ഡൂഡ്സ് ഓഫ് ഡൂണ്‍; ഓഫ് റോഡ് കാര്‍ റേസും ഫുട്ബോളും 'പ്രാന്തു'പോലെ കൂടെ കൊണ്ടുനടക്കുന്നവര്‍


സിറാജ് കാസിംഡൂഡ്സ് ഓഫ് ഡൂൺ സംഘം ഖത്തറിന്റെയും സൗദി അറേബ്യയുടെയും അതിർത്തിയിലെ മണലാരണ്യത്തിൽ ലോകകപ്പ് ഫുട്ബോൾ വിശേഷങ്ങൾ പങ്കിട്ട് ഒത്തുകൂടിയപ്പോൾ

ദ്യം അഞ്ച് റിയാല്‍ (112 ഇന്ത്യന്‍ രൂപ) കൊടുത്ത് കാറിന്റെ ടയറിലെ കാറ്റ് കുറച്ചുകളയണം. പിന്നെ മറ്റൊരു അഞ്ച് റിയാല്‍ കൊടുത്ത് കളഞ്ഞ അത്രയും കാറ്റ് വീണ്ടും നിറയ്ക്കണം. കേള്‍ക്കുമ്പോള്‍ ഒരുതരം 'നാറാണത്തു ഭ്രാന്തന്‍ സ്റ്റൈല്‍' പരിപാടിയാണെന്നു തോന്നുമെങ്കിലും ഖത്തറിന്റെയും സൗദി അറേബ്യയുടെയും അതിര്‍ത്തിയിലെ മണലാരണ്യത്തിലെത്തിയാല്‍ ഈ പരിപാടി നടത്തുന്നവര്‍ക്ക് നമ്മള്‍ തീര്‍ച്ചയായും ഒരു ഷേക് ഹാന്‍ഡ് നല്‍കും.

ഡൂഡ്സ് ഓഫ് ഡൂണ്‍ എന്ന പേരിലുള്ള സംഘമാണ് നമ്മുടെ കഥയിലെ നായകര്‍. ഓഫ് റോഡ് കാര്‍ റേസും ഫുട്ബോളും ഒരു 'പ്രാന്തു'പോലെ കൂടെക്കൊണ്ടുനടക്കുന്നവര്‍. തൃശ്ശൂരുകാരന്‍ സനൂപ് സോമനും മുക്കത്തുകാരന്‍ മുഹമ്മദ് സബീലും പാലക്കാട്ടുകാരന്‍ ശ്യാംകുമാറും കൊല്ലത്തുകാരന്‍ ദില്‍ ഫൈസറുമൊക്കെ സംഘത്തിലുണ്ട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യത്തിലൂടെ സാഹസികമായി കാറോടിക്കുന്ന ഇവര്‍ക്കൊപ്പം ഒരു യാത്രക്ക് അവസരം കിട്ടിയത് അപ്രതീക്ഷിതമായാണ്. പുലര്‍ച്ചെ നാലുമണിക്ക് ദോഹയില്‍നിന്നു യാത്രതിരിച്ച് മിസൈദില്‍ എത്താനായിരുന്നു നിര്‍ദേശം. അവിടെയെത്തുമ്പോള്‍ ഡൂഡ്സ് ഓഫ് ഡൂണിന്റെ ക്യാപ്റ്റന്‍ തൃശ്ശൂരുകാരന്‍ അഫ്സര്‍ ജലീലിന്റെ നേതൃത്വത്തില്‍ ഏഴു വണ്ടികള്‍ റെഡി. മണലാരണ്യത്തിലേക്ക് കാര്‍ ഇരമ്പലോടെ കുതിക്കുമ്പോള്‍ ആദ്യമൊക്കെ 'മിഥുനം' സിനിമയിലെ ഇന്നസെന്റിനെപ്പോലെ 'ഇതിലൊന്നും കുലുങ്ങില്ല ബ്രോ' എന്നമട്ടിലാണ് ഇരുന്നത്.എന്നാല്‍, വലിയ മണല്‍ക്കൂനയുടെ മുകളിലേക്ക് ആകാശത്തേക്കെന്നപോലെ കുത്തനെ കയറുകയും അതേ വേഗത്തില്‍തന്നെ മൂക്കുകുത്തി വീഴുന്നതുപോലെ ഇറങ്ങുകയും ചെയ്തതോടെ ഉള്ളില്‍ ചെറിയൊരു പേടിതോന്നി. മതില്‍പോലെയുള്ള മണല്‍ക്കൂനയിലൂടെ ചെരിച്ച് കാര്‍ ഓടിക്കുന്ന 'സ്ലൈഡിങ്' എന്ന കലാപരിപാടികൂടിയായതോടെ പേടി പിന്നെയും കൂടി. ഇതിനിടയില്‍ അല്പനേരം ഒരു മണല്‍ക്കൂനയുടെ മുകളില്‍ നിര്‍ത്തിയപ്പോഴാണ് കല്പറ്റക്കാരന്‍ രഗില്‍ ചന്ദ്രലാല്‍ ഡൂഡ്സ് ഓഫ് ഡൂണ്‍ സംഘത്തിന്റെ കഥ പറഞ്ഞത്:

''മൂന്നു വര്‍ഷംമുമ്പ് തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 45 രജിസ്ട്രേഡ് അംഗങ്ങളുണ്ട്. എല്ലാവരും ഓഫ് റോഡ് ഡ്രൈവിങ് ചെയ്യുന്നവരും അതിനുപറ്റിയ വാഹനങ്ങളുള്ളവരുമാണ്. ഖത്തറില്‍ വിവിധജോലികള്‍ ചെയ്യുന്ന ഞങ്ങളെയെല്ലാം ഒന്നിപ്പിച്ചത് ഓഫ് റോഡ് ഡ്രൈവിങ് എന്ന പാഷനും ഫുട്ബോളുമാണ്. എല്ലാത്തിലും ഒറ്റക്കെട്ടായിനില്‍ക്കുന്ന ഞങ്ങള്‍ ഇരുചേരികളിലായി പോരടിക്കുന്നത് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും കാര്യത്തില്‍ മാത്രമാണ്. ലാന്‍ഡ് ക്രൂയിസര്‍, നിസാന്‍ പാട്രോള്‍ തുടങ്ങിയ കാറുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിലയ്ക്കുവാങ്ങി പ്രത്യേക രൂപകല്പനനടത്തിയാണ് ഉപയോഗിക്കുന്നത്. ദോഹയില്‍നിന്ന് 50 കി.മീ ദൂരമുള്ള മിസൈദില്‍ എത്തി അവിടെനിന്ന് സൗദി അറേബ്യയുടെ അതിര്‍ത്തിയിലേക്ക് 40 കിലോമീറ്ററോളം ദൂരമാണ് മണലാരണ്യ സാഹസികയാത്ര. മണലാരണ്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാറിന്റെ ടയറിലെ കാറ്റ് പകുതിയിലേറെ ഊരിക്കളയണം. മിക്കവാറും പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്കുമുമ്പ് തിരിച്ചെത്തുന്നതാണ് ഞങ്ങളുടെ യാത്രകള്‍. ചിലപ്പോള്‍ വൈകുന്നേരം പുറപ്പെട്ട് രാത്രി മണലാരണ്യത്തില്‍ തമ്പടിച്ച് താമസിച്ച് പിറ്റേന്നു രാവിലെ മടങ്ങാറുമുണ്ട്.'' -രഗില്‍ സാഹസികയാത്രാസംഘത്തിന്റെ കഥപറഞ്ഞു.

മണലാരണ്യത്തില്‍ കുടുങ്ങുന്നവരെ അവിടെയെത്തി രക്ഷപ്പെടുത്തുന്ന സൗജന്യസേവനവും ഇപ്പോള്‍ ഇവര്‍ ചെയ്യുന്നുണ്ട്. ''രണ്ടു വര്‍ഷംമുമ്പ് ഞങ്ങള്‍ കുറച്ചുപേര്‍ യാത്രക്കിടെ മരുഭൂമിയിലെ ചെളിക്കുണ്ടില്‍ പുതഞ്ഞുപോയതാണ്. വെള്ളംപോലും കിട്ടാതെ പത്തുമണിക്കൂറിലേറെ ഒറ്റപ്പെട്ട ഞങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടതാണ്. ഒടുവില്‍ ദൈവദൂതരെപ്പോലെ വൈകുന്നേരം അവിടെയെത്തിയ മൂന്നാലുപേര്‍ ചേര്‍ന്നാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഇനിയുള്ള ഞങ്ങളുടെ യാത്രകള്‍ ഇതുപോലെ അപകടത്തില്‍പ്പെടുന്ന മറ്റുള്ളവരെ രക്ഷിക്കാന്‍ പ്രയോജനപ്പെടുത്തണമെന്നു തീരുമാനിച്ചത്. ഇപ്പോള്‍ ഏതു മരുഭൂമിയിലും ഏതു സമയത്തും ആര് അപകടത്തില്‍പ്പെട്ടാലും ഞങ്ങള്‍ അവിടെയെത്തി അവരെ രക്ഷപ്പെടുത്തും. വാക്കിടോക്കിയും വലിയ വടവും മറ്റു രക്ഷാസാമഗ്രികളുമൊക്കെ ഞങ്ങളുടെ വണ്ടികളില്‍ എപ്പോഴുമുണ്ട്. ഓഫ് റോഡ് ഡ്രൈവിങ് പഠിക്കാന്‍ താത്പര്യമുള്ളവരെ സൗജന്യമായി പഠിപ്പിക്കാനും ഞങ്ങള്‍ റെഡിയാണ്.'' പറഞ്ഞുതീരുംമുമ്പേ രഗില്‍ ഇരമ്പലോടെ കാര്‍ വലിയൊരു മണല്‍ക്കൂനയുടെ മുകളിലേക്ക് ഓടിച്ചുകയറ്റി.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: off road club in Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented