Photo: Getty Images
സാന്‍ മറീനോ: ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ ദുര്‍ബലരായ സാന്‍ മറീനോയെ എതിരില്ലാത്ത 10 ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി.
ഹാരി കെയ്ന്‍ നാലു ഗോളുകളുമായി തിളങ്ങി. ഇവയില്‍ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത്.
ആറാം മിനിറ്റില്‍ ഹാരി മഗ്വെയറിലൂടെയാണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്. 15-ാം മിനിറ്റില്‍ സാന്‍ മറിനോ താരം ഫിലിപ്പോ ഫാബ്രി ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി.
പിന്നാലെ 27, 31, 39, 42 മിനിറ്റുകളില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തു. 58-ാം മിനിറ്റില്‍ എമില്‍ സ്മിത്തും 69-ാം മിനിറ്റില്‍ ടൈറോണ്‍ മിങ്സും 78-ാം മിനിറ്റില്‍ ടാമി അബ്രഹാമും 79-ാം മിനിറ്റില്‍ ബുകായോ സാക്കയും ഇംഗ്ലണ്ടിനായി വലകുലുക്കി.
68-ാം മിനിറ്റില്‍ സാന്‍ മറീനോ താരം റോസ്സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
ഗ്രൂപ്പില്‍ 10 മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 26 പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്.
Content Highlights: england demolish san marino and confirm world cup 2022 spot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..