മെസ്സീ, തിരിച്ചുവരേണമേ!


സിറാജ് കാസിംലോകകപ്പിൽ സൗദിഅറേബ്യക്കെതിരേ അർജന്റീനയുടെ അപ്രതീക്ഷിത തോൽവി താങ്ങാനാവാതെ ആരാധകർ. എറണാകുളം കറുകപ്പിള്ളിയിലെ ബിഗ് സ്‌ക്രീൻ പ്രദർശനവേദിയിൽ നിന്നൊരു ദൃശ്യം |ഫോട്ടോ: ബി. മുരളീകൃഷ്ണൻ

ദ്യ ഇലവനില്‍ 34 വയസ്സിനു മുകളിലുള്ള നാലു കളിക്കാരെ ഉള്‍പ്പെടുത്തിയ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ ആദ്യ ടീം. അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ് വന്നപ്പോള്‍ ചരിത്രം ഓര്‍മിപ്പിച്ച ഒരു കണക്ക് അശുഭകരമായ എന്തോ ഒന്നു സംഭവിക്കാന്‍ പോകുന്നതായി മനസ്സില്‍ തോന്നിച്ചുവോ? പക്ഷേ, സ്റ്റേഡിയത്തില്‍ ഇരമ്പുന്ന നീലക്കടല്‍ കണ്ടപ്പോള്‍ എല്ലാം ശുഭമാകുമെന്നുറപ്പിച്ചു. ഖത്തറിലെ മരുഭൂമിയില്‍ വിസ്മയകരമായി പടുത്തുയര്‍ത്തുന്ന പുതിയ നഗരമായ ലുസൈലില്‍ വന്നിറങ്ങുമ്പോള്‍ നേരം നട്ടുച്ച. ആകാശനീല കുപ്പായക്കാരും പച്ചക്കുപ്പായക്കാരും ആര്‍പ്പുവിളികളുമായി സ്റ്റേഡിയത്തിലേക്കു നീങ്ങുന്നു.

മലയാളികളും യഥാര്‍ഥ അര്‍ജന്റീനക്കാരും ഒരേ കുപ്പായത്തില്‍ സ്റ്റേഡിയത്തിലേക്കു ഒഴുകുന്ന കാഴ്ചകണ്ട് കുറച്ചുനേരം പുറത്തുനിന്നു. നട്ടുച്ചയാണെങ്കിലും ഖത്തറില്‍ തണുപ്പുകാലമെത്തുന്നതിനാല്‍ വെയിലിന് അത്ര ചൂടില്ല. ലയണല്‍ മെസ്സിയും ഏഞ്ചല്‍ ഡി മരിയയും നിക്കോളാസ് ഒട്ടാമെന്‍ഡിയും പാപു ഗോമസും 34 വയസ്സ് കഴിഞ്ഞവരാണ്. പ്രതിരോധത്തില്‍ ചില നേരങ്ങളില്‍ കടുകട്ടിയാകുന്ന സൗദിയെ തളയ്ക്കാന്‍ ഇവര്‍ക്കുകഴിയുമോയെന്ന ചോദ്യം അസ്ഥാനത്താണെന്നു മനസ്സില്‍ പറഞ്ഞ് വീണ്ടും കളിയുടെ ആവേശത്തിലേക്കു കണ്ണുനട്ടു. മെസ്സി പത്താം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഗോളടിച്ചപ്പോള്‍ 'കണക്കിലൊന്നും കാര്യമില്ല' എന്ന വിശ്വാസത്തിനു കൂടുതല്‍ ഉറപ്പുവരുന്നതുപോലെ തോന്നി.കളി പുരോഗമിക്കുന്തോറും 'ഓഫ് സൈഡ് ദൈവം' സൗദിയുടെ കൂടെയാണോയെന്നൊരു ചിന്തയായി. ആദ്യ പകുതിയില്‍ മാത്രം മെസ്സിയും മാര്‍ട്ടിനസും അടിച്ച മൂന്നു ഗോളുള്‍പ്പെടെ ഏഴുതവണ സൗദി അര്‍ജന്റീനയ്ക്ക് ഓഫ് സൈഡ് പൂട്ടിട്ടപ്പോള്‍ നേരത്തേ മനസ്സില്‍ നിന്നിറക്കിവിട്ട 'വിശ്വാസങ്ങള്‍' വീണ്ടും വാതിലില്‍ വന്നുമുട്ടുന്നതു പോലെ തോന്നി. സൗദി രണ്ടു ഗോളടിച്ചപ്പോള്‍ ഡീഗോ മാറഡോണയെ ഓര്‍ത്തുപോയി. മാറഡോണ എന്ന മനുഷ്യന്‍ ഭൂമിയില്‍ നിന്നു യാത്ര പറഞ്ഞുപോയിട്ടും അദ്ദേഹത്തിന്റെ പ്രതാപകാലങ്ങളുടെ ഓര്‍മകളില്‍ നിന്ന് അടര്‍ന്നുപോകാത്ത 'ആല്‍ബിസെലസ്റ്റന്‍' ടീമിനെയല്ലേ മെസ്സിയിലും സംഘത്തിലും ഇപ്പോഴും കാണാനാകുന്നത്. 'അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നു എനിക്കേതു സ്വര്‍ഗം വിളിച്ചാലും' എന്നു കവി പാടിയതുപോലെയുള്ള ഒരു അള്ളിപ്പിടിക്കല്‍. മാറഡോണയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുമ്പോഴും അതിലേക്കു ചേര്‍ത്തുവെക്കാന്‍ ഒരു ലോകകപ്പിന്റെ കുറവുള്ള മെസ്സിക്കു ഖത്തറിലെ മണ്ണ് ശാപമോക്ഷം നല്‍കുമെന്ന പ്രതീക്ഷകള്‍ക്കുമേല്‍ ഇരുട്ടു പരക്കുകയാണോ?

കളി കഴിഞ്ഞനേരം മെസ്സിയും കൂട്ടുകാരും അതാ തലതാഴ്ത്തി കടന്നുപോകുന്നു. ഗാലറിയില്‍ എത്രയോ ആരാധകരുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നു. ടി.വി. ക്യാമറ ഫോക്കസ് ചെയ്ത ഒരു അര്‍ജന്റനീയന്‍ സുന്ദരിയുടെ മുഖം ക്ലോസപ്പില്‍ തെളിഞ്ഞു. തകര്‍ന്ന ഹൃദയവുമായി ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരും ഇപ്പോള്‍ ഇതേ വേദനയിലൂടെയാകില്ലേ കടന്നുപോകുന്നത്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Fans react as Messi-led Argentina lose to Saudi Arabia in their FIFA World Cup opener


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented