വിമാനം, കപ്പല്‍, ബസ്...ത്രില്ലാണ് ഖത്തര്‍ സഫാരി


സിറാജ് കാസിം

Photo: AFP

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായ ക്യൂ സ്യൂട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി ബോയിങ് വിമാനം. ആഡംബരത്തിന്റെ വിസ്മയ നൗകകളായ യൂറോപ്പയും പോയ്ഷ്യയും. റിഫ്രഷിങ് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി പാരഡിസോ ബസുകളുടെ സഞ്ചാരങ്ങള്‍. ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കുമ്പോള്‍ ആഡംബരം അല്പംപോലും കുറയരുതെന്ന കരുതലിലാണ് ഖത്തര്‍. വ്യോമ, നാവിക, കര മാര്‍ഗങ്ങളിലെല്ലാം ആഡംബരം വേണ്ടവര്‍ക്ക് അതു വാരിക്കോരി കൊടുക്കാനാണ് ഖത്തര്‍ ഒരുങ്ങുന്നത്.

ആഡംബരത്തിന്റെ ക്യൂ സ്യൂട്ട്

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്കു വിമാനങ്ങളെത്തുമ്പോള്‍ ആഡംബരത്തിന്റെ അത്യുന്നതങ്ങളില്‍ത്തന്നെയാണ് ഖത്തര്‍. ലോകകപ്പിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിങ് 777 - 300 ഇ.ആര്‍. ഉള്‍പ്പെടെയുള്ള ആഡംബര വിമാനങ്ങള്‍ ഖത്തറിലേക്കു കാണികളുമായി പറന്നിറങ്ങും. മെറൂണ്‍ നിറം പൂശി ലോകകപ്പ് മുദ്രയും ബ്രാന്‍ഡും പതിപ്പിച്ചതാണ് ഈ അത്യാഡംബര വിമാനം. ഇതോടൊപ്പം ബോയിങ് 789 - 9 ഡ്രീം ലൈനര്‍, ജി 650 ഇ.ആര്‍. തുടങ്ങിയ വിമാനങ്ങളും ഖത്തറിലേക്കുള്ള യാത്രികര്‍ക്ക് വ്യോമ സ്വപ്നങ്ങളൊരുക്കും. ഇതിനൊപ്പം ആയിരത്തിലേറെ സാധാരണ വിമാനങ്ങള്‍ ലോകകപ്പ് യാത്രികരുമായി ഖത്തറിലേക്കു പ്രതിദിനം പറന്നിറങ്ങും. ദോഹ അന്താരാഷ്ട്ര വിമാനത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഖത്തറിലേക്കുള്ള വ്യോമ സ്വപ്നങ്ങള്‍ തുറന്നിടുന്നത്. രണ്ടു വിമാനത്താവളങ്ങളിലൂടെ ഒരേസമയം മൂന്നു വിമാനങ്ങള്‍ക്കു ടേക്ക് ഓഫ് ചെയ്യാനാകും.

താരങ്ങള്‍ക്ക് പാരഡിസോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നെയ്മറും അടക്കമുള്ള നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നത് ബസിലാണെങ്കിലും ആഡംബരം കുറയാന്‍ പാടില്ലല്ലോ. താരങ്ങള്‍ക്കു മത്സരവേദികളിലേക്കും പരിശീലന മൈതാനങ്ങളിലേക്കും സഞ്ചരിക്കാന്‍ വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസുകളാണ് ഒരുക്കിയിട്ടുള്ളത്. അകത്തു റിഫ്രഷിങ് മുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഈ ബസിലുള്ളത്. ബ്രസീലില്‍ നിര്‍മിച്ച വോള്‍വോയുടെ പാരഡിസോ അടക്കം നൂറിലേറെ ബസുകളാണ് താരങ്ങള്‍ക്കും ഫിഫയുടെ ഒഫീഷ്യലുകള്‍ക്കും വി.ഐ.പി.കള്‍ക്കും സജ്ജമാക്കിയിരിക്കുന്നത്.

യൂറോപ്പയും പോയ്ഷ്യയും

വെള്ളത്തിലും കുറയ്‌ക്കേണ്ടല്ലോ. ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്ന കാണികളെ കാത്ത് വേള്‍ഡ് യൂറോപ്പ, പോയ്ഷ്യ തുടങ്ങിയ അത്യാഡംബര കപ്പലുകളാണ് നങ്കൂരമിടുന്നത്. ഒഴുകി നടക്കുന്ന ഹോട്ടല്‍ എന്നറിയപ്പെടുന്ന ഈ രണ്ടു കപ്പലുകളിലുമായി നാലായിരത്തിലേറെ മുറികളുണ്ട്. രണ്ടു കപ്പലുകളിലുമായി 20-ലേറെ ഭക്ഷണശാലകളും 50-ലേറെ ബാറുകളും നീന്തല്‍ക്കുളവും ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടും അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. ലോകകപ്പിലെ മത്സരങ്ങള്‍ കാണാന്‍ കപ്പലില്‍ ബിഗ് സ്‌ക്രീനും സജ്ജീകരിച്ചിട്ടുണ്ട്.

Content Highlights: fifa world cup 2022 arrangements of qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented