ഖത്തറില്‍ ആര് കപ്പടിക്കും? പ്രവചനവുമായി സല്‍മാനും ഫസലുവും


പ്രദീപ് പയ്യോളി

ഇഷ്ടതാരങ്ങളെക്കുറിച്ചും ആര് കപ്പടിക്കുമെന്നതിനെക്കുറിച്ചും കേരളത്തിന്റെ ചാമ്പ്യന്‍ സന്തോഷ് ട്രോഫി ടീം അംഗങ്ങളായ സല്‍മാന്‍ കള്ളിയത്തും ഫസലുറഹ്‌മാനും മനസ്സുതുറക്കുന്നു

സൽമാൻ കള്ളിയത്ത്, ഫസലുറഹ്‌മാൻ

തിരൂര്‍: സന്തോഷ് ട്രോഫി വിജയത്തിനുശേഷം കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സി.യിലേക്ക് ചേക്കേറിയ സല്‍മാന്‍ കള്ളിയത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരൂരില്‍ തിരിച്ചെത്തിയത്. മാങ്ങാട്ടിരിയിലെ കള്ളിയത്ത് ഗിയാസുദ്ദീന്റെയും ഖദീജയുടെയും മകനാണ് സല്‍മാന്‍.

ഐ-ലീഗ് മത്സരങ്ങള്‍ തുടങ്ങുന്നതിന്റെ ആവേശത്തിലാണ് പാച്ചു എന്ന ഫസലുറഹ്‌മാന്‍. ശനിയാഴ്ച പയ്യനാട്ട് ഗോകുലത്തെ നേരിടുന്ന കൊല്‍ക്കത്ത മുഹമ്മദന്‍സിന്റെ താരം. വ്യാഴാഴ്ച രാവിലെ മലപ്പുറത്തെത്തി. താനൂരിലെ മെതുകയില്‍ ഹമീദിന്റെയും നബീസയുടെയും മകന്‍.



മെസ്സി ഇഷ്ടതാരം, പക്ഷേ കപ്പ് ബ്രസീലിന് -സല്‍മാന്‍ കള്ളിയത്ത്

ഇഷ്ടതാരം?, എന്തുകൊണ്ട് ഇഷ്ടതാരമായി ?

ലയണല്‍ മെസ്സി. മെസ്സിയുടെ ശൈലി, സ്റ്റേഡിയത്തില്‍ സഹതാരങ്ങളോട് കാണിക്കുന്ന സ്‌നേഹം, കളിയിലെ മാന്ത്രികപ്രകടനം എന്നിവ എന്നെ മെസ്സിയുടെ ആരാധകനാക്കി മാറ്റി.

ഇഷ്ട ടീം ?

ബ്രസീല്‍. കളി കാണാന്‍ തുടങ്ങിയ കാലത്തുതന്നെ റൊണാള്‍ഡോ, കാര്‍ലോസ്, റൊണാള്‍ഡീന്യോ എന്നീ താരങ്ങളെ കണ്ടാണ് വളര്‍ന്നുവന്നത്. ഇത് ബ്രസീലിനോട് താത്പര്യം കൂട്ടി. ബ്രസീല്‍ ജയിച്ചു കാണാനാണ് ആഗ്രഹം.

കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ എങ്ങിനെയാണ് കണ്ടത്?

നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബി.പി. അങ്ങാടിയിലെ ടര്‍ഫില്‍ വലിയ ടി.വി.യില്‍ കളികാണും. കഴിഞ്ഞ നാല് ലോകകപ്പുകള്‍ കണ്ടു. നേരിട്ടുകാണാന്‍ അവസരം ലഭിച്ചിട്ടില്ല.

ഖത്തറില്‍ ലോകകപ്പ് എത്തിയത് എങ്ങനെ കാണുന്നു?

ഒരുപാട് മലയാളികള്‍ക്ക് കളികാണാനായി. ഇന്ത്യയില്‍നിന്ന് എളുപ്പത്തില്‍ കളി കാണാന്‍ പോകാം.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമെന്ന സ്വപ്നം സാക്ഷാത്കരിക്കുമോ?

എന്നെങ്കിലും ഒരുനാള്‍ വരും. ഇന്ത്യന്‍ ടീം ലോകകപ്പില്‍ ബൂട്ടണിയും. അന്ന് ഞാന്‍ ബ്രസീല്‍ ഫാന്‍സില്‍നിന്ന് ചുവടുമാറ്റും. ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ആരാധകനാകും

ഇത്തവണ കപ്പ് അര്‍ജന്റീനയ്ക്ക്- ഫസലുറഹ്‌മാന്‍

ഇഷ്ടതാരം ?

ലയണല്‍ മെസ്സി. ചെറുപ്പംമുതല്‍ക്കേ മെസ്സിയുടെ കളി ടിവിയില്‍ വളരെ ആവേശത്തോടെയാണ് കാണാറുള്ളത്. ആ ആവേശം നെഞ്ചേറ്റിയാണ് ഞാനും കളിക്കളത്തിലിറങ്ങിയത്. മെസ്സിയുടെ ശാന്തമായ പ്രകൃതം ഏറെ ആകര്‍ഷിച്ചു.

ഇഷ്ട ടീം?

അര്‍ജന്റീന. അവര്‍ കപ്പടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു

എങ്ങനെയാണ് ലോകകപ്പ് കാണാറുള്ളത്?

നാട്ടിലുള്ളപ്പോള്‍ താനൂര്‍ അണ്ടത്തോടിലെ മൂവ്‌മെന്റ് ഫുട്‌ബോള്‍ ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളി കാണും. ടിവിയില്‍ കാണുന്ന അഞ്ചാമത്തെ ലോകകപ്പാണ് ഇത്തവണത്തേത്.

Content Highlights: fifa world cup prediction by kerala football players salman kalliyath and fazalurahman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented