നോക്കൗട്ട് റൗണ്ട് ആദ്യ ലക്ഷ്യം -ക്രിസ്റ്റ്യാനോ


Photo: AP

ത്തര്‍ ലോകകപ്പിനുശേഷവും പോര്‍ച്ചുഗല്‍ ജേഴ്സിയിലുണ്ടാകുമെന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ലോകകപ്പ് താരത്തിന്റെ അവസാനത്തെ ടൂര്‍ണമെന്റ് ആകാനിടയില്ല. 2024ല്‍ നടക്കുന്ന യൂറോ കപ്പ് വരെ ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. വീണ്ടുമൊരു ലോകകപ്പില്‍ കളിക്കാനൊരുങ്ങുമ്പോള്‍ കളിവിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവെക്കുന്നു

വീണ്ടുമൊരു ലോകകപ്പ് വരുന്നു, എന്നുമോര്‍ക്കുന്ന ലോകകപ്പ് അനുഭവം എന്താണ്?



ആദ്യത്തെ ലോകകപ്പ് അനുഭവം എപ്പോഴും ഓര്‍ത്തിരിക്കുന്നതാണ്. 2006-ല്‍ ഞങ്ങള്‍ സെമിഫൈനല്‍ വരെയെത്തി. സിനദിന്‍ സിദാന്റെ പെനാല്‍ട്ടിഗോളില്‍ ഫ്രാന്‍സിനോടു തോല്‍ക്കുകയായിരുന്നു. തുടര്‍ന്നുവന്ന രണ്ട് ലോകകപ്പുകളിലും ടീമിന് മികച്ച കളി പുറത്തെടുക്കാനായില്ല, പ്രത്യേകിച്ച് 2014 ലോകകപ്പില്‍. എന്റെ ഫിറ്റ്നസും മോശമായിരുന്നു. നോക്കൗട്ട് റൗണ്ട് എത്തുന്നതിന് മുമ്പേ ഞങ്ങള്‍ പുറത്തായി. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് വ്യക്തിപരമായി എനിക്കേറെ നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ യുറുഗ്വായോടു തോറ്റ് പുറത്താകേണ്ടിവന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും കടുത്ത നിരാശ സമ്മാനിച്ചു.

ഗ്രൂപ്പ് എച്ചിലെ മറ്റ് രണ്ട് എതിരാളികള്‍ ഘാനയും ദക്ഷിണ കൊറിയയുമാണ്. അതുകൊണ്ടുതന്നെ രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശം എളുപ്പമാകുമോ?

ആരാണിതൊക്കെ പറയുന്നത് എന്നറിയില്ല, ആര് പറഞ്ഞാലും അത് സത്യമല്ല എന്നതാണ് വസ്തുത. ആഫ്രിക്കയില്‍നിന്നുള്ള മികച്ച ടീമുകളിലൊന്നാണ് ഘാന. 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ 2-1ന് ഞങ്ങള്‍ അവരെ തോല്‍പ്പിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. പക്ഷേ, കടുത്ത മത്സരമായിരുന്നു അത്.

ശാരീരിക ശേഷിയും കഴിവുമുള്ള ടീമാണ് ഘാന. അതുപോലെതന്നെയാണ് ദക്ഷിണ കൊറിയയും. 2018-ല്‍ നിലവിലുണ്ടായിരുന്ന ചാമ്പ്യന്മാരെ തോല്‍പ്പിച്ച് പുറത്താക്കിയ ടീമാണ് അവരെന്ന കാര്യം മറന്നോ? എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങളുടേത് കടുത്ത മത്സരം നടക്കാനിടയുള്ള ഗ്രൂപ്പാണ്. ഏറ്റവും മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ.

പോര്‍ച്ചുഗല്‍-അര്‍ജന്റീന ഫൈനല്‍ പോരാട്ടം സംഭവിക്കുമെന്നാണ് സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നത്?

അതൊരു പ്രവചനംമാത്രമാണ്. അതേക്കുറിച്ച് പ്രതികരിക്കാന്‍ ഞാനില്ല. ആ പ്രവചനം ശരിയായാല്‍ നല്ലത്. എന്നുകരുതി അതും ചിന്തിച്ച് ഡ്രസിങ് റൂമില്‍ വെറുതെയിരിക്കാന്‍ പറ്റില്ലല്ലോ. ഫൈനലിലെത്തണമെങ്കില്‍ ആദ്യത്തെ ആറ് മത്സരങ്ങളില്‍ കഴിവ് മുഴുവന്‍ പുറത്തെടുത്ത് പൊരുതേണ്ടതുണ്ട് ഞങ്ങള്‍ക്ക്. ആദ്യം അത് നടക്കട്ടെ. പൊരുതിക്കളിച്ച് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കുക എന്നതാണ് മുന്നിലുള്ള ആദ്യ വെല്ലുവിളി.

Content Highlights: fifa world cup 2022, world cup 2022, interview with cristiano ronaldo, cristiano ronaldo, portugal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented