ഇത് പുതിയ 'ഗേറ്റാ'ണ്; മറികടക്കാന്‍ എതിരാളികള്‍ വിയര്‍ക്കുമെന്നുറപ്പ്


ആദര്‍ശ് പി ഐ

photo: Getty Images

ഫുട്‌ബോള്‍ മൈതാനത്തെ തന്ത്രശാലിയായ പരിശീലകരുടെ കൂട്ടത്തില്‍ ഗാരെത് സൗത്ത്‌ഗേറ്റ് എന്ന പേരുണ്ടാകില്ല. മൈതാനത്ത് അയാളുടെ തന്ത്രങ്ങളും മറുതന്ത്രങ്ങളും അധികമാരും വാഴ്ത്തിയിട്ടുമില്ല. താരസമ്പന്നമായ ഇംഗ്ലണ്ട് നിരയിലെ അയാളുടെ ഓരോ തിരഞ്ഞെടുപ്പും എന്നും വിമര്‍ശിക്കപ്പെട്ടിട്ടേ ഉള്ളൂ. ഇത്രയും പ്രതിഭാധാരാളിത്തമുളള ഇംഗ്ലണ്ട് ടീമിനെ മികച്ചൊരു കളിക്കൂട്ടമായി രൂപപ്പെടുത്തിയെടുക്കാന്‍ അയാള്‍ക്ക് പലപ്പോഴും സാധിച്ചിട്ടില്ല. അതിന് പറ്റിയ ഫോര്‍മേഷനുകളോ കളിക്കാരേയോ ഒരുക്കി നിര്‍ത്താന്‍ സൗത്ത്‌ഗേറ്റിന് സാധിച്ചില്ലെന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട്. ഒത്തിണക്കമുളള ഇംഗ്ലണ്ട് ടീമിനെ മൈതാനത്ത് കാണാറില്ല.

എന്നാല്‍ 2022 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം വീക്ഷിച്ച ഒരു ആരാധകനും ഇത്തരത്തില്‍ ഒരു വിമര്‍ശനം സൗത്ത്‌ഗേറ്റിന് നേരെ ഉയര്‍ത്തില്ലെന്നുറപ്പാണ്. കാരണം അത്ര ഗംഭീരമായിരുന്നു ത്രീ ലയണ്‍സിന്റെ പ്രകടനം. അതിന് പിന്നില്‍ ഗാരെത് സൗത്തഗേറ്റിന്റെ തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. കൃത്യമായ ഫോര്‍മേഷന്‍, അതിനനുസരിച്ച കളിക്കാര്‍, ഗെയിംപ്ലാന്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോള്‍ ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ത്രീലണ്‍സ് ഗര്‍ജിച്ചുതന്നെ നിന്നു.

സൗത്ത്‌ഗേറ്റ് സാധാരണയായി ഉപയോഗിക്കുന്ന ഫോര്‍മേഷനുകള്‍ 3-5-2, 3-4-3 എന്നിവയാണ്. മൂന്ന് ഡിഫെന്‍ഡര്‍മാര്‍ സൗത്ത്‌ഗേറ്റിന്റെ ടീമിലെ സ്ഥിരം കാഴ്ചയാണ്. മധ്യനിരയില്‍ ഫുള്‍ബാക്കുകളെ വിദഗ്ദമായി ഉപയോഗിക്കുന്ന രീതിയാണ് അയാള്‍ കാലാകാലങ്ങളായി അവലംബിക്കാറുള്ളത്. ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയുന്ന വിങ് ബാക്കുകള്‍ ഇംഗ്ലണ്ട് ടീമില്‍ നിരവധിയാണ്. അതിനാല്‍ തന്നെയാണ് ഇത്തരത്തില്‍ ടീമിനെ ഒരുക്കാറുളളത്. പക്ഷേ മധ്യനിരയില്‍ മികച്ച താരങ്ങളെ അണിനിരക്കാന്‍ സാധിക്കാത്തത് പലപ്പോഴും അവര്‍ക്ക് തിരിച്ചടിയാകാറുണ്ട്.

ഇംഗ്ലണ്ടിന്റെ കളിശൈലിയില്‍ അത് പ്രതിഫലിക്കാറുമുണ്ട്. പ്രീമിയര്‍ ലീഗിലെ അതിവേഗ ഫുട്‌ബോള്‍ ഇംഗ്ലണ്ടില്‍ കാണാറേയില്ല. പലപ്പോഴും ഡിഫെന്‍സീവ് രീതിയിലാണ് കളിക്കാറുളളത്. അതിന് കാരണം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരുടെ അഭാവമാണ്. ഫുള്‍ ബാക്കുകളെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനാലാണ് ഇത്തരത്തില്‍ ആക്രമണഫുട്‌ബോള്‍ മൈതാനത്ത് കാണാനാകാതെ വരുന്നത്. കഴിഞ്ഞ ടൂര്‍ണമെന്റുകളിലെല്ലാം ഈ ഫോര്‍മേഷനുകളാണ് സൗത്ത്‌ഗേറ്റ് ഉപയോഗിച്ചത്.

എന്നാല്‍ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സൗത്ത്‌ഗേറ്റിന്റെ മാസ്റ്റര്‍ പ്ലാനുകള്‍ കൃത്യമായി നടപ്പിലാക്കുന്ന ഇംഗ്ലീഷ് സംഘത്തേയാണ് കണ്ടത്. തന്റെ ഇഷ്ടഫോര്‍മേഷനുകള്‍ കൈവെടിഞ്ഞ സൗത്ത്‌ഗേറ്റ് 4-2-3-1 പോര്‍മേഷനിലാണ് ടീമിനെ ഇറക്കിയത്. സെന്റര്‍ ബാക്കുകളായി മഗ്വെയറും സ്‌റ്റോണ്‍സും. ഫുള്‍ ബാക്കുകളായി ട്രിപ്പിയറും ലുക്ക് ഷായും. മധ്യനിരയില്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ഡെക്ലന്‍ റൈസ്, യുവതാരം ജൂഡ് ബെല്ലിഹ്ഹാമും. പിന്നെ ആക്രമണത്തിന് തകര്‍പ്പന്‍ യുവനിര. മൗണ്ടും സാക്കയും സ്റ്റെര്‍ലിങ്ങും ഇറാന്‍ പ്രതിരോധക്കോട്ട നിരന്തരം ഭേദിച്ചു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ മധ്യനിരയിലിറങ്ങി കളിച്ച് അവസരങ്ങള്‍ സൃഷ്ടിച്ചു. പകരക്കാരേയും കൃത്യമായി കളത്തിലിറക്കി.

വെള്ളവരയ്ക്ക് പുറത്ത് അയാള്‍ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ ആദ്യ മത്സരത്തില്‍ അതിഗംഭീരമായി ഇംഗ്ലീഷ്‌നിര തുടങ്ങി. ആറ് ഗോളുകളാണ് ഇറാന്‍ വലയില്‍ അടിച്ചുകയറ്റിയത്. ബുക്കായോ സാക്ക ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജൂഡ് ബെല്ലിങ്ഹാം, റഹീം സ്‌റ്റെര്‍ലിങ്ങ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ജാക് ഗ്രീലീഷ് എന്നിവര്‍ ഓരോ തവണയും വലകുലുക്കി. അതില്‍ റാഷ്‌ഫോര്‍ഡും ജാക് ഗ്രീലീഷും പകരക്കാരായി വന്നാണ് ഗോളടിച്ചത്. വിങ് ബാക്കുകളായ കൈല്‍ വാക്കര്‍, അലക്‌സാന്‍ഡര്‍ അര്‍ണോള്‍ഡ് എന്നിവരെ പുറത്തിരുത്തി ഇനി തന്റെ ഫോര്‍മേഷനും കളിശൈലിയും ഇങ്ങനെയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സൗത്ത്‌ഗേറ്റ്.

സൗത്ത്‌ഗേറ്റ്, നിങ്ങളിലൂടെ ആ സ്വപ്‌നം ഞങ്ങള്‍ സാക്ഷാത്കരിക്കും... ഉറച്ച വിശ്വാസത്തിലാണ് ഓരോ ഇംഗ്ലണ്ട് ആരാധകനും. കാരണം ഈ ഗേറ്റ് കടന്ന് പോകാന്‍ എതിരാളികള്‍ ഇത്തിരി വിയര്‍ക്കും. ഗോള്‍വല നിറക്കാനൊരുങ്ങിയാണ് ഇംഗ്ലീഷ് പട ഖത്തറിലെത്തിയിരിക്കുന്നത്. അത് തടയാന്‍ എതിരാളികള്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്ന പ്രതിരോധക്കോട്ടകള്‍ മതിയാകാതെ വരുമെന്നുറപ്പാണ്. പ്രത്യാശയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlights: Gareth Southgate to make tactical change as England beat iran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented