ആ നിമിഷം ഉറപ്പിച്ചു, മകന് മാറഡോണയെന്ന് പേരിടും


ആദര്‍ശ് പി ഐ

Muraleedharan, Maradona

താനൂരിലെ ഗ്രൗണ്ടില്‍ വെച്ച് മുരളീധരന്റെ മകന്‍ പന്തുതട്ടുമ്പോഴൊക്കെ ചുറ്റും കൂടിയിരുന്നവര്‍ മാറഡോണ..മാറഡോണയെന്ന് വിളിക്കും. അയാളുടെ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തുന്നതുകൊണ്ടോ, മായാജാലം കാണിക്കുന്നതുകൊണ്ടോ അല്ല, ഇങ്ങനെ വിളിക്കുന്നത്. മറിച്ച് താനൂര്‍ സ്വദേശി മുരളീധരന്റെ മകന്റെ പേര് മാറഡോണയെന്നാണ്. മകന് അങ്ങനെയൊരു പേരിടുന്നതിന് പിന്നിലും ഒരു കഥയുണ്ട്. ആ കഥ തുടങ്ങുന്നത് 36 വര്‍ഷം പിന്നില്‍ നിന്നാണ്. കൃത്യമായി പറഞ്ഞാല്‍ 1986-ലെ ലോകകപ്പില്‍ നിന്ന്.

മാറഡോണയുടെ 1986-ലോകകപ്പിലെ പ്രകടനം കണ്ടാണ് മുരളീധരന്‍ തന്റെ മകന് മാറഡോണയെന്ന പേരിടുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ എക്കാലവും രേഖപ്പെടുത്തിവെക്കാവുന്ന ഒന്നാണ് 1986-ലെ ലോകകപ്പില്‍ മാറഡോണയുടെ പ്രകടനം. അത് കണ്ട് അത്ഭുതപ്പെടാത്തവരായി ആരുമുണ്ടാകില്ല. അയാള്‍ ചെകുത്താനാണെന്ന് വിമര്‍ശിച്ച് മിനിറ്റുകള്‍ മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ദൈവത്തിലേക്ക് മാറഡോണ പരകായപ്രവേശം ചെയ്തിരുന്നു. കണ്ടത് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടവരുടെ കൂട്ടത്തില്‍ മുരളീധരനെന്ന താനൂരുകാരനുമുണ്ടായിരുന്നു.



ദിവസങ്ങള്‍ക്കകം ആസ്റ്റക്കില്‍ ആ പത്താം നമ്പറുകാരന്‍ കനകക്കിരീടവുമുയര്‍ത്തി. ആ ആവേശത്തിന്റെ മൂര്‍ധന്യത്തില്‍ അയാള്‍ ഒരു കാര്യം ഉറപ്പിച്ചു. ജനിക്കാന്‍ പോകുന്ന തന്റെ മകന് മാറഡോണയെന്നായിരിക്കും പേരിടുക. മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റില്‍ മകന്‍ ജനിച്ചപ്പോള്‍ കുട്ടിക്ക് മാറഡോണയെന്ന പേരിട്ടു. അപ്പോഴും മാറഡോണ കപ്പുയര്‍ത്തിയതിന്റെ ആവേശം കെട്ടടങ്ങിയിരുന്നില്ല.

photo;Getty Images

യു.എ.ഇ-യിലാണ് മുരളീധരന്റെ താമസം. മാറഡോണയും അവിടെയാണ് വളരുന്നത്. അഞ്ചാം ക്ലാസുവരെയുള്ള പഠനം യു.എ.ഇയില്‍ തന്നെയായിരുന്നു. അപ്പോഴൊന്നും ഫുട്‌ബോളിനോട് അങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ പലരും കളിയാക്കാന്‍ തുടങ്ങി. മാറഡോണയെന്ന പേരായിട്ടും എന്താണ് കളിക്കാത്തതെന്നായിരുന്നു ചോദ്യം. ഈ കളിയാക്കലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് മാറഡോണ ഫുട്‌ബോളിലേക്ക് തിരിയുന്നത്. പിന്നീട് ഫുട്‌ബോളിനോട് അടങ്ങാത്ത ഇഷ്ടമായി. സ്‌കൂള്‍ തലത്തിലും കോളേജ് തലത്തിലും പന്തുതട്ടി.

മാറഡോണയെന്ന പേര് കിട്ടിയത്‌ ഭാഗ്യമായാണ് കരുതുന്നത്. ലോകഫുട്‌ബോളില്‍ അയാള്‍ കരസ്ഥമാക്കിയ നേട്ടങ്ങള്‍ താരതമ്യമില്ലാത്തതാണ്. മാറഡോണയെന്ന പേരിന് പിന്നിലെ കഥ ചോദിക്കുന്നവരോടൊക്കെ അഭിമാനത്തോടെ 1986-ലെ ലോകകപ്പിനെക്കുറിച്ച് പറയും. മാറഡോണയുടെ കളി കാസറ്റിലൂടേയും യൂട്യൂബിലൂടേയും കണ്ടിട്ടുണ്ട്. അതോരു ഹരം തന്നെയാണ്. യാതൊരു സംശയവുമില്ല- മാറഡോണ പറഞ്ഞു

അച്ഛന്‍ മുരളീധരന്‍ മാറഡോണ ഫാനാണെങ്കില്‍ മകന്‍ മാറഡോണ മെസ്സിയുടെ കടുത്ത ആരാധകനാണ്. ബാഴ്‌സലോണയും പി.എസ്ജി യുമാണ് ഇഷ്ടടീമുകള്‍. സ്ഥിരമായി മത്സരങ്ങള്‍ കാണാറുമുണ്ട്.

ഇത്തവണത്തെ ലോകകപ്പിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും പോകാന്‍ സാധിച്ചില്ല. പക്ഷേ ലോകകപ്പിന് മുമ്പുള്ള അര്‍ജന്റീനയുടെ സൗഹൃദമത്സരം കാണാന്‍ പോയിട്ടുണ്ട്. യു.എ.ഇ യുമായിട്ടായിരുന്നു മത്സരം. അവിടെ വെച്ച് ലയണല്‍ മെസ്സിയെ നേരില്‍ കാണാനായി.- മാറഡോണ പറഞ്ഞു

മെസ്സി ലോകകപ്പ് ജേതാവാകുമെന്ന പ്രതീക്ഷയിലാണ് മാറഡോണ. ആദ്യമത്സരം തോറ്റതിന്റെ നിരാശയിലും എല്ലാ അര്‍ജന്റീന ആരാധകരേയും പോലെ മാറഡോണയും ആ സ്വപ്‌നം കാണുകയാണ്. നോക്കൗട്ട് മത്സരങ്ങള്‍ വിജയിച്ച് മുന്നേറുമെന്ന പ്രത്യാശയിലാണുള്ളത്.

Content Highlights: father named son maradona


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented