'ലോകകപ്പ് യൂറോപ്പ് കൈവിടില്ല'; സപാനിഷ് ഇതിഹാസം ഇനിയേസ്റ്റ പറയുന്നു


Photo: AP

സ്പാനിഷ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്താണ് ആന്ദ്രെ ഇനിയേസ്റ്റ എന്ന ഇതിഹാസതാരം കളിച്ചിരുന്നത്. 'ടിക്കി ടാക്ക'യിലൂടെ 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ സ്‌പെയിന്‍ ആദ്യമായി വിശ്വകിരീടം നേടുമ്പോള്‍ ഫൈനലിലെ ഏകഗോള്‍ നേടിയത് ഇനിയേസ്റ്റയാണ്. റഷ്യ ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ച്, ഇപ്പോള്‍ ജപ്പാനിലെ വിസല്‍ കോബെ ക്ലബ്ബിനായി കളിക്കുന്ന ഇനിയേസ്റ്റ ഖത്തര്‍ ലോകകപ്പിലെ പ്രതീക്ഷകളും സാധ്യതകളും മാതൃഭൂമിയുമായി പങ്കുവെക്കുന്നു.

നാല് ലോകകപ്പുകളില്‍ കളിച്ച താങ്കള്‍ക്ക് ഖത്തറില്‍ കളിക്കാനാകാത്തതില്‍ നിരാശയുണ്ടോ?ഇനിയേസ്റ്റ- അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ച എനിക്ക് ഇത് നിരാശയുണ്ടാക്കുന്നില്ല. ലോകകപ്പില്‍ കളിക്കുക എന്നത് സ്വപ്നമായിരുന്നു. രാജ്യത്തിനായി നാല് ലോകകപ്പുകളില്‍ കളിക്കാനായതാണ് വലിയ സന്തോഷം.

ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു താങ്കള്‍. ഫൈനലില്‍ വിജയഗോളും നേടി ?

എനിക്കേറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. ഫൈനലിലെ ഏകഗോള്‍ നേടി രാജ്യത്തിന് ആദ്യ ലോകകപ്പ് നേടിക്കൊടുക്കാനായി. ആ നിമിഷം സ്വപ്നമല്ലെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തു. ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. ആ ഗോള്‍ സഹതാരങ്ങള്‍ നേടിയാലും എനിക്ക് വലിയ സന്തോഷംതന്നെയാകുമായിരുന്നു. ടീമിന്റെ വിജയമാണ് ഏറ്റവും പ്രധാനം.

ബ്രസീല്‍, റഷ്യ ലോകകപ്പുകളില്‍ സ്‌പെയിനിന് തിളങ്ങാനായില്ല..?

ബ്രസീല്‍ ലോകകപ്പിലെ തുടക്കംതന്നെ ശരിയായില്ല. 2018-ലെ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ ആതിഥേയര്‍ക്കെതിരെ കളിച്ചപ്പോള്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും കൂടുതല്‍ ഗോള്‍ നേടാനായില്ല. ഒടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു. ഇക്കുറി, പുതിയ ലോകകപ്പാണ്. പൂജ്യത്തില്‍നിന്ന് തുടങ്ങണം.

സ്‌പെയിനിന് ഇത്തവണ ചില യുവപ്രതിഭകളുണ്ട്. അതോടൊപ്പം താരങ്ങള്‍ക്ക് മത്സരപരിചയമില്ലാത്തതിന്റെ കുറവുണ്ടോ?

ഇപ്പോഴത്തെ സ്പാനീഷ് സംഘം കഴിവുള്ളവരാണ്. ക്ലബ്ബ് ഫുട്‌ബോളിലും രാജ്യത്തിനുവേണ്ടിയുമെല്ലാം അവര്‍ തങ്ങളുടെ കഴിവുതെളിയിച്ചിട്ടുണ്ട്. മൈതാനത്ത് അവരുടെ മികച്ച പ്രകടനമുണ്ടാകും. അത് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍.

ജര്‍മനി, കോസ്റ്ററീക്ക, ജപ്പാന്‍ എന്നിവരോടൊപ്പമാണ് ഗ്രൂപ്പുഘട്ടത്തില്‍ കളിക്കുന്നത്. സ്‌പെയിനിന് സങ്കീര്‍ണമാണോ കാര്യങ്ങള്‍?

മികച്ചവര്‍ക്കെതിരേ കളിച്ച് അവരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് തുടക്കത്തില്‍ ചെയ്യാനുള്ളത്.

ബാഴ്സലോണയില്‍ ലൂയിസ് എന്റിക്വെയുടെ കീഴില്‍ താങ്കള്‍ കളിച്ചിട്ടുണ്ട്. സ്‌പെയിനിന്റെ പരിശീലകനെന്നനിലയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍?

സ്‌പെയിന്‍ ദേശീയടീമിനെ മികച്ചരീതിയിലാണ് ലൂയിസ് എന്റിക്വെ ഒരുക്കിയെടുക്കുന്നത്. 2020-ല്‍ അദ്ദേഹത്തിന്റെ കീഴില്‍ സ്പെയിന്‍ യൂറോകപ്പ് സെമിയിലെത്തി. അധികം ബുദ്ധിമുട്ടാതെയാണ് ഇക്കുറി സ്‌പെയിന്‍ ലോകകപ്പിന് യോഗ്യതനേടിയത്. സ്പാനിഷ് സംഘം ശരിയായദിശയിലൂടെയാണ് പോകുന്നതെന്ന് അത് തെളിയിക്കുന്നു. പാസിങ് ഗെയിമിനെയാണ് എന്റിക്വെ ആശ്രയിക്കുന്നത്. തുടര്‍ന്ന് അറ്റാക്കിങ് ശൈലിയിലൂടെയും കളിക്കും. അടിസ്ഥാനപരമായി അതാണ് സ്‌പെയിനിന്റെ ശൈലി. സമ്മര്‍ദങ്ങളില്ലാതെ കളിക്കുകയെന്നതാണ് പ്രധാനം. അതാണ് എന്റിക്വെ നല്‍കുന്ന പരിശീലനവും.

ഖത്തറില്‍ മികച്ചപ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ടീമുകള്‍?

ക്ലബ്ബ്‌സീസണില്‍നിന്നാണ് താരങ്ങള്‍ ഇക്കുറി ലോകകപ്പിലേക്ക് വരുന്നത്. അതൊരു വേറിട്ട അനുഭവമായിരിക്കും. കഴിഞ്ഞ നാല് പതിപ്പുകളില്‍ യൂറോപ്യന്‍രാജ്യങ്ങളാണ് ലോകകിരീടം നേടിയത്.

ഇക്കുറിയും യൂറോപ്പ് കിരീടം കൈവിടാനിടയില്ല. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവരെല്ലാം ശക്തരാണ്. ലാറ്റിനമേരിക്കയിലെ ബ്രസീലും അര്‍ജന്റീനയും കിരീടസാധ്യതയുള്ള ടീമുകളില്‍ ഉള്‍പ്പെടുന്നു.

ഇത് തന്റെ അവസാന ലോകകപ്പാണെന്ന് താങ്കളുടെ സുഹൃത്ത് ലയണല്‍ മെസ്സി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുപറയുന്നു?

ലിയോ ഒരു ഫുട്‌ബോള്‍ ഇതിഹാസമാണ്. ഇതുവരെ നാല് ലോകകപ്പുകള്‍ കളിച്ചെങ്കിലും ജയിക്കാനായില്ല. 2014-ല്‍ അര്‍ജന്റീന ഫൈനലിലെത്തിയപ്പോഴാണ് അദ്ദേഹം ലോക കിരീടത്തോട് ഏറ്റവും അടുത്തെത്തിയത്. കളിക്കൊപ്പം ഭാഗ്യവും ടീമിന്റെ പിന്തുണയുംവേണം.

Content Highlights: fifa world cup 2022, Andrés Iniesta, iniesta interview, iniesta mathrubhumi, spain football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented