മെസ്സീ, നിനക്കുവേണ്ടി


Photo: AFP

രു മനുഷ്യന്‍ ഒറ്റയ്ക്ക് ഒരു ടീമിനെയും ഒരു ജനതയെയും വിജയത്തിന്റെ ഹര്‍ഷോന്മാദങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തിയ ലോകകപ്പ്. 1986-ലെ അര്‍ജന്റീനയുടെ കിരീടനേട്ടംപോലെ ഉന്മാദവും ലഹരിയും ആവേശവും ആക്രോശവും ആഹ്ലാദവുമൊക്കെ നിറഞ്ഞ മറ്റൊരു ഫുട്ബോള്‍ ലോകകപ്പ് ഉണ്ടായിട്ടില്ല. ഡീഗോ മാറഡോണ എന്ന മനുഷ്യനെ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട കാല്‍പ്പന്തുകളിക്കാരനാക്കിയ ലോകകപ്പ്. ഖത്തറിന്റെ മണ്ണില്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു കിക്കോഫാകുമ്പോള്‍ അര്‍ജന്റീന വരുന്നത് ഓര്‍മകളിലെ മധുചഷകവുമായാണ്. അന്നു മാറഡോണ നുകര്‍ന്ന മധുചഷകം ഇത്തവണയെങ്കിലും ഫുട്ബോളിന്റെ മിശിഹ, ലയണല്‍ മെസ്സി നുകരണമെന്ന മോഹവുമായൊരു ലോകകപ്പ്. അര്‍ജന്റീനയുടെ സ്വപ്നയാത്രയ്ക്ക് ആദ്യറൗണ്ടില്‍ സി ഗ്രൂപ്പില്‍ വെല്ലുവിളിയുയര്‍ത്തുന്നത് മെക്‌സിക്കോയും പോളണ്ടും സൗദി അറേബ്യയുമാണ്.

ആക്ഷന്‍ അര്‍ജന്റീനലയണല്‍ മെസ്സിക്കായി നേടാന്‍ ഒരു ലോകകപ്പ് എന്ന സ്വപ്നവുമായി ഖത്തറിലേക്കു വരുമ്പോള്‍ ഇത്തവണ അര്‍ജന്റീനയ്ക്ക് വൈകാരികതയെക്കാള്‍ യാഥാര്‍ഥ്യങ്ങളുടെ ചില അടിത്തറകളുണ്ട്. ബ്രസീലിനെ തോല്‍പ്പിച്ച കോപ്പ അമേരിക്ക കിരീടനേട്ടവും യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ തോല്‍പ്പിച്ച ഫൈനലിസിമയും ഉള്‍പ്പെടെയുള്ള യാഥാര്‍ഥ്യങ്ങള്‍. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി നയിക്കുന്ന മുന്നേറ്റനിരയില്‍ റോമ താരം പൗളോ ഡിബാലയും ഇന്റര്‍മിലാന്റെ ലൗട്ടാറോ മാര്‍ട്ടിനസും ഏതുപ്രതിരോധനിരയെയും തുളച്ചുകയറാന്‍ ശേഷിയുള്ളവരാണ്. യുവന്റസിന്റെ ഏഞ്ചല്‍ ഡി മരിയ പ്ലേമേക്കറായ മധ്യനിരയില്‍ അത്ലറ്റികോ മാഡ്രിഡിന്റെ റോഡ്രിഗോ ഡിപോളും ഫ്‌ളോറന്റീനയുടെ നിക്കോളാസ് ഗോണ്‍സാലസും വില്ലാറയലിന്റെ ജിയോവാനി സെല്‍സോയും വരുമ്പോള്‍ അര്‍ജന്റീന പ്രതിഭാശാലികളുടെ കളിസംഘമാകും. എന്നാല്‍, ഡിബാലയും ഏഞ്ചല്‍ ഡി മരിയയും പരിക്കിന്റെ പിടിയിലാണെന്നത് കോച്ച് ലയണല്‍ സ്‌കളോണിക്കു വലിയ ആശങ്ക സമ്മാനിക്കുന്നുണ്ട്. നിക്കോളാസ് ഒട്ടാമെന്‍ഡിയും മാര്‍ക്കോസ് അക്കൂണയും ക്രിസ്റ്റ്യന്‍ റൊമേറയും അണിനിരക്കുന്ന പ്രതിരോധത്തിലും ചില വിള്ളലുകള്‍ ഇനിയും അടയ്ക്കാനുണ്ട്.

മാക്‌സിമം മെക്‌സിക്കോ

ഒന്നും പ്രവചിക്കാന്‍പറ്റാത്ത കളിസംഘമാണെങ്കിലും കളിക്കളത്തില്‍ മാക്‌സിമം ആവേശംവിതറുന്ന മെക്‌സിക്കോ ഇത്തവണയും പതിവുതെറ്റിക്കില്ലെന്നാണ് പ്രതീക്ഷ. പോളണ്ടിനെയും സൗദിയെയും വീഴ്ത്താമെന്നു കണക്കുകൂട്ടുന്ന മെക്‌സിക്കോ അര്‍ജന്റീനയെയും എളുപ്പത്തില്‍ കടത്തിവിടില്ലെന്നാണ് കരുതേണ്ടത്. സീനിയര്‍ താരം റൗള്‍ ജിമെനെസ് നയിക്കുന്ന മുന്നേറ്റനിരയില്‍ യുവതാരങ്ങളായ മാര്‍സലോ ഫ്‌ളോറസും സാന്റിയാഗോ ജിമെനെസുംകൂടി ചേരുമ്പോള്‍ മെക്‌സിക്കോ ആക്രമണത്തിനു മൂര്‍ച്ചയേറും. മധ്യനിരയില്‍ സൂപ്പര്‍ സീനിയര്‍ താരങ്ങളായ ഹെക്ടര്‍ ഹെരേരയും ആന്ദ്രേസ് ഗ്വാര്‍ഡാഡോയും ഇത്തവണ ടീമിലുണ്ടായാല്‍ അത് യുവതാരങ്ങള്‍ക്ക് വലിയ ആവേശമാകും.

ലെവനാണ് പോളണ്ട്

ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്നിലാക്കി ഫിഫ പുരസ്‌കാരം നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി എന്ന നായകന്‍തന്നെയാണ് പോളിഷ് സ്വപ്നങ്ങളുടെ അടിസ്ഥാനം. രാജ്യത്തിനായി 76 ഗോള്‍ നേടിയിട്ടുള്ള ലെവന്‍ഡോവ്സ്‌കിയുടെ ആക്രമണത്വര കുറഞ്ഞിട്ടില്ലെങ്കില്‍ ഖത്തറിലും പോളണ്ട്, എതിരാളികളുടെ പോസ്റ്റില്‍ ഗോളടിച്ചുകൊണ്ടിരിക്കും. മധ്യനിരയില്‍ കാമില്‍ ഗ്രോസിക്കിയും പിയോറ്റ് സെലിന്‍സ്‌കിയും ക്രിച്ചോവികും പ്രതിരോധത്തില്‍ കാമില്‍ ഗ്ലിക്കും ബെറേസ്സിന്‍സ്‌കിയും പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ പോളണ്ട് കസറും.

അയലത്തെ അറേബ്യ

നാട്ടിലെ ക്ലബ്ബുകളില്‍ കളിക്കുന്ന ഒരുപിടി താരങ്ങളുമായി അയല്‍രാജ്യമായ ഖത്തറിലെത്തുന്ന സൗദി അറേബ്യക്കു ഈ ലോകകപ്പ് നാട്ടില്‍ കളിക്കുന്നതുപോലെ പ്രിയപ്പെട്ടതാണ്. അല്‍ ഫത്താഹിനു കളിക്കുന്ന ഫിറാസ് ബുറൈഖാനും അല്‍ ഹിലാലിനു കളിക്കുന്ന അബ്ദുള്ള ഹംദാനും അടങ്ങുന്ന യുവശക്തിയുള്ള മുന്നേറ്റനിരതന്നെയാണ് സൗദി പ്രതീക്ഷകളുടെ അടിസ്ഥാനം.

മധ്യനിരയില്‍ പരിചയസമ്പന്നരായ അല്‍ ഹിലാല്‍ താരങ്ങളായ സല്‍മാന്‍ ഫറാജും സാലേം ദൗസരിയും അബ്ദുള്ള ഒട്ടായിഫും ചേരുമ്പോള്‍ ക്ലബ്ബില്‍ ഒരുമിച്ചുകളിക്കുന്നതിന്റെ സൗഹൃദം ഖത്തറിലും ഗുണംചെയ്യുമെന്നാണ് സൗദി കോച്ച് കണക്കുകൂട്ടുന്നത്.

Content Highlights: fifa World Cup 2022 Argentina team preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented