ഗാലറിയില്‍ നിന്ന് അവര്‍ വിളിക്കും ''മെസ്സ്യേ, മുത്തുമണ്യേ...''


സക്കരിയചിത്രീകരണം: കെ.വി.എം. ഉണ്ണി

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനായ ലേഖകന്‍ ഖത്തര്‍ ലോകകപ്പിലെ നാട്ടുസ്പര്‍ശത്തെക്കുറിച്ചും ആരവങ്ങളെക്കുറിച്ചുമാണ് ആലോചിക്കുന്നത്. മലപ്പുറം മനുഷ്യപ്പടവുകളായി ഖത്തറിലെ ഗാലറികളിലുണ്ടാവും എന്ന് അദ്ദേഹം പറയുന്നു. അതിന്റെ പ്രതിഫലനം നാട്ടില്‍ അടുത്ത സീസണിലെ സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളില്‍ കാണുമെന്നും.

തൊട്ടടുത്ത പൊരേല് ഒരു പരിപാടി നടക്കുമ്പോ, പോവാണ്ടിരിക്കാന്‍ പറ്റോ? എന്ന പോലെയാണ് ഖത്തര്‍ ലോകകപ്പിന് മലപ്പുറത്തുനിന്ന് ആളുകള്‍ പോവാന്‍ തയ്യാറെടുക്കുന്നത്. ''ഷെഫീഖേ, അന്റെ റൂമില് ഞാനാണ്ട്ടോ'' ഖത്തറിലെ സുഹൃത്തുകളുടെ റൂമുകള്‍ ബുക്കിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു നാട്ടില്‍നിന്ന് പോണവര്‍. പോര്‍ച്ചുഗല്‍ ഫാനിന് റൂമിലിടംകൊടുത്ത അര്‍ജന്റീനന്‍ ഫാനിന്റെ നന്മനിറഞ്ഞ ലോകം ഖത്തറില്‍ കാണാം. അല്ലെങ്കില്‍ നാട്ടിലെത്ത്യാ ഓന്‍ തിരിച്ചും കാണേണ്ടിവരും. ഇതുവരെ ടി.വി.യില്‍ കളികണ്ട് ആവേശംകൊണ്ടവര്‍ തങ്ങളുടെ ഇഷ്ടടീമുകളെ നേരില്‍ കാണുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും! നല്ല അസല്‍ മലപ്പുറം സ്‌ളാങ്ങില്‍ ഗാലറിയില്‍നിന്ന് കളിക്കാര്‍ക്ക് കളി പറഞ്ഞുകൊടുക്കുന്ന ശബ്ദം ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ കേള്‍ക്കാനാവും എന്നത് ഈ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. ആ കളിപറച്ചിലുകള്‍ ഇവിടെ മലപ്പുറത്തെ തെരുവോരങ്ങളില്‍ വലിച്ചുകെട്ടിയ സ്‌ക്രീനില്‍ കളികാണുന്നവര്‍ക്കും കേട്ട് പുളകിതരാവാന്‍ പറ്റട്ടെ.''എത്താച്ചങ്ങായ് ജ്ജ് പന്തോണ്ട് കാട്ട്ണ്, മണ്ടിക്കൂടങ്ങാട്ട്, കൊടുത്തുടങ്ങട്ട്. ഔ! ന്റെ നെയ്മറേ, എത്താപ്പന്റെ കഥ, കൊടുക്കണ്ടെ പാസ് അപ്പത്തന്നെ.'' സ്പാനിഷ് ആര്‍പ്പുവിളികള്‍ക്കൊപ്പം ഇതൊരു പുതിയ അനുഭവമായിരിക്കും.

''മെസ്സ്യേ.... മുത്തുമണ്യേ...'' എന്ന് ഗ്യാലറിയില്‍ ഇരുന്ന് നീട്ടിവിളിക്കുന്ന വിളികേട്ട് മെസ്സിയെങ്ങാനും കൈപൊക്കിക്കാണിച്ചാല്‍ അതിലപ്പുറം പിന്നെന്ത് വേണം! ഇത്രേം ലജന്റുകളെ ഒന്നിച്ചു കാണാന്‍ അവസരം ഒരുക്കിയ ഖത്തര്‍ ഭരണാധികാരികളോട് മലപ്പുറവും മലയാളവും എന്നും കടപ്പെട്ടിരിക്കും.

യൂറോപ്യന്‍ മീഡിയകളോട് ഞങ്ങള്‍ക്ക് കുറച്ച് പറയാനുണ്ട് എന്നുംപറഞ്ഞ് ടി.വി.ക്കാരെയും പത്രക്കാരെയും നേരിടാന്‍ ഇവിടത്തെ ഫാന്‍സ്‌കാര്‍ തയ്യാറാവുന്നുണ്ടാവും. ഇങ്ങള് യൂറോപ്പുകാരുടെമാത്രം കുത്തകല്ലടാ ഫാന്‍സ് ഫൈറ്റുകള്‍, ഞങ്ങള്‍ മലയാളികള്‍ക്കും കുത്തകയാടാ. പക്ഷേ, രീതികള്‍ മാറുമെന്ന് മാത്രം. ഇംഗ്ലീഷറിയാത്ത സ്പാനിഷ്‌കാരനും കളി കാണാന്‍ ആദ്യമായി ഖത്തറിലെത്തിയ മലപ്പുറംകാക്കയും തമ്മില്‍ ഒരേ ടീമിന്റെ പേരില്‍ ചങ്ക് ബ്രോകളായി കളി പറയുന്ന രംഗം ആരെങ്കിലും ഷൂട്ട് ചെയ്യാതിരിക്കില്ല. അത് മാത്രമല്ല, നമ്മുടെ ഇന്ത്യയില്‍നിന്നുതന്നെ പല ഭാഷകളിലുള്ള ഫുട്ബോള്‍ ആരാധകര്‍ ഒന്നിക്കുന്ന നാനാത്വത്തില്‍ ഏകത്വവും ഖത്തറില്‍കാണാം. നാട്ടിലെ സെവന്‍സ് കാണാന്‍ പോകാന്‍ മടിയുള്ള സ്ത്രീകള്‍, ഖത്തര്‍ സ്റ്റേഡിയത്തില്‍ പക്ഷേ, സജീവമായിരിക്കും. ഈ ലോകകപ്പ് കഴിയുന്നതോടെ നാട്ടിലെ സെവന്‍സ് ടൂര്‍ണമെന്റ് ഗാലറിയില്‍ സ്ത്രീ സാന്നിധ്യം വര്‍ധിക്കും. മൊത്തത്തില്‍ ഈ ലോകകപ്പിന് മലപ്പുറംകാരുടെ സാന്നിധ്യം കൂടുതലായതുകൊണ്ട്, അതുകഴിഞ്ഞ് വേനലിന് തുടങ്ങുന്ന സെവന്‍സ് ടൂര്‍ണമെന്റുകള്‍ക്ക് ഇനി പ്രത്യേക കളറായിരിക്കും. ഖത്തറില്‍ തീരാത്ത ഹാങ്ങോവര്‍ ഇവിടെ സെവന്‍സ് സ്റ്റേഡിയത്തിലും തുടരും. പണ്ടേ, അറബികളും മലയാളികളും നല്ല ബന്ധത്തിലാണ്. ഈ ലോകകപ്പോടുകൂടി അതിന് മധുരം ഇരട്ടിക്കും. ''മലയാളികളേ നിങ്ങള്‍ പൊളിയാടാ'' എന്ന് ഖത്തര്‍ സ്‌പോര്‍ട്സ് മന്ത്രിയെക്കൊണ്ട് പറയിക്കുംവരെ നമ്മള്‍ അവിടെ നിറഞ്ഞാടും. തീര്‍ച്ച!

ഖത്തറിന്റെ അയല്‍ക്കാരായ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏറക്കുറെ ഫുട്ബോള്‍ പ്രേമികളായ മലയാളികളുടെ ഇത്തവണത്തെ തീര്‍ഥയാത്ര ലോകകപ്പ് ലക്ഷ്യമാക്കിയായിരിക്കും. ഖത്തറിലെ ആ ജനസാഗരത്തില്‍ വര്‍ഷങ്ങളായി കണ്ടുമുട്ടിയിട്ടില്ലാത്ത കുടുംബക്കാരും സുഹൃത്തുക്കളും പരസ്പരം കാണും.

പണ്ട് അയല്‍പക്കത്തെ വീട്ടിലെ ടി.വി.യില്‍ പാതിരായ്ക്ക് ലോകകപ്പ് കളികള്‍കണ്ട് കിടന്നുറങ്ങിയ ഓര്‍മകള്‍ അവര്‍ അയവിറക്കും. ടി.വി.യില്‍മാത്രം കളി കാണാന്‍ വിധിക്കപ്പെട്ടിരുന്ന ആ കാലത്തില്‍നിന്ന് ഇഷ്ടതാരങ്ങളുടെ കളികള്‍ നേരിട്ടുകാണാന്‍ ഭാഗ്യംലഭിച്ച ആ അനുഭവത്തെപ്പറ്റി അവര്‍ പരസ്പരം സംസാരിക്കും. അത്തരം വൈകാരിക മുഹൂര്‍ത്തങ്ങള്‍ കഴിഞ്ഞാലുടന്‍, അവനവന്റെ ടീമുകളായി ചേരിതിരിഞ്ഞ് ഫാന്‍ഫൈറ്റ് തുടങ്ങും. അതില്‍ 'നോ കോംപ്രമൈസ് ആന്‍ഡ് നോ കണ്‍സിഡറേഷന്‍'

മലപ്പുറത്ത് ഫുട്ബോള്‍ സിനിമകളുടെ ഫെസ്റ്റിവലുകള്‍ നടക്കാറുണ്ട്. ഈ അടുത്തും നടന്നു ഒന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വരുന്ന ഫുട്ബോള്‍ വിഷയവുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്ന സിനിമകള്‍ കാണിക്കും. ഓരോ നാട്ടിലും ഫുട്ബോള്‍ അവര്‍ക്കെന്താണ് എന്ന് ആ സിനിമകള്‍ നമ്മോട് സംവദിക്കും. ഞാനാലോചിക്കുന്നത്, ഒരു നൂറ് ഫുട്ബോള്‍ സിനിമകള്‍ക്കുള്ള കഥകളുമായിട്ടായിരിക്കും ഖത്തറില്‍നിന്ന് ആരാധകര്‍ ലോകകപ്പ് കഴിഞ്ഞ് മടങ്ങുന്നത്. നമ്മളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന, നമ്മുടെ കഥകളായി മാറുന്ന സിനിമകള്‍.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group

https://mbi.page.link/1pKR


Content Highlights: director zakariya world cup memory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented