ജര്‍മനി തിരിച്ചുവരും -തോമസ് മുള്ളര്‍


Photo: Getty Images

ന്റെ ആദ്യ രണ്ട് ലോകകപ്പുകളില്‍ പത്തുഗോളുകള്‍ നേടിയ താരമാണ് ജര്‍മനിയുടെ തോമസ് മുള്ളര്‍. ജര്‍മന്‍ ടീമിലെ സഹകളിക്കാരന്‍ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളെന്ന ടോപ് സ്‌കോര്‍ നേട്ടം റഷ്യന്‍ ലോകകപ്പില്‍ മറികടക്കാനാഗ്രഹിച്ചു മുള്ളര്‍. പക്ഷേ, കഴിഞ്ഞ ലോകകപ്പ് ജര്‍മനി മറക്കാനാഗ്രഹിക്കുന്നതായി. ഹാന്‍സി ഫ്‌ളിക്കെന്ന പുതിയ പരിശീലകനുകീഴില്‍ ഖത്തറിലേക്കെത്തുകയാണ് ജര്‍മനി. ലോകകപ്പിലെ പ്രതീക്ഷകളെക്കുറിച്ച് തോമസ് മുള്ളര്‍ 'മാതൃഭൂമി'യോട് സംസാരിക്കുന്നു.

ലോകകപ്പുകളിലെ ഏറ്റവുംവലിയ സ്‌കോറര്‍ ആകാന്‍ ഏഴുഗോളുകള്‍കൂടി വേണം. അത് താങ്കളെ കൂടുതല്‍ പ്രചോദിപ്പിക്കുന്നുണ്ടോ ?



ഇല്ല. ഞങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ജേതാക്കളാവുക എന്നതാണ് ലക്ഷ്യം. ടീമിന്റെ വിജയത്തിന് താരങ്ങളെല്ലാം പരമാവധി ശ്രമിക്കും. കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ അത് സന്തോഷം പകരുമെന്നേയുള്ളൂ.

ഇത് ജര്‍മന്‍ ടീമിന്റെ തത്വശാസ്ത്രമല്ലേ ?

വ്യക്തിയല്ല, ടീമായി കളിക്കുന്നതിലാണ് ജര്‍മനി മികച്ചുനില്‍ക്കുന്നത്. ടീം ജയിക്കുമ്പോള്‍ ഞങ്ങള്‍ അതാഘോഷിക്കുന്നുണ്ട്. ബയേണ്‍ മ്യൂണിക്കിലും ഇതേ രീതിയാണ് പിന്തുടരുന്നത്. ബയേണ്‍ മാത്രമല്ല, എല്ലാ ക്ലബ്ബുകളും വളരുന്നത് വ്യക്തിഗതലക്ഷ്യത്തിനപ്പുറം ടീമെന്ന ചിന്തയിലാണ്. വ്യക്തിഗത സൂപ്പര്‍സ്റ്റാര്‍ എന്നതിലുപരി ജര്‍മനി വളരുന്നതും അതുകൊണ്ടുതന്നെയാണ്.

പക്ഷേ, റഷ്യന്‍ ലോകകപ്പില്‍ എന്താണ് സംഭവിച്ചത്? പ്രീക്വാര്‍ട്ടറില്‍ പോലുമെത്താനായില്ല

അങ്ങനെയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ജയിക്കാന്‍ കഴിയില്ല. മോശം ദിവസങ്ങളുണ്ടാകും. ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ലോകകപ്പില്‍നിന്ന് പുറത്താകുമെന്ന് ആര്‍ക്കും സങ്കല്പിക്കാന്‍പോലുമാകില്ലായിരുന്നു. അത് വലിയൊരു പാഠമായിരുന്നു. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2020 യൂറോകപ്പിലും ജര്‍മനി മികച്ചനിലയിലല്ലായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു?

വീണ്ടും ദയനീയമായി പരാജയപ്പെട്ടു എന്ന സത്യം അംഗീകരിക്കുന്നു. ജര്‍മനിക്ക് പരിചിതമല്ലാത്ത കാര്യങ്ങളാണിത്. വലിയ ടൂര്‍ണമെന്റുകളില്‍ ജര്‍മനി എപ്പോഴും മികവുപുലര്‍ത്തുമെന്ന് ഫുട്ബോള്‍ലോകം വിശ്വസിക്കുന്നു. ഖത്തറിലേക്ക് നന്നായി തയ്യാറെടുത്തിട്ടുണ്ട്. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്നാണ് പ്രതീക്ഷ.

ജോക്വിം ലോ പുറത്തായി. ഹാന്‍സി ഫ്‌ളിക്ക് പരിശീലകസ്ഥാനം ഏറ്റെടുത്തു. എങ്ങനെയാണ് ടീമിനകത്തെ കാര്യങ്ങള്‍?

ഞങ്ങള്‍ക്കൊരു പുതിയ പരിശീലകനായി എന്നതൊഴിച്ചാല്‍ വേറെ വലിയ സംഭവമൊന്നുമില്ല. അദ്ദേഹം ബയേണ്‍ മ്യൂണിക്കിലായിരുന്നു. അതിനാല്‍, ദേശീയക്യാമ്പിലെത്തിയ ബയേണ്‍ കളിക്കാരായ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. മിക്കവാറും എല്ലാ ജര്‍മന്‍ പരിശീലകരും ആക്രമിച്ചുകളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നാല് ലോകകപ്പ് പതിപ്പുകളില്‍ ജര്‍മനിയുടെ അവിഭാജ്യഘടകമായിരുന്നു ജോക്വിം. അദ്ദേഹം മികച്ചജോലിചെയ്തു. ഇനി ഹാന്‍സിയുടെ ഊഴമാണ്.

സ്‌പെയിനുമായുള്ള മത്സരം ഗ്രൂപ്പുജേതാക്കളെ തീരുമാനിക്കുമോ.?

ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നായിരിക്കും അത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ സ്‌പെയിനിനും മികച്ചപ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഞങ്ങളെപ്പോലെ അവരും മികച്ചനിലയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരിക്കും.

സെമിഫൈനലില്‍ ജര്‍മനി-ബ്രസീല്‍, അല്ലെങ്കില്‍ ജര്‍മനി-അര്‍ജന്റീന മത്സരമുണ്ടാകും. അതിനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

ഒരിക്കലുമില്ല. ടൂര്‍ണമെന്റിനുമുമ്പ് അടുത്ത റൗണ്ടില്‍ ആരാണ് എതിരാളികള്‍ എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരവുമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ജര്‍മനിക്ക് ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്.

Content Highlights: fifa world cup 2022, germany football, thomas muller, world cup 2022, football world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented