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനിക്കുണ്ടായിരുന്നില്ല.

ഹൈലൈന്‍ ഡിഫന്‍സ് കളിക്കുന്ന ടീമിനെതിരേ സാധാരണരീതിയില്‍ വണ്‍ടച്ച് പാസ്സുകള്‍ കൂടുതല്‍ കളിച്ചോ, കളിക്കാരുടെ ഡ്രിബ്ലിങ് മികവ് കൂടുതല്‍ ഉപയോഗപ്പെടുത്തിയോ പ്രതിരോധം തകര്‍ക്കാം. കളിയുടെ അവസാനഘട്ടത്തില്‍ മാത്രമാണ് കുറിയപാസ്സുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന തന്ത്രത്തിലേക്ക് സ്‌കലോനി മാറിയത്. 4-1-4-1 ശൈലിയില്‍ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ റെനാര്‍ഡ് ലോങ്ബോളിലൂടെയുള്ള ആക്രമണത്തിനാണ് തുനിഞ്ഞത്. അവരുടെ രണ്ട് ഗോളുകളും ഇതുവഴിയുള്ള പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു.


Content Highlights: Hervé Renard, Didier Deschamps, FIFA World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented