'ഇറ്റലി പരാജയപ്പെട്ടപ്പോള്‍ എനിക്ക് കരച്ചില്‍വന്നു, ശരിക്കും കരയണമെന്നുണ്ടായിരുന്നു...' 


സിറാജ് കാസിംGianni Infantino (File) | Photo: Martin Ruggiero/ AP

താഴെ നിരയും ബാല്‍ക്കണിയുമൊക്കെയായി അതിഗംഭീര വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സ് റൂം. ഇരിക്കാന്‍ ഏറെ സുഖപ്രദമായ സീറ്റുകള്‍. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പത്രസമ്മേളനത്തിനായി അവിടെയത്തുമ്പോള്‍ സമയം പത്തര. 11 മണിക്കാണ് പത്രസമ്മേളനം പറഞ്ഞിരുന്നതെങ്കിലും രണ്ടുമിനിറ്റുമുമ്പേ പ്രസിഡന്റ് ഹാജരായി.

ലോകോത്തരസൗകര്യങ്ങളോടെ ഏര്‍പ്പെടുത്തിയ മെയിന്‍ മീഡിയ സെന്ററിലെ വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സ് റൂമിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോള്‍ പൊടുന്നനെ ഇന്‍ഫാന്റിനോ എന്നെ ക്രൂശിച്ചോളൂ എന്നമട്ടില്‍ കൈകളുയര്‍ത്തി. ''ദയവായി നിങ്ങള്‍ ഖത്തറിനെ വിമര്‍ശിക്കരുത്. കളിക്കാരെയും കോച്ചുമാരെയും വിമര്‍ശിക്കേണ്ട, എല്ലാ വിമര്‍ശനവും എനിക്കുനേരെ ചൊരിഞ്ഞോളൂ. നിങ്ങള്‍ക്കു ക്രൂശിക്കാനായി ഇതാ ഞാന്‍ എന്നെ തരുന്നു.'', ഇന്‍ഫാന്റിനോ വികാരഭരിതനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഇങ്ങനെയൊരു ഏറ്റുപറച്ചില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. പത്രസമ്മേളനം 45 മിനിറ്റ് എന്നാണ് സംഘാടകര്‍ ആദ്യം പറഞ്ഞത്. ഫുട്ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മത്സരത്തിന്റെ ആദ്യപകുതി. 'ഇന്‍ജുറി സമയം'പോലെ ഇന്‍ഫാന്റിനോ 15 മിനിറ്റ് അധികമെടുത്തു.അമേരിക്ക അടക്കമുള്ള വമ്പന്മാരെ പിന്തള്ളി ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചപ്പോള്‍ അമേരിക്കന്‍ സോക്കര്‍ മാഗസിനില്‍ ഒരു ഹാസ്യകവിത പ്രത്യക്ഷപ്പെട്ടിരുന്നു. ''മനുഷ്യാവകാശങ്ങള്‍ക്കും മാനവികതയ്ക്കും പന്തീരാണ്ടു പഴക്കമുള്ള പ്രാപ്പിടിയന്മാരുടെ നാട്ടിലേക്ക് നിങ്ങള്‍ക്കൊരു സ്വാഗതം. കുടിയേറ്റക്കാര്‍ക്ക് കടവും കഷ്ടപ്പാടും സമ്മാനിക്കുന്ന പുണ്യഭൂമിയിലേക്കൊരു സ്വാഗതം.''

ആ വരികള്‍ അമേരിക്കയ്ക്കും യൂറോപ്പിനും ഖത്തറിനോട് എത്ര വെറുപ്പും ദേഷ്യവുമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി. അതൊക്കെ ഇന്‍ഫാന്റിനോയുടെ ഓര്‍മയിലെത്തിക്കാണണം. ഖത്തറിന്റെ ഒരുക്കങ്ങള്‍കണ്ട് അദ്ദേഹം ഹൃദയംനിറഞ്ഞ് കൈയടിച്ചു. ''ആളുകള്‍ക്ക് ധാര്‍മികപാഠം പകര്‍ന്നുനല്‍കുംമുമ്പ് നമ്മള്‍ യൂറോപ്പുകാര്‍ കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷംകൊണ്ട് ക്ഷമാപണം നടത്തേണ്ടിയിരിക്കുന്നു'' എന്നും അദ്ദേഹം പറഞ്ഞു.

ഫിഫ പ്രസിഡന്റ് ഇതിനുമുമ്പ് ഇത്രമേല്‍ വൈകാരികമായൊരു പ്രസംഗം നടത്തിയിരിക്കാന്‍ സാധ്യതയില്ല. അതു പറയുമ്പോള്‍ ഇന്‍ഫാന്റിനോ തന്റെ കുട്ടിക്കാലം ഓര്‍ത്തിട്ടുണ്ടാകും. കുടിയേറ്റ കുടുംബപശ്ചാത്തലത്തില്‍നിന്നാണ് ഇന്‍ഫാന്റിനോ വരുന്നത്. പിതാവായ വിന്‍സെന്‍സോ കുടിയേറ്റയാത്ര ആരംഭിച്ച കാലാബ്രിയയും മാതാവ് മരിയ മിനോള്‍ഫി കുടിയേറ്റയാത്ര തുടങ്ങിയ ലോംബാര്‍ഡിക്കുമൊക്കെ ഇന്‍ഫാന്റിനോയുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകാം. പത്രസമ്മേളനം കഴിഞ്ഞ് പുറത്തേക്കിറങ്ങി നടക്കുമ്പോഴും ആ മനുഷ്യന്റെ മുഖം മായാതെയുണ്ടായിരുന്നു. ഇറ്റലി ലോകകപ്പിന് യോഗ്യതനേടാതെ പുറത്തായപ്പോള്‍ ഇന്‍ഫാന്റിനോ പറഞ്ഞ വാചകം അപ്പോള്‍ ഓര്‍മയിലെത്തി. ''ഇറ്റലി പരാജയപ്പെട്ടപ്പോള്‍ എനിക്ക് കരച്ചില്‍വന്നു. ശരിക്കും എനിക്ക് കരയണമെന്നുണ്ടായിരുന്നു...''

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Gianni Infantino, Fifa boss fights for Qatar on eve of World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented