പാസിങ് ഗെയിം കളിക്കാനുമറിയാം ഗോള്‍മഴ പെയ്യിക്കാനുമറിയാം...


Photo: Getty Images

വര്‍ കളിക്കാനിറങ്ങിയിട്ട് എന്തിനാ, വെറുതെ പന്ത് പാസ് ചെയ്ത് സമയം തീര്‍ക്കാന്‍ മാത്രമറിയാം. അല്ലാതെ ഗോളടിക്കാതെ എങ്ങനെ കളി ജയിക്കാനാ? മേജര്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാനിറങ്ങുമ്പോഴെല്ലാം സ്പാനിഷ് നിര സ്ഥിരം കേള്‍ക്കാറുള്ള വാക്കുകളാണിത്. മൈതാനത്ത് മികച്ച പാസിങ് ഗെയിം കാഴ്ചവെയ്ക്കുമ്പോഴും ഈ പേരുദോഷം ഇക്കാലം വരെ സ്‌പെയ്‌നിനെ വിട്ടകന്നിരുന്നില്ല.

എന്നാല്‍ ബുധനാഴ്ച ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററീക്കയ്‌ക്കെതിരായ ഒരൊറ്റ മത്സരം കൊണ്ട് ആ പേരുദോഷമെല്ലാം മായ്ച്ചുകളഞ്ഞിരിക്കുകയാണ് അവര്‍. ഒന്നും രണ്ടുമല്ല, എണ്ണംപറഞ്ഞ ഏഴ് ഗോളുകളാണ് സ്പാനിഷ് യുവനിര കോസ്റ്ററീക്കന്‍ വലയിലെത്തിച്ചത്. പന്തടക്കത്തിലും പാസിങ്ങിലും ആധിപത്യം പുലര്‍ത്തി തന്നെ അവര്‍ ഏഴു ഗോളുകള്‍ അടിച്ചുകയറ്റി.മൈതാനത്ത് മികച്ച കളി കാഴ്ചവെയ്ക്കുമ്പോഴും ഫൈനല്‍ തേര്‍ഡില്‍ ഫിനിഷിങ്ങില്‍ പറ്റുന്ന പിഴവാണ് സ്‌പെയ്‌നിന് തിരിച്ചടിയായിരുന്നത്. ഇക്കഴിഞ്ഞ യൂറോകപ്പിലടക്കം അവരെ പിന്നോട്ടടിച്ചത് ഗോളടിയില്‍ വരുത്തുന്ന ഈ നിസംഗതയായിരുന്നു. എന്നാല്‍ മുന്നേറ്റത്തില്‍ മികച്ച മാറ്റംകൊണ്ടുവരാന്‍ കോച്ച് ലൂയിസ് എന്റിക്വെയ്ക്ക് സാധിച്ചു എന്നതിന്റെ തെളിവായിരുന്നു ആദ്യ മത്സരം.

ഫെറാന്‍ ടോറസും മാര്‍ക്കോ അസെന്‍സിയോയും ഡാനി ഓല്‍മോയും ആക്രമണത്തില്‍ മികച്ച നിന്നപ്പോള്‍ ഇവര്‍ക്ക് ഇലയില്‍ വെച്ച് വിളമ്പുന്നതു പോലെ ഗാവിയും പെഡ്രിയും ജോര്‍ഡി ആല്‍ബയും ബോക്‌സിലേക്ക് പന്തെത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു.

ഗാവി | Photo: Getty Images

മധ്യനിരയിലെ ഗാവി - പെഡ്രി സഖ്യം, ഒരു കാലത്ത് സ്‌പെയ്‌നിലെയും ബാഴ്‌സയിലെയും മിഡ്ഫീല്‍ഡ് എഞ്ചിനുകളായിരുന്ന സാവി ഹെര്‍ണാണ്ടസ് - ആന്ദ്രേസ് ഇനിയെസ്റ്റ സഖ്യത്തെ അനുസ്മരിപ്പിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് മധ്യനിരയില്‍ കളിമെനയുന്നത് തന്നെ നല്ല കാഴ്ചയായിരുന്നു. വിങ്ബാക്ക് ജോര്‍ഡി ആല്‍ബയുടെ പ്രകടനവും എടുത്ത്പറയാതെ വയ്യ. ഗാവിക്കും പെഡ്രിക്കുമൊപ്പം മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ ആല്‍ബയ്ക്ക് സാധിച്ചതിന്റെ തെളിവായിരുന്നു അസെന്‍സിയോ സ്‌കോര്‍ ചെയ്ത 21-ാം മിനിറ്റിലെ രണ്ടാം ഗോള്‍.

ചലന്തി വലനെയ്യുന്നതുപോലെ പഴയ ടിക്കി ടാക്കയുടെ പുത്തനൊരു വേര്‍ഷനും അവര്‍ കഴിഞ്ഞ ദിവസം മൈതാനത്ത് നടപ്പാക്കി. 1045 പാസുകളാണ് സ്പാനിഷ് ടീം മൈതാനമൊന്നാകെ നടപ്പാക്കിയത്. 93 ശതമാനമായിരുന്നു അവരുടെ പാസിങ്ങിലെ കൃത്യത. പന്തടക്കത്തിലും പതിവ് ആധിപത്യം പുലര്‍ത്തിയ സ്‌പെയ്ന്‍ 82 ശതമാനം സമയം പന്ത് കൈവശം വെച്ചപ്പോള്‍ കോസ്റ്ററീക്കന്‍ താരങ്ങള്‍ ചിത്രത്തിലേ ഇല്ലായിരുന്നു.

മിസ് പാസുകളൊന്നുമില്ലാതെ മൈതാനത്ത് എണ്ണയിട്ട യന്തം കണക്കെ ഒഴുകുന്ന കളിയുടെ സൗന്ദര്യം ഇത്തവണയും സ്‌പെയ്ന്‍ തുടര്‍ന്നു. ഈക്കര്‍ കസിയസ്, കാര്‍ലോസ് പ്യുയോള്‍, ജെറാര്‍ഡ് പിക്വെ, യൊഹാന്‍ കാപ്‌ഡെവിയ്യ, സെര്‍ജിയോ റാമോസ്, ആന്ദ്രേസ് ഇനിയെസ്റ്റ, സാവി ഹെര്‍ണാസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, സാബി അലൊന്‍സോ, സെസ്‌ക് ഫാബ്രിഗാസ്, ഫെര്‍ണാണ്ടോ ടോറസ്, ഡേവിഡ് വിയ്യ എന്നിവരടങ്ങിയ അവരുടെ ഒരുകാലത്ത് മികച്ച ഫുട്‌ബോള്‍ സംഘത്തെ അനുസ്മരിപ്പിക്കാനും ഇത്തവണ ടീമിനാകുന്നുണ്ട്.

Photo: Getty Images

യൂറോപ്പിലെ വിവിധ ലീഗുകളിലായി തിളങ്ങുന്ന പ്രതിഭാധനരായ ഒരുകൂട്ടം യുവതാരങ്ങളാണ് സ്‌പെയ്‌നിന്റെ കരുത്ത്. അത്ലറ്റിക്കോ ബില്‍ബാവോയുടെ ഉനായ് സിമോണ്‍, ബാഴ്സലോണയുടെ എറിക് ഗാര്‍സിയ, ഗാവി, പെഡ്രി, ഫെറാന്‍ ടോറസ്, അന്‍സു ഫാത്തി, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ റോഡ്രി, ഐമെറിക് ലപോര്‍ട്ട്, റയല്‍ മാഡ്രിഡിന്റെ മാര്‍ക്കോ അസെന്‍സിയോ, വിയ്യാറയലിന്റെ പൗ ടോറസ്, വലന്‍സിയയുടെ ഹ്യൂഗോ ഗ്വിയമോണ്‍, ലെയ്പ്സിഗിന്റെ ഡാനി ഓല്‍മോ എന്നിവര്‍ക്കൊപ്പം ഡാനി കാര്‍വഹാല്‍, സെസാര്‍ അസ്പിലിക്വെറ്റ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, കോക്കെ, അല്‍വാരോ മൊറാറ്റ, പാബ്ലോ സരാബിയ തുടങ്ങിയ അനുഭവസമ്പന്നര്‍ കൂടി ചേരുമ്പോള്‍ സ്പാനിഷ് സംഘം ശക്തരാണ്.

ഇത്തവണ ജര്‍മനിയും കോസ്റ്ററീക്കയും ജപ്പാനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ സ്പെയ്ന്‍ കൂടി ചേരുമ്പോള്‍ അതൊരു മരണഗ്രൂപ്പാണെന്ന് ലോകകപ്പിനു മുമ്പേ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ജര്‍മനിയെ ജപ്പാന്‍ അട്ടിമറിക്കുകയും സ്‌പെയ്ന്‍ തകര്‍പ്പന്‍ കളി പുറത്തെടുക്കുകയും ചെയ്തതോടെ ആ പ്രവചനം സത്യമായിരിക്കുകയാണ്.

ജര്‍മനി പോലെ ശക്തമായ ആക്രമണനിരയുള്ള ടീമിനെതിരേ സ്പാനിഷ് സംഘം എങ്ങനെ കളിക്കുമെന്നാണ് ഇനി അറിയേണ്ടത്. കോസ്റ്ററീക്കയ്‌ക്കെതിരേ സ്‌പെയ്‌നിന്റെ പ്രതിരോധം ഒരുവട്ടം പോലും പരീക്ഷിക്കപ്പെട്ടില്ല. അതിനാല്‍ തന്നെ അവരുടെ പ്രതിരോധത്തിന്റെ ദൗര്‍ബല്യം വെളിപ്പെട്ടിട്ടുമില്ല. എങ്കിലും മധ്യനിര ഇതേതരത്തില്‍ തകര്‍ത്ത് കളിച്ചാല്‍ അടുത്ത എതിരാളികളായ ജര്‍മനിയും മൈതാനത്ത് പന്ത് കിട്ടാന്‍ വിയര്‍ക്കും.

Content Highlights: fifa world cup 2022 more than 1000 passes spanish midfield destroy Costa Rica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented