പനേങ്കയും സ്‌കോര്‍പിയണും ബ്ലാങ്കോയും...ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ചില കിക്കുകളിലൂടെ | Video


ഹിഗ്വിറ്റയുടെ സ്‌കോർപിയൺ കിക്ക് | Photo: AFP

ഫുട്‌ബോള്‍ പ്രേമികളെ പുളകം കൊള്ളിക്കുന്ന ചില പ്രകടനങ്ങള്‍ മിക്ക ലോകകപ്പ് പോരാട്ടങ്ങളും സമ്മാനിക്കാറുണ്ട്. വ്യത്യസ്തമായ കിക്കുകളും ഷോട്ടുകളും പരീക്ഷിച്ച് ആരാധകരുടെ മനം കീഴടക്കിയ നിരവധി താരങ്ങളുണ്ട്. പനേങ്കയും സ്‌കോര്‍പിയണും ബ്ലാങ്കോയുമടക്കമുള്ള നിരവധി കിക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് വിപ്ലവം തീര്‍ത്തിട്ടുണ്ട്. പില്‍ക്കാലത്ത് പലരും ആ ഷോട്ടുകള്‍ അനുകരിക്കുകയും ചെയ്തു. അത്തരത്തിലുള്ള ചില കിക്കുകളും അവയുടെ ജനനവും എങ്ങനെയെന്ന് അറിയാം.

പനേങ്ക കിക്ക്
ചെക്കോസ്ലോവാക്യന്‍ താരം അന്റോണിന്‍ പനേങ്കയുടെ പേരില്‍ അറിയപ്പെടുന്ന സൂത്രവിദ്യയാണ് പനേങ്ക കിക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പനേങ്കയുടെ കിക്ക് ഗോള്‍ പോസ്റ്റിന്റെ മധ്യത്തിലേക്കായിരുന്നു. പനേങ്ക ഒരു വശത്തേക്ക് അടിക്കുമെന്നുകരുതി ഡൈവ് ചെയ്ത ഗോള്‍ കീപ്പര്‍ക്ക് അമളിപറ്റി. ചെക്കോസ്ലോവാക്യ 1976-ല്‍ യൂറോകപ്പ് ജയിച്ചത് ഈ ഷോട്ടിലൂടെയാണ്.



മദ്ജേര്‍ ബാക്ഹീല്‍
അള്‍ജീരിയന്‍ താരമായ റാബാഹ് മദ്ജേറിന്റെ പേരിലാണ് ഈ ഷോട്ട്. ഗോള്‍ പോസ്റ്റിലേക്ക് നോക്കാതെ ഉപ്പൂറ്റികൊണ്ട് മദ്ജേര്‍ പന്ത് വലയിലാക്കി. ഈ അവിശ്വസനീയ ഷോട്ടിലാണ് 1987-ല്‍ എഫ്.സി. പോര്‍ട്ടോ യൂറോപ്യന്‍ ചാമ്പ്യന്‍ ക്ലബ്ബ്സ് കപ്പ് നേടിയത്.

ബ്ലാങ്കോ ബൗണ്‍സ്
1998 ലോകകപ്പില്‍ മെക്സിക്കന്‍ താരം മോട്ടേമോക് ബ്ലാങ്ക് ഒരസാധാരണ നീക്കം നടത്തി. പന്ത് ഇരുപാദങ്ങളിലും കോര്‍ത്തുനിര്‍ത്തി, എതിരാളികളെ മറികടക്കാന്‍ മുന്നോട്ടൊരു ചാട്ടം.

റബോണ
കിക്കിങ് ഫൂട്ട് കൊണ്ട് അടിക്കാനായുകയും സ്റ്റാന്‍ഡിങ് ഫൂട്ട് കൊണ്ട് ഷോട്ടെടുക്കുകയും ചെയ്യുന്ന രീതിയാണിത്. ഇറ്റാലിയന്‍ താരം ഗിയോവാനി റോക്കോട്ടെല്ലിയാണ് ഈ ഷോട്ടിന്റെ ഉപജ്ഞാതാവ്.

മഴവില്‍ ഫ്‌ളിക്ക്
എതിരാളിയുടെ തലയ്ക്കുമീതെ പന്ത് കോരിയിടുകയും പിന്നീട് അത് വീണ്ടെടുക്കുകയും ചെയ്യുന്ന രീതിയാണ് മഴവില്‍ ഫ്‌ളിക്ക്.

സ്‌കോര്‍പിയണ്‍ കിക്ക്
ഗോളിലേക്ക് വന്ന ഒരു ലോങ് ഷോട്ട് പിടിച്ചെടുക്കേണ്ടെന്ന് കൊളംബിയന്‍ ഗോള്‍ കീപ്പര്‍ റെനെ ഹിഗ്വിറ്റ തീരുമാനിച്ചു. പകരം അദ്ദേഹം തിരശ്ചീനമായി ഉയര്‍ന്നുപൊങ്ങി. കാല്‍പ്പാദമുയര്‍ത്തി ഉപ്പൂറ്റികൊണ്ട് പന്ത് തൊഴിച്ചകറ്റി. ഒരു തേളിനെപ്പോലെയായിരുന്നു ആ സമയം ഹിഗ്വിറ്റ. ഇത് സ്‌കോര്‍പ്പിയണ്‍ കിക്ക് എന്നറിയപ്പെട്ടു.

Content Highlights: fifa world cup 2022, football kicks, world cup 2022, football world cup, fifawc, sports news, sports

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented